Plum Health Benefits: ആരോ​ഗ്യ ​ഗുണങ്ങൾ സമ്പന്നമാണ് ഈ സ്വാദിഷ്ടമായ പഴം; അറിയാം പ്ലമ്മിന്റെ ​ഗുണങ്ങൾ

Health Benefits of Plum: പ്ലം വളരെ പോഷക സമ്പുഷ്ടവും ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നിറഞ്ഞതുമാണ്. അവ വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പന്നമാണ്.

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 01:53 PM IST
  • വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പന്നമാണ് പ്ലം
  • പ്ലം ഉപയോഗിച്ച് കേക്കുകൾ, അച്ചാറുകൾ, ജാം, മറ്റ് പലഹാരങ്ങൾ എന്നിവ ഉണ്ടാക്കുന്നു
  • പ്ലമ്മിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മെറ്റബോളിസം മികച്ചതാക്കാനും രക്തചംക്രമണവും വർധിപ്പിക്കാനും സഹായിക്കുന്നു
Plum Health Benefits: ആരോ​ഗ്യ ​ഗുണങ്ങൾ സമ്പന്നമാണ് ഈ സ്വാദിഷ്ടമായ പഴം; അറിയാം പ്ലമ്മിന്റെ ​ഗുണങ്ങൾ

പ്ലം ആരോഗ്യ ​ഗുണങ്ങൾ: ജലദോഷം, വൈറൽ അണുബാധകൾ, വരണ്ട ചർമ്മം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ശൈത്യകാലത്ത് ഉണ്ടാകാം. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആരോ​ഗ്യ പ്രശ്‌നങ്ങളെ ചെറുക്കുന്നതിനും പൊതുവായ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും ശീതകാല ഭക്ഷണത്തിൽ പ്ലം പോലെയുള്ള സീസണൽ പഴങ്ങൾ ഉൾപ്പെടുത്തണം. പ്ലം വളരെ പോഷക സമ്പുഷ്ടവും ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നിറഞ്ഞതുമാണ്. അവ വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പന്നമാണ്. ഇത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. പ്ലം ഉപയോഗിച്ച് കേക്കുകൾ, അച്ചാറുകൾ, ജാം, മറ്റ് പലഹാരങ്ങൾ എന്നിവ ഉണ്ടാക്കുന്നു. പ്ലമ്മിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മെറ്റബോളിസം മികച്ചതാക്കാനും രക്തചംക്രമണവും വർധിപ്പിക്കാനും സഹായിക്കുന്നു.

പ്ലമ്മിന്റെ ഏഴ് ആരോഗ്യ ഗുണങ്ങൾ

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: ആന്റി ഓക്സിഡന്റുകൾ കൂടുതലുള്ള പ്ലം ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു: പ്ലമ്മിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. പിത്തരസം സൃഷ്ടിക്കുന്നത് കൊളസ്ട്രോൾ ആണ്. അത് ലയിക്കുന്ന നാരുകളാൽ ആഗിരണം ചെയ്യപ്പെടുന്നു.

എല്ലുകൾക്ക് ബലം നൽകുന്നു: പ്ലമ്മിൽ കാണപ്പെടുന്ന ബോറോൺ, എല്ലുകളുടെ ആരോഗ്യവും സാന്ദ്രതയും സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. കൂടാതെ, പ്ലമ്മിൽ ധാരാളം ഫിനോളിക്, ഫ്ലേവനോയിഡ് രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ തേയ്മാനം തടയുന്നു.

ALSO READ: Walnuts Health Benefits: ദിവസവും വാൾനട്ട് കഴിച്ചാൽ നിരവധി ​ഗുണങ്ങൾ; അറിയാം വാൾനട്ടിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു: പ്ലം കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് പനി, ജലദോഷം എന്നിവയിൽ നിന്ന് സംരക്ഷണം നൽകും. ശക്തമായ ടിഷ്യൂകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലം മികച്ചതാണ്.

മുടിയുടെ വളർച്ചയ്ക്ക് ​ഗുണം ചെയ്യുന്നു: പ്ലം അഡ്രീനൽ ഗ്രന്ഥിയുടെ ക്ഷീണം മാറ്റുന്നു. ഇത് മുടി കൊഴിച്ചിൽ നിർത്തുന്നു. ഉയർന്ന ഇരുമ്പിന്റെ അംശവും മെച്ചപ്പെട്ട രക്തചംക്രമണ ​ഗുണവും ഉള്ളതിനാൽ ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ചർമ്മത്തിന് നല്ലത്: പ്ലം കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു. പ്ലം നിങ്ങളുടെ ചർമ്മത്തെ ചെറുപ്പമായി നിലനിർത്താനും ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. പ്ലം ജ്യൂസ് രൂപത്തിൽ കഴിക്കുന്നത് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

മലബന്ധം ഒഴിവാക്കുന്നു: പ്ലമ്മിൽ ഇസാറ്റിൻ, സോർബിറ്റോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ലഘൂകരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉണക്കിയ പ്ലം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News