Weight Gain: ഏറെ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലേ? കാരണം അറിയാം

Weight Gain:  വണ്ണമില്ലാത്തവരോട് ആളുകള്‍ പറയുന്ന പ്രധാന കാര്യമാണ് എന്തെങ്കിലും കഴിയ്കൂ എന്നത്...! എന്നാല്‍ എന്തെങ്കിലും കഴിച്ചാല്‍ വണ്ണം വയ്ക്കുമോ?  എന്ത് കഴിച്ചാലും ഇവര്‍ക്ക് വണ്ണം വയ്ക്കില്ല. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം.

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 02:52 PM IST
  • വണ്ണമില്ലാത്തവരോട് ആളുകള്‍ പറയുന്ന പ്രധാന കാര്യമാണ് എന്തെങ്കിലും കഴിയ്കൂ എന്നത്...! എന്നാല്‍ എന്തെങ്കിലും കഴിച്ചാല്‍ വണ്ണം വയ്ക്കുമോ? എന്ത് കഴിച്ചാലും ഇവര്‍ക്ക് വണ്ണം വയ്ക്കില്ല. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം.
Weight Gain: ഏറെ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലേ? കാരണം അറിയാം

Weight Gain: ശരീരഭാരം കുറയ്ക്കാന്‍ പാടുപെടുന്നവരെ നാം കണ്ടിട്ടുണ്ട്, എന്നാല്‍  എന്തു ചെയ്തിട്ടും വണ്ണം വയ്ക്കുന്നില്ല എന്നു പരാതിപ്പെടുന്നവരും ഏറെയാണ്‌. 

മറ്റ് പ്രത്യേക  അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍, ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ അത് ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ  ബാധിച്ചേക്കാം.  നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും. 

Also Read:  Diet For Happy Mood: സന്തോഷിക്കണോ? ഈ 5 സൂപ്പര്‍ ഫുഡുകള്‍ കഴിച്ചോളൂ, സെറോടോണിൻ വര്‍ദ്ധിക്കും 

 

വണ്ണമില്ലാത്തവരോട് ആളുകള്‍ പറയുന്ന പ്രധാന കാര്യമാണ് എന്തെങ്കിലും കഴിയ്കൂ എന്നത്...! എന്നാല്‍ എന്തെങ്കിലും കഴിച്ചാല്‍ വണ്ണം വയ്ക്കുമോ? ചിലർക്ക് ശരീരഭാരം കൂടാറില്ല. എന്ത് കഴിച്ചാലും ഇവര്‍ക്ക് വണ്ണം വയ്ക്കില്ല. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം.

Also Read:  Camphor Benefits: കർപ്പൂരം, പൂജയ്ക്ക് മാത്രമല്ല മുടിയ്ക്കും ഉത്തമം, അറിയാം കർപ്പൂര എണ്ണയുടെ ഗുണങ്ങള്‍  

ശരീരഭാരം വർദ്ധിപ്പിക്കാൻ ആളുകൾ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്.  മെലിഞ്ഞ ശരീര പ്രകൃതി ആളുകളെ പല പ്രശ്‌നങ്ങൾക്കും ഇരയാക്കാം. അതോടൊപ്പം, ആളുകളുടെ കണ്ണിൽ നിങ്ങൾക്ക് നാണക്കേടുണ്ടാക്കാനും ഇത് ഇടയാക്കും. 

ഈ ഒരു സാഹചര്യത്തില്‍ കൃത്യസമയത്ത് പോഷകങ്ങള്‍ അടങ്ങിയ  ഭക്ഷണം കഴിച്ച്, കൃത്യമായ ദിനചര്യ പിന്തുടര്‍ന്ന് ശരീരഭാരം വർദ്ധിപ്പിക്കുന്നത് ഏറെ ഉചിതമാണ്. 
 
ശരീരഭാരം കുറയുന്നതിന് എന്താണ് കാരണം? 

വയറുനിറയെ കഴിക്കണമെന്നില്ല, എന്നാല്‍, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ എത്ര പോഷകങ്ങൾ ഉണ്ട് എന്നതാണ് കൂടുതൽ പ്രധാനം. നിങ്ങൾ സമീകൃതാഹാരം കഴിക്കുന്നില്ലെങ്കിൽ, ശരീരത്തിൽ പോഷകങ്ങളുടെ കുറവുണ്ടാകും. ഇത്, ശരീരഭാരത്തെ സ്വാധീനിക്കും. 

ചില ആളുകളുടെ മെറ്റബോളിസം സാധാരണക്കാരേക്കാൾ കൂടുതലാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ ആളുകൾക്ക് വിശ്രമിക്കുമ്പോൾ പോലും ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാൻ കഴിയും. ഇത്തരക്കാർ കൂടുതൽ കലോറി ഉപഭോഗം ചെയ്യേണ്ടതുണ്ട്. എന്നാൽ ഇത്തരക്കാർ കുറഞ്ഞ കലോറി ഉപഭോഗം ചെയ്യുമ്പോൾ,  ശരീരഭാരം വര്‍ദ്ധിക്കാത്ത സാഹചര്യം ഉണ്ടാകാം.  

ഇന്നത്തെ കാലത്ത് ആളുകൾ കൂടുതൽ പായ്ക്ക് ചെയ്ത ഭക്ഷണം ഉപയോഗിക്കുന്നു. പായ്ക്ക് ചെയ്ത ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. ഇതുകൂടാതെ, ജങ്ക് ഫുഡ്, മദ്യം മുതലായവ ചിലരില്‍ ശരീരഭാരം കൂടാതിരിക്കാൻ കാരണമാകും. 

മോശം ജീവിതശൈലി കാരണം, വ്യക്തിയുടെ ഭാരം വർദ്ധിക്കാറില്ല. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

മറ്റ്  ചില ആരോഗ്യ പ്രശ്നങ്ങളും ശരീരഭാരം കൂടാതിരിക്കാന്‍ വഴിതെളിക്കും

അതായത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത്, പ്രമേഹമുണ്ടെങ്കില്‍ ശരീരം വളരെ വേഗം  മെലിയാം.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവും ശരീരഭാരത്തെ ബാധിക്കും. തൈറോയ്ഡ് കൂടുന്ന അവസരത്തില്‍ ചിലരില്‍ ശരീരം മെലിയാറുണ്ട്. 

 

 

 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News