Jaggery Benefits: തണുപ്പ് കാലത്ത് ശർക്കര കഴിക്കാം,ആറ് ഗംഭീര ഗുണങ്ങൾ ഇതാ

ധാതുക്കളും അതിലടങ്ങിയിട്ടുള്ള ആൻറി ഓക്സിഡൻസുകളും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Oct 29, 2022, 03:50 PM IST
  • ശർക്കരയിൽ ഇരുമ്പിൻറെ അംശം ധാരാളമായി അടങ്ങിയിട്ടുണ്ട്
  • ആർത്തവ കാലത്തെ വേദന ഒഴിവാക്കാനും സഹായിക്കുന്നു
  • രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിലും പങ്ക് വഹിക്കുന്നു
Jaggery Benefits: തണുപ്പ് കാലത്ത് ശർക്കര കഴിക്കാം,ആറ് ഗംഭീര ഗുണങ്ങൾ ഇതാ

ശീതകാലത്തെ കഠിനമായ  തണുപ്പിനെ  മറികടക്കാൻ നമ്മൾ  ശരീരത്തെ പരുവപ്പെടുത്തേണ്ടതുണ്ട്. ഇക്കാലയളവിൽ  അധികം ആളുകൾക്കും ജലദോഷം പോലെയുള്ള രോഗങ്ങൾ പിടിപെടാറുണ്ട് . ഇവയ്ക്കെല്ലാം പരിഹാരമായി ശർക്കര. ഉപയോഗിക്കാം. കാത്സ്യം,മഗ്നീഷ്യം,ഇരുമ്പ്,പൊട്ടാസ്യം,ഫോസ്ഫറസ്,സിങ്ക് ,ചെമ്പ്, തയാമിൻ,റൈബോഫ്ലേവിൻ ,നിയാസിൻ,എന്നിവ  ശർക്കരയിൽ അടങ്ങിയിട്ടുണ്ട് .ഇത് ശരീരത്തിന് ഗുണം ചെയ്യും.

മഞ്ഞ് കാലത്ത് ശർക്കര കഴിച്ചാൽ 
 

1)  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു .

ശർക്കരയിലെ ധാതുക്കളും അതിലടങ്ങിയിട്ടുള്ള ആൻറി ഓക്സിഡൻസുകളും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു.ഇത് രോഗങ്ങളിൽ നിന്നും ശരീരം സംരക്ഷിക്കുന്നു.

2) ദഹനപ്രക്രിയയെ സുഗമമാക്കുന്നു 

ശർക്കര അടങ്ങിയ ഭക്ഷണ ശേഷം കഴിക്കുന്നത് ദഹന പ്രക്രിയയെ ലളിതമാക്കുന്നു കൂടാതെ ഇത് ദഹനത്തിനു വേണ്ട  എൻസൈമുകളെ കൂടുതൽ പരിപോഷിപ്പിക്കുന്നു  .

3) സന്ധിവേദനക്ക് പരിഹാരം
        
കാൽ സ്യത്തിൻറെ ഉറവിടമാണ്  ശർക്കര.  പാലിനൊപ്പം 
ശർക്കര കഴിക്കുന്നത് എല്ലുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നു പ്രായമുള്ളവരിൽ  കൂടുതലായി കണ്ടുവരുന്ന സന്ധിവാതം ഇത് വഴി തടയുന്നു.

4) രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നു 

ശർക്കരയിൽ പൊട്ടാസ്യം, സോഡിയം, എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ആസിഡിൻറെ അളവ് നിലനിർത്താൻ സഹായിക്കുന്നു.ഇത് രക്ത സമ്മർദ്ദം നിയന്ത്രിച്ച് ഹൃദയ സംബന്ധമായ  അസുഖങ്ങളിൽ നിന്നും  സംരക്ഷണം നൽകുന്നു.

5) ആർത്തവ കാലത്തെ ശരീര വേദന ശമിപ്പിക്കുന്നു 

ആർത്തവ കാലത്തെ വേദന എല്ലാ സ്ത്രികളെയും അലട്ടുന്ന ഒരു പ്രശ്നമാണ് വയറ് വേദന. ഈ സമയത്തുള്ള കഠിനമായ  വേദനയെ ശമിപ്പിക്കാനും മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരവുമാകാനും ശർക്കരക്ക് സാധിക്കും. കൂടാതെ ഇത് എൻഡോൾഫിൻ എന്ന ഹോർമോണുകളെ പുറത്തുവിടുകയും മാനസികാവസ്ഥ സംതുലിതമാക്കുകയും ചെയ്യും.

6) അനീമിയ തടയുന്നു 

ശർക്കരയിൽ ഇരുമ്പിൻറെ അംശം ധാരാളമായി അടങ്ങിയിട്ടുണ്ട് .ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് നിലനിർത്തുന്നു.ശരീരത്തിൽ ആവശ്യമായ ഓക്സിജൻ എത്തുക്കുകയും വിളർച്ച തടഞ്ഞ് കോശങ്ങളെ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News