സ്വാദിന് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളും ഉയർന്ന പോഷകഗുണവും ഉള്ള നട്സാണ് പിസ്ത. നിങ്ങളുടെ ഭക്ഷണത്തിൽ ഇവ ചേർക്കുന്നത് നിങ്ങളെ ആരോഗ്യവാനായിരിക്കാൻ മാത്രമല്ല, വിവിധ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കും. നാരുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, കാത്സ്യം, ഫോസ്ഫറസ്, തയാമിൻ, മാംഗനീസ് തുടങ്ങിയ അവശ്യ പോഷകങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
പിസ്ത കഴിക്കുന്നതിന്റെ ഗുണങ്ങൾ
ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചത്: ഇന്നത്തെ വേഗതയേറിയ ജീവിത രീതികളിൽ, ആരോഗ്യം നിലനിർത്താൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തേണ്ടത് വളരെ നിർണായകമാണ്. പിസ്ത കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ അവ നിങ്ങളെ സഹായിക്കുന്നു. ഇത് പ്ലാന്റ് സ്റ്റിറോളുകൾ, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇത്, ധമനികളുടെ തടസവും രക്തം കട്ടപിടിക്കുന്നതും തടയുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
കണ്ണിന്റെ ആരോഗ്യവും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മെച്ചപ്പെടുത്തുന്നു: മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സ്‌ക്രീനുകളിൽ നിങ്ങൾ ധാരാളം സമയം ചിലവഴിക്കുകയാണെങ്കിൽ, നിങ്ങളുടെ കണ്ണുകൾക്ക് ശരിയായ പരിചരണം ആവശ്യമാണ്. ഇതിനുള്ള ഒരു വഴി നിങ്ങളുടെ ഭക്ഷണത്തിൽ പിസ്ത ചേർക്കുക എന്നതാണ്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ നൽകുന്നു. കൂടാതെ, പിസ്തയിൽ ധാരാളം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കുന്നതിനും എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ALSO READ: National Nutrition Week 2023: ഗർഭകാലത്ത് പോഷകാഹാരങ്ങൾ പ്രധാനം; ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കുക
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു: പിസ്ത സ്നാക്സുകൾക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണ്, പ്രത്യേകിച്ച് നിങ്ങളുടെ ഭാരം നിയന്ത്രിക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ. അവ നിങ്ങളെ കൂടുതൽ നേരം നിറഞ്ഞിരിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും. അവ നിങ്ങളുടെ ശരീരത്തിന് മതിയായ ഊർജ്ജം നൽകുന്നു. ഇതുവഴി, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ആരോഗ്യകരമായ പരിധിക്കുള്ളിൽ നിങ്ങളുടെ ഭാരം നിലനിർത്താനും സഹായിക്കുന്നു.
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: പിസ്ത നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഇത് രകത്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹമുള്ളവർക്ക് അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ലഘുഭക്ഷണമായി പിസ്ത കഴിക്കാം. കൂടാതെ, അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും ഇൻസുലിൻ, ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയ്ക്കാനും പ്രമേഹം വരാനുള്ള സാധ്യത തടയാനും സഹായിക്കും.
കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നു: പിസ്ത നാരുകളാൽ സമ്പന്നമായതിനാൽ. അവ ദഹനം മികച്ചതാക്കുകയും കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ ഉപാപചയത്തെ പിന്തുണയ്ക്കുന്നു, പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു. കൂടാതെ, പിസ്തയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും ആഗിരണം പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...