ഹൃദയത്തെ ആരോഗ്യമുള്ളതായി നിലനിർത്തുന്നതിൽ ഭക്ഷണ ശീലങ്ങൾ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. ജങ്ക് ഫുഡുകൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന് കാരണമാകും. ഉപ്പ്, പഞ്ചസാര എന്നിവയും ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളിയാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മാംസം, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് കുറയ്ക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. പോഷക സമൃദമായ പ്രഭാത ഭക്ഷണം കഴിക്കണം. എണ്ണയുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം.
ഹൃദയാരോഗ്യം നിലനിർത്താൻ ഭക്ഷണം നിയന്ത്രിക്കുന്നതിനൊപ്പം തന്നെ വ്യായാമവും ചെയ്യേണ്ടതുണ്ട്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്. സമയം പടിപടിയായി ഉയർത്തി ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും നടക്കണം. പ്രഷർ, പ്രമേഹം, സന്ധിവേദന തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ വ്യായാമം ചെയ്യാൻ പാടുള്ളൂ. പുകവലിയും മദ്യപാനവും ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാൽ പുകവലിയം മദ്യപാനവും ഒഴിവാക്കണം. പുകവലിക്കുന്നവരിൽ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കൂടുതലാണ്.
ALSO READ: Symptoms of Diabetes : പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?
മതിയായ ഉറക്കം ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. അമിത വണ്ണം ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും. അതിനാൽ ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടതുണ്ട്. ഹൃദയസംബന്ധമായ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്. നെഞ്ചിൽ വിറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ്, നെഞ്ച് വേദന, ക്ഷീണം, ശ്വാസതടസം, തലകറക്കം, ബോധക്ഷയം എന്നീ ലക്ഷണങ്ങൾ അവഗണിക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...