Optical Illusion : ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്താമോ? എങ്കിൽ നിങ്ങൾ അതിബുദ്ധിമാനാണ്

ചിത്രകാരൻ ഇൽജ ക്ലെമെൻകോവാണ് ഈ ചിത്രം ഒരുക്കിയത്, 

Written by - Zee Malayalam News Desk | Last Updated : Jul 8, 2022, 05:02 PM IST
  • ചിത്രകാരൻ ഇൽജ ക്ലെമെൻകോവാണ് ഈ ചിത്രം ഒരുക്കിയത്,
  • ടിക് ടോക് യൂസറായ ഹെക്ടിക് നിക്കാണ് ഇപ്പോൾ ചിത്രം പങ്കുവെച്ചത്.
  • ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ 10 സെക്കന്റുകൾക്ക് ഉള്ളിൽ കണ്ടെത്തണം
Optical Illusion : ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്താമോ? എങ്കിൽ നിങ്ങൾ അതിബുദ്ധിമാനാണ്

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. നിങ്ങളുടെ കണ്ണിൽ നിന്ന് നിങ്ങളുടെ തലച്ചോറിൽ എത്തിന്ന് സിഗ്നലുകൾ മാറുന്നതനുസരിച്ച് ഒരു ചിത്രത്തെ നിങ്ങൾ കാണുന്ന രീതിയും മാറും. ഇതിന് യാഥാർഥ്യവുമായി ബന്ധമുണ്ടാകണമെന്ന് നിർബന്ധമില്ല. 

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഇത്തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പ്രഹേളിക കണ്ടെത്തുന്നത് വളരെ രസകരമായ കാര്യമാണ്. കൂടാതെ നിങ്ങളുടെ  കഴിവുകൾ മനസിലാക്കാനും ഇത്തരം ചിത്രങ്ങൾ സഹായിക്കും.  ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലവും നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. 

ALSO READ: Optical Illusion: നിങ്ങൾ പ്രശ്‍നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും; ഈ ചിത്രം ഉത്തരം പറയും

ഇപ്പോൾ ഈ സിഗ് സാഗ് ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ ചിത്രത്തിൽ നോക്കിയാൽ തന്നെ ചിത്രം അനങ്ങുന്നത് പോലെ തോന്നും . നിങ്ങളുടെ ഐക്യു മനസിലാക്കാൻ ഈ ചിത്രം സഹായിക്കും. ചിത്രകാരൻ ഇൽജ ക്ലെമെൻകോവാണ് ഈ ചിത്രം ഒരുക്കിയത്, ടിക് ടോക് യൂസറായ ഹെക്ടിക് നിക്കാണ് ഇപ്പോൾ ചിത്രം പങ്കുവെച്ചത്. ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ 10 സെക്കന്റുകൾക്ക് ഉള്ളിൽ കണ്ടെത്തണം.

നിങ്ങൾക്ക് ആ മൃഗത്തെ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ ശരാശരിക്ക് മുകളിൽ ഐക്യു ഉള്ള ആളാണെന്നാണ് അർദ്ധം. നിങ്ങൾക്ക് മൃഗത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കണ്ണ് ചെറുതായി ഒന്ന് അടച്ച് നോക്കൂ.  സിഗ് സാഗ് ലൈനുകളുടെയിടയിലാണ് മൃഗം ഒളിഞ്ഞിരിക്കുന്നത്. അഡ്വക്കേറ്റ് അറോറ ഹെൽത്ത് നടത്തിയ ഒരു പഠനം പ്രകാരം ഉയർന്ന IQ ഉള്ള ആളുകൾക്ക് വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരെക്കാൾ  വളരെ എളുപ്പത്തിൽ അപ്രസക്തമായ വിവരങ്ങൾ അവഗണിക്കാനും കഴിയും.

Optical Illusion

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News