Optical illusion: ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നത് എന്താണ്?; നിങ്ങൾ ലോലഹൃദയരാണോ സൂക്ഷ്മനിരീക്ഷകരാണോയെന്ന് അറിയാം

Optical illusion: ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് ഇല്യൂഷൻ എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 20, 2022, 10:49 AM IST
  • ഇല്യൂഷനുകൾ ചിലത് ഒരാളുടെ വ്യക്തിത്വത്തെ പരിശോധിക്കുന്നതിനും സഹായകമാണ്
  • പല ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്കും നമ്മുടെ വ്യക്തിത്വത്തിന്റെ മറഞ്ഞിരിക്കുന്ന വശങ്ങളും നാം കാണുന്നതിനെ അടിസ്ഥാനമാക്കി നമ്മുടെ വൈകാരിക ബുദ്ധിയും വെളിപ്പെടുത്താൻ കഴിയും
  • മൈൻഡ്സ് ജേണൽ പങ്കുവച്ച ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ഫ്ലവർ ഫെയ്സ് ആർട്ട് അത്തരത്തിലുള്ള ഒരു മികച്ച ഇല്യൂഷൻ ആർട്ടാണ്
Optical illusion: ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നത് എന്താണ്?; നിങ്ങൾ ലോലഹൃദയരാണോ സൂക്ഷ്മനിരീക്ഷകരാണോയെന്ന് അറിയാം

ഒരു വസ്തുവിന്റെ ചിത്രമോ പെയിന്റിങ്ങോ അല്ലെങ്കിൽ വ്യത്യസ്ത രൂപങ്ങളുള്ളതും വ്യത്യസ്തമായി മനസ്സിലാക്കാൻ കഴിയുന്നതുമായ ഒരു ചിത്രത്തിന്റെ മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രീകരണമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് ഇല്യൂഷൻ എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളുണ്ട്. ഈ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചിലത് ഒരാളുടെ വ്യക്തിത്വത്തെ പരിശോധിക്കുന്നതിനും സഹായകമാണ്. പല ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്കും നമ്മുടെ വ്യക്തിത്വത്തിന്റെ മറഞ്ഞിരിക്കുന്ന വശങ്ങളും നാം കാണുന്നതിനെ അടിസ്ഥാനമാക്കി നമ്മുടെ വൈകാരിക ബുദ്ധിയും വെളിപ്പെടുത്താൻ കഴിയും. മൈൻഡ്സ് ജേണൽ പങ്കുവച്ച ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ഫ്ലവർ ഫെയ്സ് ആർട്ട് അത്തരത്തിലുള്ള ഒരു മികച്ച ഇല്യൂഷൻ ആർട്ടാണ്.

മുകളിലെ ചിത്രങ്ങൾ ഒരാളുടെ വ്യക്തിത്വത്തെ പരീക്ഷിക്കുന്നതിനായി സൃഷ്ടിച്ച ഒപ്റ്റിക്കൽ ഇല്യൂഷനുകളാണ്. സർറിയലിസ്റ്റ് ചിത്രകാരനായ ഒക്ടേവിയോ ഒകാംപോയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഫ്ലവർ ഒപ്റ്റിക്കൽ ഇല്യൂഷൻ അദ്ദേഹത്തിന്റെ ഏറ്റവും സർഗ്ഗാത്മക സൃഷ്ടികളിൽ ഒന്നാണ്. കൂടാതെ അദ്ദേഹം തന്റെ രൂപാന്തര ശൈലിയുടെ പേരിൽ വളരെ പ്രശ‌സ്തനാണ്. യാഥാർത്ഥ്യവും ചിത്രപരവുമായ വിശദാംശങ്ങളെ ഒരൊറ്റ ചിത്രത്തിലേക്ക് സൂപ്പർഇമ്പോസ് ചെയ്തും കോൺട്രാസ്റ്റ് ചെയ്തുമാണ് അദ്ദേഹം ഈ ചിത്രങ്ങൾ സൃഷ്ടിക്കുന്നത്.

ഈ ഒപ്റ്റിക്കൽ ഇല്യൂഷനിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന കാര്യങ്ങൾ ഇവയാണ്:

പുഷ്പം
സ്ത്രീ

1. പുഷ്പം - സെൻസിറ്റീവും അവബോധവുമുള്ള വ്യക്തി: ഈ ഒപ്റ്റിക്കൽ ഇല്യൂഷനിൽ നിങ്ങൾ ആദ്യം കണ്ടത് പുഷ്പമാണെങ്കിൽ, അതിനർത്ഥം നിങ്ങൾ സെൻസിറ്റീവും അവബോധവുമുള്ള വ്യക്തിയാണെന്നാണ്. നിങ്ങൾ ഒരു മികച്ച ശ്രോതാവാണെന്നും നിങ്ങൾ ഓരോ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ആണ് ഇതിനർഥം. പുഷ്പം അതിലോലമായതും ലളിതവുമാണ്. നിങ്ങൾ അനുകമ്പയുള്ളവരും അവബോധമുള്ളവരും നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളെ പിന്തുണയ്ക്കാൻ എന്തും ചെയ്യാൻ പ്രവണതയുള്ളവരുമാണെന്ന് മൈൻഡ്സ് ജേർണൽ വ്യക്തമാക്കുന്നു.

2. സ്ത്രീ - ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടുകൊണ്ട് ശക്തരായവർ: ഈ ഒപ്റ്റിക്കൽ ഇല്യൂഷനിൽ നിങ്ങൾ ആദ്യം കണ്ട ചിത്രം ഒരു സ്ത്രീയുടേതാണെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് വളരെയധികം ആന്തരിക ശക്തിയും ജീവിതത്തിൽ വെല്ലുവിളികൾ നേരിടാനുള്ള ധൈര്യവും ഉണ്ടെന്നാണ്. ബുദ്ധിമുട്ടുകൾക്കിടയിലും നിങ്ങൾ സൗന്ദര്യമുള്ള ഒരു വ്യക്തിയായി മാറിയെന്ന് മൈൻഡ്സ് ജേണൽ കൂട്ടിച്ചേർക്കുന്നു. ഇതിനർത്ഥം നിങ്ങൾ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. നിങ്ങളെ അറിയുന്നവർക്ക് നിങ്ങളൊരു അത്ഭുതകരമായ വ്യക്തിയാണെന്ന് പറയാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News