Optical Illusion Image: ഇല്ലാത്ത കാര്യങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന ഒരുതരം ബ്രെയിൻ ടീസറുകളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ വിഷ്വൽ ഇല്യൂഷൻ ചിത്രങ്ങൾ എന്ന് പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇന്ന് നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ കാണാൻ സാധിക്കും. വളരെ വേഗത്തിലാണ് ഇത്തരം ചിത്രങ്ങൾ വൈറലാകുന്നത്. ഇത്തരം ചിത്രങ്ങൾക്ക് ഉത്തരം കണ്ട് പിടിക്കുന്നത് ആളുകൾക്ക് വളരെ താൽപര്യമുള്ള കാര്യമാണ്.
ഒരാളുടെ വ്യക്തിത്വവും ഐക്യൂ ലെവലും അവരുടെ ആഗ്രഹങ്ങളെ കുറിച്ചുമെല്ലാം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ നിന്നും മനസിലാകും. എല്ലാ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും ചിലപ്പോൾ അത്തരത്തിൽ വ്യക്തിത്വമോ സവിശേഷതയോ ഒന്നും എടുത്ത് കാണിച്ചെന്ന് വരില്ല. ചിലപ്പോൾ ഇവ വെറും ബ്രെയിൻ ടീസറുകൾ മാത്രമാകും.
Also Read: Optical Illusion: മറഞ്ഞിരിക്കുന്ന മുതലയെ കണ്ടെത്താമോ? നിങ്ങൾ ജീനിയസാണെങ്കിൽ 13 സെക്കൻഡിൽ സാധിക്കും
പലപ്പോഴും വെല്ലുവിളികൾ നിറഞ്ഞവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. അങ്ങനെയൊരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെവിടെയോ നിന്നുള്ള ഒരു ചിത്രമാണിത്. ഇതിൽ കരിയിലകൾ കിടക്കുന്നത് കാണാം. ഈ കരിയിലകൾക്കിടയിൽ അത്രപെട്ടെന്ന് ആരുടെയും കണ്ണിൽ പെടാതെ ഒരു നായ മറഞ്ഞിരിപ്പുണ്ട്. 10 സെക്കൻഡിൽ നായയെ കണ്ടെത്തുക എന്നതാണ് ഇവിടെ നിങ്ങൾ നേരിടുന്ന വെല്ലുവിളി. കരിയിലകൾക്കിടയിൽ ശ്രദ്ധിച്ച് നോക്കിയാൽ ചിലപ്പോൾ നിങ്ങൾക്ക് നായയെ കാണാൻ സാധിച്ചേക്കാം...
ഇല്ലെങ്കിൽ ഉത്തരം പറയാം... നായയെ അടയാളപ്പെടുത്തി കൊണ്ടുള്ള ചിത്രം ചുവടെ കൊടുക്കുന്നു...
ഇത്തരത്തിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇന്ന് കാണാൻ കഴിയും. ഓരോന്നിലും ഓരോ ചോദ്യങ്ങളുമുണ്ടാകും. ചിലപ്പോൾ ഒറ്റനോട്ടത്തിൽ നമ്മൾ കാണുന്നത് മാത്രമായിരിക്കില്ല ആ ചിത്രത്തിലുള്ളത്. വീണ്ടും വീണ്ടും ആ ചിത്രം നിരീക്ഷിച്ചാൽ ആ ഒരൊറ്റ ചിത്രത്തിൽ വ്യത്യസ്തമായ നിരവധി കാര്യങ്ങൾ നമുക്ക് കാണാനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...