Optical Illusion: നക്ഷത്രങ്ങൾക്കിടയിലെ സൂര്യൻ!!! 20 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ?

നക്ഷത്ര കൂട്ടങ്ങൾക്കിടയിൽ നിന്ന് സൂര്യനെ കണ്ടെത്തുക എന്നതാണ് ഈ പസിലിലെ വെല്ലുവിളി. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 05:15 PM IST
  • ഇവിടെ 20 സെക്കൻഡിനുള്ളിൽ നക്ഷത്ര കൂട്ടങ്ങൾക്കിടയിൽ നിന്ന് സൂര്യനെ കണ്ടെത്തേണ്ടതുണ്ട്.
  • ചിത്രത്തിലെ എല്ലാ നക്ഷത്രങ്ങളും ഒരു പ്രത്യേക ആകൃതിയിലാണ്.
  • 10 വരകളുള്ള ഈ നക്ഷത്രാകൃതിയെ പെന്റഗ്രാം എന്ന് വിളിക്കുന്നു.
Optical Illusion: നക്ഷത്രങ്ങൾക്കിടയിലെ സൂര്യൻ!!! 20 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ?

ബ്രെയിനിന് വ്യായാമം നൽകാൻ കഴിയുന്ന ഏറ്റവും ലളിതമായ മാർ​ഗങ്ങളിലൊന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. സോഷ്യൽ മീഡിയയിൽ ഇത്തരം ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. എപ്പോഴും രസകരവും ആസ്വാദ്യകരവുമായിരിക്കും ഇത്തരം ചിത്രങ്ങൾ. നമ്മൾ ആദ്യ നോട്ടത്തിൽ കാണുന്നത് മാത്രമായിരിക്കില്ല ചിലപ്പോൾ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ മറഞ്ഞിരിക്കുന്നത്. വളരെ ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ മാത്രമെ പലപ്പോഴും ഇത്തരം ചിത്രങ്ങളിൽ നിന്ന് നമുക്ക് മറഞ്ഞിരിക്കുന്ന കാര്യങ്ങൾ കണ്ടെത്താനാകൂ. അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. 

നക്ഷത്ര കൂട്ടങ്ങൾക്കിടയിൽ നിന്ന് സൂര്യനെ കണ്ടെത്തുക എന്നതാണ് ഈ പസിലിലെ വെല്ലുവിളി. വിചാരിക്കും പോലെ അത്ര എളുപ്പമായിരിക്കില്ല ഇക്കാര്യം. മഞ്ഞ നിറത്തിൽ വരച്ച ഒരു കൂട്ടം നക്ഷത്രങ്ങളാണ് ചിത്രത്തിൽ കാണുന്നത്. ഒരു കൂട്ടം കാര്യങ്ങൾ ഒരുമിച്ച് വയ്ക്കുമ്പോൾ അവയെല്ലാം ഒന്നാണെന്ന് നമ്മൾ അറിയാതെ തന്നെ നമ്മുടെ മസ്തിഷ്കം വിശ്വസിക്കുന്നു. കൂട്ടത്തിൽ നിന്നും വ്യത്യസ്തമായതിനെ തിരഞ്ഞെടുക്കാൻ കൃത്യതയും നിരീക്ഷണ വൈദഗ്ധ്യവും ആവശ്യമാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നമ്മുടെ വിഷ്വൽ പെർസെപ്ഷനെ വെല്ലുവിളിക്കുകയും നമ്മുടെ മെമ്മറിയും ഫോക്കസും വർധിപ്പിക്കുകയും ചെയ്യുന്നു. 

Also Read: Optical Illusion: ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ കണ്ടെത്താമോ?

 

ഇവിടെ 20 സെക്കൻഡിനുള്ളിൽ നക്ഷത്ര കൂട്ടങ്ങൾക്കിടയിൽ നിന്ന് സൂര്യനെ കണ്ടെത്തേണ്ടതുണ്ട്. കണ്ടെത്താൻ കഴിയാത്തവർക്കായി ചില സൂചനകൾ നൽകാം. ചിത്രത്തിലെ എല്ലാ നക്ഷത്രങ്ങളും ഒരു പ്രത്യേക ആകൃതിയിലാണ്. 10 വരകളുള്ള ഈ നക്ഷത്രാകൃതിയെ പെന്റഗ്രാം എന്ന് വിളിക്കുന്നു. ഒന്നിലധികം സിഗ്സാഗ് ലൈനുകൾ ഉപയോഗിച്ച് വരച്ചിരിക്കുന്നതിനാൽ സൂര്യനെ വേർതിരിച്ചറിയാൻ കഴിയും. താഴെ വലത് കോർണറിലായിട്ടാണ് സൂര്യനെ കാണാൻ കഴിയുക. ഇപ്പോൾ കണ്ടെത്താൻ സാധിച്ചില്ലേ? ഇല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന ചിത്രം നോക്കുക. 

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ മിക്കവാറും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇന്റർനെറ്റിൽ ഇവ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. വലിയ വെല്ലുവിളി നിറഞ്ഞ ചിത്രങ്ങളായിരിക്കും വൈറലാകാറുള്ളത്. ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന വസ്തുക്കളെയോ, മൃ​ഗത്തെയോ, പക്ഷിയെയോ കണ്ടെത്താനുള്ള പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ കഴിയും. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News