Pistachios Health Benefits: രുചികരം ​ഗുണപ്രദം... പിസ്ത കഴിക്കാം; നിരവധിയാണ് ആരോ​ഗ്യ ​ഗുണങ്ങൾ

Health benefits of pistachios: പിസ്ത സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിക്കാവുന്ന ഒരു മികച്ച ലഘുഭക്ഷണമാണ്. അവ രുചികരവും അതേ സമയം പോഷക സമ്പുഷ്ടവുമാണ്.

Written by - Zee Malayalam News Desk | Last Updated : Oct 7, 2023, 04:40 PM IST
  • പിസ്ത നാരുകളുടെയും പ്രോട്ടീന്റെയും നല്ല ഉറവിടമാണ്
  • പിസ്ത ല​ഘുഭക്ഷണമായി കഴിക്കുന്നതിന് മികച്ചതാണ്
  • സാധാരണ ലഘുഭക്ഷണങ്ങളിൽ പലപ്പോഴും പൂരിത കൊഴുപ്പുകളും ആഡഡ് ഷു​ഗറും അടങ്ങിയിട്ടുണ്ടെങ്കിലും, പിസ്ത അവയ്ക്ക് ഒരു മികച്ച ബദലാണ്
Pistachios Health Benefits: രുചികരം ​ഗുണപ്രദം... പിസ്ത കഴിക്കാം; നിരവധിയാണ് ആരോ​ഗ്യ ​ഗുണങ്ങൾ

വ്യക്തിപരവും തൊഴിൽപരവുമായ ഉത്തരവാദിത്തങ്ങൾ മൂലം തിരക്ക് നിറഞ്ഞ ദിവസങ്ങൾ ഒരാളുടെ ഊർജ്ജ നിലകളെ ബാധിക്കുകയും ഇത് അവരുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. നമ്മളിൽ ഭൂരിഭാഗം പേരും പലവിധത്തിലുള്ള തിരക്കുകൾ മൂലം ഭക്ഷണം കഴിക്കുന്നത് അവഗണിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നു. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു.

ഭക്ഷണം ഒഴിവാക്കുന്നതും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതും ശരീരഭാരം വർധിക്കുന്നതിലേക്ക് നയിക്കുന്നു. സ്വയം രോഗപ്രതിരോധ വൈകല്യങ്ങൾ, കുടൽ അസ്വസ്ഥതകൾ മുതൽ രക്തത്തിലെ പഞ്ചസാരയിലെ അളവിലെ വ്യത്യാസങ്ങൾ, ശരീരത്തിലെ വേദന, മുടി കൊഴിച്ചിൽ എന്നിവ ഉൾപ്പെടെ ശാരീരികവും മാനസികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഇന്ന് വർധിച്ചുവരുന്നു.

ALSO READ: Constipation Diet: മലബന്ധവും ദഹനപ്രശ്നങ്ങളും വില്ലനാകുന്നോ? വീട്ടിൽ തന്നെ തയ്യാറാക്കാം ഈ പാനീയങ്ങൾ, ​ഗുണം നിരവധി

പിസ്ത നാരുകളുടെയും പ്രോട്ടീന്റെയും നല്ല ഉറവിടമാണ്. പിസ്ത ല​ഘുഭക്ഷണമായി കഴിക്കുന്നതിന് മികച്ചതാണ്. സാധാരണ ലഘുഭക്ഷണങ്ങളിൽ പലപ്പോഴും പൂരിത കൊഴുപ്പുകളും ആഡഡ് ഷു​ഗറും അടങ്ങിയിട്ടുണ്ടെങ്കിലും, പിസ്ത അവയ്ക്ക് ഒരു മികച്ച ബദലാണ്. കാരണം അവ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന ഭക്ഷണമാണ്.

പിസ്ത സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിക്കാവുന്ന ഒരു മികച്ച ലഘുഭക്ഷണമാണ്. അവ രുചികരവും അതേ സമയം പോഷക സമ്പുഷ്ടവുമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആരോ​ഗ്യകരമായ ഒരു ഭക്ഷണമാണ് പിസ്ത. അമിതഭാരം കുറയ്ക്കാനും ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്താനും പിസ്ത സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News