പഞ്ചസാര മികച്ച ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. കോശങ്ങളുടെ നിലനിൽപ്പിനും പ്രവർത്തനത്തിനും പഞ്ചസാര അത്യന്താപേക്ഷിതമാണ്. നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ശരീരം ആവശ്യമായ പഞ്ചസാര സ്വാംശീകരിക്കുന്നത്. എന്നാൽ, പഞ്ചസാരയുടെ അമിത ഉപയോഗം വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
ആറ് ടീസ്പൂണിൽ അധികമുള്ള പഞ്ചസാരയുടെ ദൈനംദിന ഉപഭോഗം ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കാൻസർ ഉൾപ്പെടെയുള്ള രോഗസാധ്യതകളും വർധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ വർധിച്ച ഉപഭോഗം പൊണ്ണത്തടി, ഹൃദ്രോഗം, രക്തസമ്മർദ്ദം, സ്ട്രോക്ക്, സ്തനാർബുദം, പാൻക്രിയാറ്റിക് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കും.
വിഷാദം, ആസ്ത്മ, ദന്തസംബന്ധമായ പ്രശ്നങ്ങൾ എന്നിവയും പഞ്ചസാരയുടെ അമിത ഉപയോഗത്തെ തുടർന്ന് ഉണ്ടാകാം. പഞ്ചസാരയുടെ അളവ് പ്രതിദിനം 25 ഗ്രാമിൽ താഴെ അല്ലെങ്കിൽ ആറ് ടീസ്പൂൺ ആയി കുറയ്ക്കാൻ ഗവേഷകർ നിർദേശിക്കുന്നു. പഞ്ചസാര ഉപയോഗിക്കുന്നതിന്റെ അളവ് വർധിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
ALSO READ: Mulberry Health Benefits: ഹൃദയാരോഗ്യം മുതൽ കാൻസർ പ്രതിരോധം വരെ; കുഞ്ഞൻ മൾബറിക്ക് ചെറുതല്ല ഗുണങ്ങൾ
നമ്മുടെ ശരീരം നിർമിക്കുന്ന കോശങ്ങളുടെ പ്രാഥമിക ഇന്ധനമാണ് ഗ്ലൂക്കോസ്. നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ധാന്യങ്ങളും മറ്റ് പോഷകങ്ങളും പോലുള്ളവയിൽ നിന്ന് നമ്മുടെ ശരീരം സ്വാഭാവികമായും പഞ്ചസാര ഉണ്ടാക്കുന്നതിനാൽ പ്രോസസ്ഡ് ഭക്ഷ്യ ഉൽപന്നങ്ങളിൽ വരുന്ന പഞ്ചസാര (സുക്രോസ്, ഫ്രക്ടോസ്) ചേർക്കേണ്ട ആവശ്യമില്ല.
ഉയർന്ന ഫ്രക്ടോസ് കഴിക്കുന്നത് ഇൻസുലിൻ ഇൻസെൻസിറ്റിവിറ്റി കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത വർധിപ്പിക്കും. ഫ്രക്ടോസ് പോലുള്ള പഞ്ചസാരയെ കരൾ വിഘടിപ്പിക്കുമ്പോൾ, അത് ട്രൈഗ്ലിസറൈഡുകളുടെ ഉൽപാദനത്തിന് കാരണമാകുന്നു. ഇത്, ധമനികളിൽ അടിഞ്ഞുകൂടി ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു.
ഊർജം ശരീരത്തിന്റെ ചെലവിനേക്കാൾ കൂടുതലാകുമ്പോൾ, അത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇൻസുലിൻ പ്രതിരോധത്തിനും ഫാറ്റി ലിവറിനും ഇടയാക്കും. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല. കാരണം, പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുമ്പോൾ പലതരത്തിലുള്ള അസ്വസ്ഥതകൾ ശരീരത്തിന് ഉണ്ടാകാം. എന്നാൽ, ക്രമേണ പഞ്ചസാരയുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതാണ് ആരോഗ്യത്തിന് ഗുണകരമാകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...