Pregnancy | അപകടസാധ്യത കൂടുതലുള്ള ​ഗർഭാവസ്ഥയിലുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇവയാണ്...

വളരെ ചെറുപ്പമോ പ്രായമായ ഗർഭധാരണമോ പോലുള്ള ഘടകങ്ങളും ഉയർന്ന രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയ രോ​ഗാവസ്ഥകളും അമിതവണ്ണവും ജീവിതശൈലിയിലെ വ്യത്യാസങ്ങളും മൂലം ചിലർക്ക് ​ഗർഭകാലം ​അപകടസാധ്യതയുള്ളതാകാം.

Written by - Zee Malayalam News Desk | Last Updated : Feb 17, 2022, 08:05 PM IST
  • ഇന്ത്യയിലെ 20 മുതൽ 30 ശതമാനം വരെ ഗർഭിണികളും ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽപ്പെടുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്
  • അമ്മമാരിലും കുഞ്ഞുങ്ങളിലും സങ്കീർണതകൾ കുറയ്ക്കുന്നതിൽ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു
  • ഉയർന്ന അപകടസാധ്യതയുള്ള ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്
Pregnancy | അപകടസാധ്യത കൂടുതലുള്ള ​ഗർഭാവസ്ഥയിലുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇവയാണ്...

ശാരീരികവും മാനസികവുമായി ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്ന ഒമ്പത് മാസക്കാലമാണ് ​ഗർഭകാലം. ചില സ്ത്രീകൾക്ക്, അജ്ഞാതമായ ഭയവും ആശങ്കകളും മൂലം ​ഗർഭകാലം അത്ര ആസ്വാദ്യകരമായിരിക്കില്ല. വളരെ ചെറുപ്പമോ പ്രായമായ ഗർഭധാരണമോ പോലുള്ള ഘടകങ്ങളും ഉയർന്ന രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയ രോ​ഗാവസ്ഥകളും അമിതവണ്ണവും ജീവിതശൈലിയിലെ വ്യത്യാസങ്ങളും മൂലം ചിലർക്ക് ​ഗർഭകാലം ​അപകടസാധ്യതയുള്ളതാകാം. സാധാരണ സ്ത്രീയേക്കാൾ ഗർഭകാലത്തോ പ്രസവസമയത്തോ അമ്മയ്ക്കും കുഞ്ഞിനും സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇത് കൊണ്ട് അർഥമാക്കുന്നത്.

ഇന്ത്യയിലെ 20 മുതൽ 30 ശതമാനം വരെ ഗർഭിണികളും ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽപ്പെടുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അമ്മമാരിലും കുഞ്ഞുങ്ങളിലും സങ്കീർണതകൾ  കുറയ്ക്കുന്നതിൽ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉയർന്ന അപകടസാധ്യതയുള്ള ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

ധാന്യങ്ങൾ: ​ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ധാതുക്കളുടെയും നാരുകളുടെയും വിറ്റാമിൻ ബിയുടെയും സമ്പന്നമായ ഉറവിടമാണ് ധാന്യങ്ങൾ. വൈറ്റ് ബ്രെഡ്, ജങ്ക് ഫുഡ്, സംസ്കരിച്ച പലഹാരങ്ങൾ എന്നിവയിൽ കാണപ്പെടുന്ന മൈദ പോലുള്ള ശുദ്ധീകരിച്ച ധാന്യങ്ങൾ സ്ത്രീകൾ ഗർഭകാലത്ത് ഒഴിവാക്കണം. പകരം, ധാതുക്കളും നാരുകളും നിറഞ്ഞ ഗോതമ്പ് മാവ്, ബാർലി, ഓട്‌സ്, ബ്രൗൺ റൈസ് എന്നിവ കഴിക്കാം. ഗർഭാവസ്ഥയിൽ മലബന്ധം, മൂലക്കുരു എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ഈ ധാന്യങ്ങൾ വളരെയധികം ഗുണം ചെയ്യും.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ: കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും പ്രോട്ടീനുകൾ അത്യന്താപേക്ഷിതമാണ്. ഗർഭാവസ്ഥയിൽ പ്രോട്ടീൻ കുറയുന്നത് ​ഗർഭസ്ഥശിശുവിന്റെ വളർച്ചയെ തടസ്സപ്പെടുത്തും. പ്രോട്ടീൻ സ്രോതസ്സുകളായ മുട്ട, സോയാബീൻ, പയർ, മാംസം, ചെറുപയർ, പരിപ്പ്, വിത്തുകൾ എന്നിവ കഴിക്കേണ്ടത് അത്യാവശ്യമാണ്.

പാലുൽപ്പന്നങ്ങൾ: പാൽ, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ എല്ലുകൾക്ക് ബലം നൽകുന്നു. ഗർഭിണികൾ കൊഴുപ്പ് കുറഞ്ഞതും പഞ്ചസാര കുറഞ്ഞതുമായ പാലുൽപ്പന്നങ്ങൾ തെരഞ്ഞെടുക്കണം. പാലുൽപ്പന്നങ്ങൾ അലർജിയുള്ളവർക്ക് സോയ മിൽക്ക്, തൈര് തുടങ്ങിയവ തെരഞ്ഞെടുക്കാം.

അന്നജം അടങ്ങിയ ഭക്ഷണം: കാർബോഹൈഡ്രേറ്റുകൾ അല്ലെങ്കിൽ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ഊർജ്ജം, വിറ്റാമിനുകൾ, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഉരുളക്കിഴങ്ങ്, റൊട്ടി, അരി, ചോളം, തിന, ചേന എന്നിവ കാർബോഹൈഡ്രേറ്റിന്റെ മികച്ച ഉറവിടങ്ങളാണ്. നാരുകൾ ഉള്ള കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞ അന്നജം അടങ്ങിയ ഗോതമ്പ് ബ്രെഡ്, ബ്രൗൺ റൈസ്, തൊലിയുള്ള ഉരുളക്കിഴങ്ങ് എന്നിവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

പഴങ്ങളും പച്ചക്കറികളും: ​ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. വിറ്റാമിനുകളും ധാതുക്കളും നാരുകളും നിറഞ്ഞ ഇവ ദഹനത്തിനും ശരീരത്തിൽ ജലാംശം ഉണ്ടാകുന്നതിനും മലബന്ധം തടയുന്നതിനും മികച്ചതാണ്. പച്ചക്കറികൾ വിറ്റാമിൻ എ, ബി കോംപ്ലക്സ്, വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് കുഞ്ഞിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഓറഞ്ച്, നെല്ലിക്ക തുടങ്ങിയ പഴങ്ങൾ രോഗപ്രതിരോധ ശേഷി നിലനിർത്താനും ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കുന്നു. ചീര, ബ്രോക്ക്ലി എന്നിവയിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ജന്മനായുള്ള ചില വൈകല്യങ്ങൾ തടയാൻ സഹായിക്കുന്നു. ​ഗർഭിണികൾ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തേണ്ടത് അതീവ പ്രാധാന്യമുള്ളതാണ്.

ദൈനംദിന ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ, സ്ത്രീകൾക്ക് അവരുടെ ഗർഭാവസ്ഥയുടെ അപകടസാധ്യതകളും സങ്കീർണതകളും ലഘൂകരിക്കാനും നിയന്ത്രിക്കാനും കഴിയും. ആരോഗ്യകരമായ ഭക്ഷണക്രമം കൂടാതെ, വിറ്റാമിൻ ​ഗുളികകൾ കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം. മദ്യം, പുകയില, നിക്കോട്ടിൻ എന്നിവ ഒഴിവാക്കുകയും പതിവ് പരിശോധനകൾക്ക് വിധേയരാകുകയും വേണം. നിങ്ങളുടെ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഭക്ഷണ ക്രമത്തിൽ മാറ്റങ്ങൾ വരുത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News