Pomegranate Seeds: മാതളനാരങ്ങയുടെ ​ഗുണങ്ങളും പാർശ്വഫലങ്ങളും

Pomegranate benefits: മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : May 30, 2022, 11:12 AM IST
  • ഒരു മാതളനാരങ്ങയുടെ തൂക്കത്തിന്റെ ഏകദേശം മൂന്ന് ശതമാനം വിത്തുകളാണ്
  • മാതളനാരങ്ങ കഴിക്കുന്നത് വഴി നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നേടാൻ സാധിക്കും
  • മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു
Pomegranate Seeds: മാതളനാരങ്ങയുടെ ​ഗുണങ്ങളും പാർശ്വഫലങ്ങളും

നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള പഴമാണ് മാതളനാരങ്ങ. ഒരു മാതളനാരങ്ങയുടെ തൂക്കത്തിന്റെ ഏകദേശം മൂന്ന് ശതമാനം വിത്തുകളാണ്. മാതളനാരങ്ങ കഴിക്കുന്നത് വഴി നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നേടാൻ സാധിക്കും. മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.

ഉയർന്ന രക്തസമ്മർദ്ദം
ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. കാരണം പ്രകടമായ വലിയ രോ​ഗലക്ഷണങ്ങൾ കാണപ്പെടില്ല. എന്നാൽ, രക്തധമനികളെ ബാധിക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

ഹൃദയാരോഗ്യം
മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. എന്നിരുന്നാലും, മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിലെ രക്തക്കുഴലുകളുടെ സങ്കോചം കുറയ്ക്കുന്നതായി തെളിവുകൾ ലഭിച്ചിട്ടില്ല. മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് ഹൃദയാഘാതം പോലുള്ള സംഭവങ്ങൾ കുറയ്ക്കാൻ സഹായിക്കുമോ എന്നതിന് മതിയായ തെളിവുകളില്ല.

പ്രമേഹം
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണ്.

പേശി വേദന
കഠിനമായ വ്യായാമം ചെയ്യുന്നത് ചിലപ്പോൾ പേശിവേദനയ്ക്ക് കാരണമാകും. ദിവസവും രണ്ട് നേരം വീതം 15 ദിവസം മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പേശീവേദന കുറയ്ക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഫംഗസ് അണുബാധ
ബാക്ടീരിയ, ഫംഗസ് അണുബാധകളെ ചെറുക്കാൻ മാതളനാരങ്ങ വിത്തുകൾ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാതളനാരങ്ങയിലെ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ അണുബാധകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

മാതളനാരങ്ങ വിത്തുകളുടെ പാർശ്വഫലങ്ങൾ
മാതളനാരങ്ങ വിത്തുകൾ ആരോ​ഗ്യപ്രദമാണ്. എന്നാൽ ചിലർക്ക് ഇത് അലർജിയുണ്ടാക്കും. ചൊറിച്ചിൽ, നീർവീക്കം, മൂക്കൊലിപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് അലർജിയുടെ ലക്ഷണങ്ങൾ. മാതളനാരങ്ങയുടെ വേര്, തണ്ട്, തൊലി എന്നിവയിൽ വിഷാംശമുണ്ട്. (നിങ്ങളുടെ ഭക്ഷണക്രമീകരണത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം തേടുക.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News