നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമ്മൾ കാണാറുണ്ട്. പലതും പെട്ടെന്ന് നമ്മളെ ആകർഷിക്കാറുണ്ട്. എല്ലാ പ്രായക്കാരും ഒരു പോലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. നമ്മുടെ കണ്ണുകൾക്കും മനസുകൾക്കും മികച്ച വ്യായാമം നൽകുന്ന ഒന്ന് കൂടിയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നിങ്ങളുടെ ഇന്റലിജൻസ് ലെവൽ പരിശോധിക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ. ഇവ പരിഹരിക്കുകയെന്ന വെല്ലുവിളി പലർക്കും ഇഷ്ടമാണ്. ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് ഇല്യൂഷനുകൾ എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളുണ്ട്.
ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
Also Read: Mango Bomb : വായിൽ കപ്പൽ ഓടിക്കും 'മാംഗോ ബോംബ്'... പുതിയ ഇൻസ്റ്റഗ്രാം ട്രെൻഡിങ്
അത്തരത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ചിത്രത്തിലെ ഇലകൾക്കിടയിൽ എവിടെയോ ഒരു പക്ഷി മറഞ്ഞിരിപ്പുണ്ട്. നല്ല ഏകാഗ്രതയും നിരീക്ഷണ കഴിവുമുള്ളവർക്ക് മാത്രമെ ഈ ചിത്രത്തിൽ നിന്നും പക്ഷിയെ കണ്ടെത്താൻ കഴിയൂ എന്നാണ് അവകാശവാദം. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇമേജ് നിങ്ങളുടെ IQ പരീക്ഷിക്കുന്നതിനുള്ള മറ്റൊരു വിനോദ മാർഗമാണ്.
ഉണങ്ങി നിൽക്കുന്ന ഇലകൾക്കിടയിൽ നിന്ന് പക്ഷിയെ കണ്ടെത്തിയോ?
ചിലരെങ്കിലും കണ്ടെത്തിയിട്ടുണ്ടാകും. കണ്ടെത്താൻ കഴിയാത്തവർക്കായി പക്ഷിയെ അടയാളപ്പെടുത്തിക്കൊണ്ടുള്ള ചിത്രം ചുവടെ കൊടുക്കുന്നു.
ഒരു വസ്തുവിന്റെയോ ഒരു ഡ്രോയിംഗിന്റെയോ ചിത്രം കാണിച്ച് അതിൽ നമ്മളെ കുഴപ്പിക്കുന്ന പലരീതിയിലുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഈ ഒപ്റ്റിക്കൽ മിഥ്യാധാരണകൾ നിങ്ങൾ എങ്ങനെ കാര്യങ്ങൾ മനസ്സിലാക്കുന്നു എന്നതിനെക്കുറിച്ച് ഒരു ധാരണ നൽകും. ഒറ്റ നോട്ടത്തിൽ നമ്മൾ കാണുന്നത് മാത്രമായിരിക്കില്ല ആ ചിത്രത്തിലുണ്ടാകുക. മറഞ്ഞിരിക്കുന്ന വസ്തുക്കളോ, അർത്ഥമോ എന്തെങ്കിലുമൊക്കെ അതിലുണ്ടാകും. ഒരു വ്യക്തിയുടെ സ്വഭാവത്തെ കുറിച്ച് പോലും മനസിലാക്കാൻ സഹായിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്കം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ മനസ്സിലാക്കുന്ന രീതിയിലൂടെ തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...