Olive Oil for Skin: നമ്മെ സംബന്ധിടത്തോളം പൂര്‍ണ്ണമായും വിദേശിയാണ് ഒലിവ് ഓയില്‍. മെഡിറ്ററേനിയൻ പാചകരീതിയുടെ പ്രധാന ഘടകമായ ഒലിവ് ഓയില്‍ (Olive Oil) ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ എണ്ണകളിലൊന്നായി കണക്കാക്കപ്പെടുന്നു.
Also Read: Heatwave: ഹീറ്റ് സ്ട്രോക്ക് പ്രധാന ലക്ഷണങ്ങൾ, ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒലിവ് ഓയില്‍ പല തരമുണ്ട്. വിർജിൻ ഒലിവ് എണ്ണ, എക്സ്ട്രാ വിർജിൻ ഒലിവ് എണ്ണ തുടങ്ങിയവയാണ് ഇവ. ചെറിയ എരിവോടുകൂടിയ രുചികരമായ ഈ എണ്ണ പാചകങ്ങളിൽ ഉൾപ്പെടുത്തുന്നത് ഏറെ എളുപ്പവും ഒപ്പം ഗുണകരവുമാണ്. ഒലിവ് എണ്ണ ഉപയോഗിച്ച് പച്ചക്കറികൾ വഴറ്റാനും സാലഡിൽ ഒഴിയ്ക്കാനും ഏറെ നല്ലതാണ്.
ആരോഗ്യപരമായ നിരവധി ഗുണങ്ങളുള്ള ഒലിവ് ഓയില്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. ഒലീവ് ഓയിൽ ഒരു മികച്ച മോയ്സ്ചറൈസറാണ്. ചര്‍മ്മത്തില്‍ ഒലീവ് ഓയിൽ പുരട്ടുന്നത് ശൈത്യകാലത്ത് ഉണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും ഇതിൽ ധാരാളമുണ്ട്, ഇത് ചർമ്മത്തിൽ നേരിട്ട് പ്രയോഗിക്കുമ്പോൾ ഗുണം ചെയ്യും.
ഒലിവ് ഓയില്‍ ചര്‍മ്മത്തിന് എങ്ങിനെ ഗുണം ചെയ്യും എന്ന് നോക്കാം
വരണ്ട ചര്‍മ്മം മൃദുവാക്കാന്‍ ഒലിവ് ഓയില്‍ : - വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച പരിഹാരമാണ് ഒലിവ് ഓയില്‍. ചര്‍മ്മത്തിന്‍റെ വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കാന്‍ ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. ആന്‍റി -ഏജിംഗ്, മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തെ എല്ലാ തരത്തിലും മനോഹരമാക്കാനും ഒലിവ് ഓയില്‍ പ്രയോജനപ്പെടും.
ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി മാറ്റുന്നു : - ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ് ഒലിവ് ഓയില്‍. ഇത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ്. ചര്‍മ സുഷിരങ്ങളിലെ സെബം ഉത്പാദനം നിയന്ത്രിക്കാനും ചര്‍മ്മത്തിലെ അമിതമായ എണ്ണയെ തടയാനും സഹായിക്കുന്നു. സ്വാഭാവിക ജലാംശം ഉള്ള ഒരു ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കാനും ഇത് സഹായിക്കുന്നു.
ആന്‍റി-ഏജിംഗ് ഗുണങ്ങള്‍ : - വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ ഒലിവ് ഓയില്‍ ഏറെ സഹായകമാണ്. മികച്ച ആന്‍റി-ഏജിംഗ് പ്രോപ്പര്‍ട്ടികള്‍ ഉള്ള ഒലിവ് ഓയില്‍ നേര്‍ത്ത വരകള്‍, ചുളിവുകള്‍, ആദ്യകാല വാര്‍ദ്ധക്യത്തിന്‍റെ മറ്റ് അടയാളങ്ങള്‍ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കും. ഒലിവ് ഓയില്‍ ആന്‍റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു.
ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു: - മസാജ് ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചര്‍മ്മ സംരക്ഷണ മാര്‍ഗമാണ്. ഇതിനായി ഒലിവ് ഓയില്‍ ഉപയോഗിച്ചാല്‍ ഗുണം ഇരട്ടിയാകും. മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഒലിവ് ഓയില്‍ പതിവായി മസാജ് ചെയ്യാം. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുക മാത്രമല്ല ചര്‍മ്മത്തിന് ആവശ്യമായ പോഷണം നല്‍കുകയും ചെയ്യുന്നു.
ജീര്‍ണ ചര്‍മ്മത്തെ പുറംതള്ളുന്നു: - ഒലിവ് ഓയില്‍ അടങ്ങിയിരിയ്ക്കുന്ന ആന്‍റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തെയും ചര്‍മ്മ സുഷിരങ്ങളെയും ആഴത്തില്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ എല്ലാ നിര്‍ജീവ കോശങ്ങളെയും നീക്കം ചെയ്യുകയും പുതിയതും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകള്‍ നീക്കം ചെയ്യാനും ഒലിവ് ഓയിലിനു കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...