Optical Illusion: ഈ പാണ്ടകൾക്കിടയിൽ നിന്നും പട്ടിക്കുട്ടിയെ കണ്ടെത്താമോ? 20 സെക്കൻഡ് മാത്രമാണ് സമയം

Optical Illusion Test: ഇവിടെ തന്നിരിക്കുന്ന ചിത്രത്തിൽ നിന്ന് 20 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്തേണ്ടത് ഒരു പട്ടിക്കുട്ടിയെ ആണ്. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 01:45 PM IST
  • ഇവിടെ പട്ടിക്കുട്ടിയെ കണ്ടെത്തേണ്ടത് ഒരു കൂട്ടം പാണ്ടകൾക്കിടയിൽ നിന്നാണ്.
  • ഒരേനിറത്തിൽ ഒരുപോലെ ഇരിക്കുന്നതിനാൽ ഈ പാണ്ടകൾക്കിടയിൽ നിന്ന് നായക്കുട്ടിയെ കണ്ടെത്തുകയെന്നത് പ്രയാസമാണ്.
  • കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന Lego എന്ന കമ്പനിയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Optical Illusion: ഈ പാണ്ടകൾക്കിടയിൽ നിന്നും പട്ടിക്കുട്ടിയെ കണ്ടെത്താമോ? 20 സെക്കൻഡ് മാത്രമാണ് സമയം

ഇന്ന് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇത്തരം ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. ആളുകൾക്ക് വളരെ കൗതുകം നിറഞ്ഞതുമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള നിരവധി ചിത്രങ്ങളുണ്ടാകും. നമ്മുടെ വ്യക്തിത്വത്തെ കുറിച്ച് വരെ വെളിപ്പെടുത്തുന്നതാണ് ഇത്തരം ചിത്രങ്ങൾ. ചിലതിൽ ചിത്രങ്ങൾ മാത്രമല്ല, ഒളിഞ്ഞിരിക്കുന്ന ചില അർത്ഥങ്ങളുമുണ്ടാകാറുണ്ട്. നമ്മുടെ കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വൈറലാകുകയും ചർച്ചയാകാറുമുണ്ട്.

അതുപോലെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. ഇവിടെ തന്നിരിക്കുന്ന ചിത്രത്തിൽ നിന്ന് 20 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്തേണ്ടത് ഒരു പട്ടിക്കുട്ടിയെ ആണ്. കേൾക്കുമ്പോൾ നിസാരമെന്ന് നമുക്ക് തോന്നാം. പക്ഷേ കണ്ട് പിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇവിടെ പട്ടിക്കുട്ടിയെ കണ്ടെത്തേണ്ടത് ഒരു കൂട്ടം പാണ്ടകൾക്കിടയിൽ നിന്നാണ്. ഒരേനിറത്തിൽ ഒരുപോലെ ഇരിക്കുന്നതിനാൽ ഈ പാണ്ടകൾക്കിടയിൽ നിന്ന് നായക്കുട്ടിയെ കണ്ടെത്തുകയെന്നത് പ്രയാസമാണ്. കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന Lego എന്ന കമ്പനിയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

Also Read: Optical Illusion: ഈ ചിത്രത്തിൽ ഒമ്പത് മുഖങ്ങളുണ്ട്; 10 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ?

 

പാണ്ടകളുടെ അതേ നിറം തന്നെയാണ് നായക്കുട്ടിക്കും എന്നതാണ് ഇവിടെ നിങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത് കൊണ്ട് തന്നെ 20 സെക്കൻഡിൽ പട്ടിക്കുട്ടിയെ കണ്ടെത്തുകയെന്നത് നിസാരമായ കാര്യമല്ല. എങ്കിലും ചിത്രം ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ ചിലപ്പോൾ കണ്ടെത്താൻ ആയേക്കും. ഒരു സൂചന നൽകാം. പാണ്ടകൾക്കിടയിൽ നായക്കുട്ടിയെ നിറം വെച്ച് നോക്കാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്ക് കണ്ടെത്താൻ പ്രയാസമാണ്. കാര്യം ഇവയ്ക്ക് ഒരേ നിറമാണ്. അവയുടെ മൂക്കും കണ്ണും ശ്രദ്ധിച്ച് നോക്കുക. ചിത്രത്തിന്റെ ഏകദേശം നടുവിലായിട്ടാണ് പട്ടിക്കുട്ടിയുള്ളത്. 

ഇനിയൊന്ന് ചിത്രം ശ്രദ്ധിച്ച് നോക്കിക്കേ. എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയുന്നില്ലേ? എങ്കിൽ ഉത്തരം അടങ്ങിയ ചിത്രം താഴെ കൊടുക്കുന്നു.

നമുക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷഷൻ ചിത്രങ്ങൾ. ഒപ്റ്റിക്കൽ ഇല്യൂഷനെ വിഷ്വൽ ഇല്യൂഷൻ എന്നും പറയും. വ്യക്തിത്വത്തെ കുറിച്ച് പോലും വെളിപ്പെടുത്തുന്ന ഇത്തരം ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏതായാലും ഇവിടെ നായക്കുട്ടിയെ കണ്ടെത്താൻ പലർക്കും സാധിക്കാതെ പോയിട്ടുണ്ട്. 20 സെക്കൻഡിൽ പാണ്ടകൾക്കിടയിൽ നിന്ന് നായക്കുട്ടിയെ കണ്ടെത്തിയവരും നമുക്കിടയിലുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News