Optical Illusion: നീലക്കണ്ണുള്ള കുറുക്കനെ കണ്ടെത്താമോ? ഇതിലെവിടെയോ ഒളിച്ചിരിപ്പുണ്ട്

Optical Illusion: ഈ ചിത്രത്തിൽ നിറയെ കുറുക്കന്മാരാണ്. അവയ്ക്കിടയിൽ നിന്ന് നീല കണ്ണുള്ള കുറുക്കനെ കണ്ടെത്തുക എന്നത് എത്ര എളുപ്പമുള്ള കാര്യമല്ല. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 03:43 PM IST
  • ഒരു നീല കണ്ണുള്ള കുറുക്കനെയാണ് നിങ്ങൾ ഈ ചിത്രത്തിൽ നിന്ന് കണ്ടെത്തേണ്ടത്.
  • ഈ ചിത്രത്തിൽ നിറയെ കുറുക്കന്മാരാണ്. അവയ്ക്കിടയിൽ നിന്ന് നീല കണ്ണുള്ള കുറുക്കനെ കണ്ടെത്തുക എന്നത് എത്ര എളുപ്പമുള്ള കാര്യമല്ല.
  • കാരണം ഇവയുടെ എല്ലാം കണ്ണുകൾ വളരെ ചെറുതായിട്ട് മാത്രമെ കാണാൻ സാധിക്കുകയുള്ളൂ.
Optical Illusion: നീലക്കണ്ണുള്ള കുറുക്കനെ കണ്ടെത്താമോ? ഇതിലെവിടെയോ ഒളിച്ചിരിപ്പുണ്ട്

Optical Illusion:  നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്നത്. ഇത്തരം ചിത്രങ്ങൾ കാഴ്ചക്കാർക്ക് എപ്പോഴും കൗതുകമാണ്. നിങ്ങൾക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് ചിത്രങ്ങൾ കാണാറില്ലേ? അത്തരത്തിലുള്ള ചിത്രങ്ങളെ ഒപ്റ്റിക്കൽ ഇല്യൂഷഷൻ ചിത്രങ്ങൾ എന്ന് പറയാം. വളരെ ബുദ്ധിമുട്ടുള്ള ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇന്ന് ഇവിടെ കൊടുത്തിരിക്കുന്നത്. മറ്റുള്ള ഓപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പോലെയല്ല ഇത്. കാരണം ഇതിൽ അത്ര പെട്ടെന്ന് നിങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ആയെന്ന് വരില്ല. 

ഒരു നീല കണ്ണുള്ള കുറുക്കനെയാണ് നിങ്ങൾ ഈ ചിത്രത്തിൽ നിന്ന് കണ്ടെത്തേണ്ടത്. ഈ ചിത്രത്തിൽ നിറയെ കുറുക്കന്മാരാണ്. അവയ്ക്കിടയിൽ നിന്ന് നീല കണ്ണുള്ള കുറുക്കനെ കണ്ടെത്തുക എന്നത് എത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇവയുടെ എല്ലാം കണ്ണുകൾ വളരെ ചെറുതായിട്ട് മാത്രമെ കാണാൻ സാധിക്കുകയുള്ളൂ. 13 സെക്കൻഡിൽ നിങ്ങൾക്കിതിന് ഉത്തരം കണ്ടെത്താൻ കഴിയുമെങ്കിൽ നിങ്ങൾ അത്രയധികം ബ്രില്യന്റ് ആണെന്നാണ് അതിനർത്ഥം. 13 സെക്കൻഡിൽ ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന നീലക്കണ്ണുള്ള കുറുക്കനെ കണ്ടെത്താമോ എന്ന് നോക്കൂ. ചിത്രം ശ്രദ്ധയോടെ വീക്ഷിക്കുക. 

യുകെ ആസ്ഥാനമായുള്ള ബുക്ക് ആൻ ഐ ടെസ്റ്റ് ആണ് ഇത് സൃഷ്ടിച്ചത്. അവരുടെ അഭിപ്രായ പ്രകാരം നിലക്കണ്ണുള്ള കുറുക്കനെ കണ്ടെത്താൻ ഒരു മിനിറ്റിൽ കൂടുതൽ സമയമെടുക്കും. എന്നാൽ 10 സെക്കൻഡിനുള്ളിൽ കുറുക്കനെ കണ്ടെത്തിയെന്ന് പലരും അഭിപ്രായപ്പെട്ടു. 

Also Read: Optical Illusion: ആനയോ കാളയോ? 900 വർഷം പഴക്കമുള്ള ഈ ശിൽപത്തിൽ നിങ്ങൾ‌ ആദ്യം കണ്ടതെന്ത്?

അവരുടെ അഭിപ്രായത്തിൽ, ഒളിഞ്ഞിരിക്കുന്ന കുറുക്കനെ കണ്ടെത്താൻ പരിശോധനയ്ക്ക് 1 മിനിറ്റിൽ കൂടുതൽ സമയമെടുക്കും. എന്നാൽ പല ഉപയോക്താക്കളും 10 സെക്കൻഡിനുള്ളിൽ മറഞ്ഞിരിക്കുന്ന കുറുക്കനെ കണ്ടെത്തിയതായി അവകാശപ്പെട്ടു. ഈ പസിൽ പരിഹരിക്കാൻ ശ്രമിച്ച നിരവധി ആളുകളുടെ അഭിപ്രായത്തിൽ, അവർ നേരിട്ട ഏറ്റവും കഠിനമായ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകളിൽ ഒന്നാണിത്. നിങ്ങൾക്ക് കണ്ടെത്താനായില്ലെങ്കിൽ വിഷമിക്കേണ്ട. ഉത്തരം ചുവടെ നൽകുന്നു. 

ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. കാരണം കുറുക്കന്മാരുടെ കണ്ണുകൾ ചെറുതായതിനാൽ മിക്ക കുറുക്കന്മാർക്കും നീലക്കണ്ണുകളായിട്ട് തന്നെ തോന്നും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News