രക്തമുണ്ടാകാൻ വളരെ നല്ലതാണ് മാതളം എന്ന് എല്ലാവരും കേട്ടിട്ടുള്ളതാകും. ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞ് വിളർച്ച തുടങ്ങിയ അസുഖങ്ങൾ വരുമ്പോൾ പലപ്പോഴും നിർദ്ദേശിക്കാറുള്ള പഴമാണ് മാതളം. മാതളം ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയതാണ് മാതളത്തിന്റെ ജ്യൂസ്. മാതളം ജ്യൂസിൽ പോളിഫെനോളുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി കുറവായതിനാൽ മാതളനാരങ്ങാ ജ്യൂസ് ആരോഗ്യകരവും ജീവിതശെെലി രോഗങ്ങളെ അകറ്റുന്നതിനും സഹായിക്കുന്നു. ദാഹം ശമിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
വിറ്റമിൻ ഉയർന്ന അളവിലുള്ള പാനീയമാണ് മാതളനാരങ്ങ ജ്യൂസ്. ഇതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര എല്ലാ വിറ്റാമിനുകളും ധാതുക്കളും സംയോജിപ്പിച്ചിരിക്കുന്നതിനാൽ, ഇത് ശരീരത്തിൽ എളുപ്പത്തിൽ വിഘടിക്കുകയും ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. മാതളം ജ്യൂസ് കുടിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. ഇതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഈ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബറിൽ ദഹനം സുഗമമാക്കുന്നതിനുള്ള ധാരാളം നാരുകളുണ്ട്. കുടലിന്റെ ആരോഗ്യം നിലനിർത്താനും മാതളം ഗുണകരമാണ്.
Also Read: Almonds for Skin: ആരോഗ്യമുള്ള തിളക്കവുമുള്ള ചർമ്മത്തിന് രാവിലെ അല്പം ബദാം കഴിക്കാം
ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ മാതള നാരങ്ങ പ്രതിരോധശേഷി കൂട്ടുന്നു. കൂടാതെ ഉപാപചയ നിരക്ക് വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നൽകുന്ന ഈ പാനീയം ശരീരത്തെ ആരോഗ്യത്തോടെ നിലനർത്തുന്നു. കുറഞ്ഞ കലോറിയുള്ള പാനീയമായതിനാൽ തന്നെ ശരീരഭാരവും നിയന്ത്രിക്കാൻ സഹായിക്കുന്നു. പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് മാതളനാരങ്ങ ജ്യൂസ്. പേശികളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനുമുള്ള ഒരു പ്രധാന ഇലക്ട്രോലൈറ്റാണ് മാതളം. മാതളം ജ്യൂസിൽ ടാന്നിൻ, ആന്തോസയാനിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. എൽഡിഎൽ, ചീത്ത കൊളസ്ട്രോൾ എന്നിവയുടെ ഓക്സീകരണം മന്ദഗതിയിലാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...