Cough Remedies : ചുമയും കഫക്കെട്ടും മാറാൻ ഒരു എളുപ്പ വിദ്യ

ആടലോടകത്തിന്റെ ഇലയുടെ ചാറും, തേനും സമം ചേർത്ത് കഴിച്ചാൽ ചുമ കുറയാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 8, 2023, 01:17 PM IST
  • ആടലോടകത്തിൽ നിന്ന് അലോപ്പതി മരുന്നുകൾ വരെ ഉണ്ടാക്കാറുണ്ട്. ഏറെ ഔഷധ ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് ആടലോടകം.
  • ആടലോടകത്തിന്റെ ഇലയുടെ ചാറും, തേനും സമം ചേർത്ത് കഴിച്ചാൽ ചുമ കുറയാൻ സഹായിക്കും.
  • ഛര്‍ദ്ദി, കാസം, രക്തപിത്തം, ചുമ, തുമ്മല്‍ , കഫക്കെട്ട് എന്നീ പ്രശ്‌നങ്ങൾക്കും ആടലോടകം ഒരു പരിഹാരമാണ്.
Cough Remedies : ചുമയും കഫക്കെട്ടും മാറാൻ ഒരു എളുപ്പ വിദ്യ

ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 രാജ്യത്ത് പടർന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. ഡിസംബർ 15 മുതൽ ഇൻഫ്ലുവൻസ എഎച്ച് 3 എൻ 2 കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് ഐസിഎംആർ അറിയിച്ചു. ഇൻഫ്ലുവൻസ എഎച്ച് 3 എൻ 2 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 92 ശതമാനം പേർക്ക് പനി, 86 ശതമാനം പേർക്ക് ചുമ എന്നീ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ മറ്റ് രോഗികളിൽ  ശ്വാസതടസ്സം, ന്യുമോണിയയുടെ ലക്ഷണങ്ങൾ എന്നിവയും കാണിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തന്നെ രോഗം ഭേദമായവരിലും ചുമയും കഫക്കെട്ടും മറ്റും കണ്ടുവരുന്നുണ്ട്. ചുമയും കഫക്കെട്ടും മാറാൻ ഒരു എളുപ്പ വിദ്യ 

ഏവരും കേട്ടിട്ടെങ്കിലും ഉള്ള ഒരു ആയുർവേദ ഔഷധ സസ്യമാണ് ആടലോടകം. പലപ്പോഴും ആടലോടകത്തിൽ നിന്ന് അലോപ്പതി മരുന്നുകൾ വരെ ഉണ്ടാക്കാറുണ്ട്. ഏറെ ഔഷധ ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് ആടലോടകം. രോമാവൃതമായ തളിരിലകളും നിത്യഹരിത സ്വഭാവവും ഉള്ള ഒരു ഔഷധ സസ്യമാണ് ആടലോടകം. ആടലോടകത്തിന്റെ ഇലയുടെ ചാറും, തേനും സമം ചേർത്ത് കഴിച്ചാൽ ചുമ കുറയാൻ സഹായിക്കും.

ALSO READ: Coffee Benefits: ആയിരത്തിലധികം വ്യത്യസ്ത രാസവസ്തുക്കൾ അടങ്ങിയ കാപ്പി നല്‍കുന്ന ഗുണങ്ങളും ഏറെ

കൂടാതെ ആടലോടകത്തിന്റെ ഇലയുടെ ചൂട് ചെറുതായി ചൂടാക്കി ദിവസവും കഴിക്കുന്നത്  പനിയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഭേദമാകാൻ സഹായിക്കും. ഛര്‍ദ്ദി, കാസം, രക്തപിത്തം, ചുമ, തുമ്മല്‍ , കഫക്കെട്ട് എന്നീ പ്രശ്‌നങ്ങൾക്കും ആടലോടകം ഒരു പരിഹാരമാണ്. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് അതിന്റെ നീരിൽ കുറച്ച് തേനും ചേർത്ത് കഴിക്കുന്നത് ആസ്ത്മയുടെ ബുദ്ധിമുട്ടുകൾ മാറാൻ വളരെ വേഗം സഹായിക്കും,

രക്തംതുപ്പല്‍, പനി, ഛര്‍ദി, കഫപിത്ത ദോഷങ്ങള്‍, വായുക്ഷോഭം, വയറുവേദന എന്നീ രോഗങ്ങൾക്കുള്ള പരിഹാരം കൂടിയാണ് ആടലോടകം. ക്ഷയത്തിനും, ഓർമ്മക്കുറവിനും രക്തപിത്തത്തിനും ആടലോടകം വളരെ നല്ലൊരു പ്രതിവിധിയാണെന്നാണ് വൈദ്യന്മാരുടെ അഭിപ്രായം. കൈകാലുകള്‍ ചുട്ടുനീറുന്ന പ്രശ്‌നം ഉണ്ടെങ്കിൽ ആടലോടകത്തിന്റെ വേര് വെള്ളത്തിലിട്ട് തിളപ്പിച്ച് കഷായം വെച്ച് കുടിച്ചാൽ മതി. ഈ പ്രശ്നം മാറും. ഉണങ്ങിയ ഇല തെറുത്തുകത്തിച്ച് പുകവലിച്ചാല്‍ ആസ്തമയ്ക്ക് ആശ്വാസം ലഭിക്കും. ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരില്‍ തേനും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ രക്തപിത്തം വിടും. ആടലോടകം സമൂലം കഷായം വെച്ച് 2 നേരം കൂടിച്ചാല്‍ രക്താതിസാരം ഭേദമാകും.

ചുമയെ ചികിത്സിക്കുന്നതിനുള്ള മികച്ച ആയുർവേദ ഔഷധങ്ങളിൽ ഒന്നാണ് ഇഞ്ചി. ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ് ഇഞ്ചി. ഇത് തൊണ്ടയിലെ അസ്വസ്ഥതയും ശ്വസന നാളങ്ങളിലെ അസ്വസ്ഥതയും പരിഹരിക്കാൻ സഹായിക്കുന്നു, 
ഇഞ്ചി ചുമയ്ക്ക് ആശ്വാസം നൽകുന്ന മികച്ച ഔഷധമാണ്. ഇഞ്ചി ചേർത്ത ചായ കുടിക്കുന്നത് ചുമയിൽ നിന്ന് ആശ്വാസം നേടാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News