Dry Cough: വരണ്ട ചുമയും തൊണ്ടവേദനയും അലട്ടുന്നുണ്ടോ? ഈ അഞ്ച് ആയുർവേദ മാർ​ഗങ്ങൾ പരീക്ഷിക്കാം

Cough home remedies: ശൈത്യകാലത്ത് ഉണ്ടാകുന്ന വളരെ സാധാരണമായ ആരോ​ഗ്യപ്രശ്നമാണ് വരണ്ട ചുമ.

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 12:47 PM IST
  • അലർജി, ആസ്ത്മ, അണുബാധ അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് തുടങ്ങി നിരവധി കാരണങ്ങളാൽ വരണ്ട ചുമ ഉണ്ടാകാം
  • വരണ്ട ചുമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വീട്ടുവൈദ്യങ്ങളും ഉപയോ​ഗിക്കാം
  • ഇവ ഒരുപരിധി വരെ ചുമയെ പ്രതിരോധിക്കാനും ശ്വാസതടസ പ്രയാസങ്ങൾക്ക് പരിഹാരം കാണാനും സഹായിക്കും
Dry Cough: വരണ്ട ചുമയും തൊണ്ടവേദനയും അലട്ടുന്നുണ്ടോ? ഈ അഞ്ച് ആയുർവേദ മാർ​ഗങ്ങൾ പരീക്ഷിക്കാം

ശീതകാലം ആരംഭിച്ചതോടെ ഭൂരിഭാ​ഗം ആളുകൾക്കും ജലദോഷവും ചുമയും ഉണ്ടാകും. ശൈത്യകാലം ശരീരത്തിന് നിരവധി വെല്ലുവിളികൾ ഉണ്ടാക്കുന്ന കാലാവസ്ഥയാണ്. അത് കൈകാര്യം ചെയ്യാൻ പ്രയാസമാണ്. ശൈത്യകാലത്ത് ഒരാൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്ന് ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളാണ്. ശൈത്യകാലത്ത് ഉണ്ടാകുന്ന വളരെ സാധാരണമായ ആരോ​ഗ്യപ്രശ്നമാണ് വരണ്ട ചുമ. വരണ്ട ചുമയ്ക്ക് കാരണമെന്താണെന്നും ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും നോക്കാം.

വരണ്ട ചുമ പലപ്പോഴും മ്യൂക്കസിന്റെ അഭാവത്തെ അടയാളപ്പെടുത്തുന്നു. അലർജി, ആസ്ത്മ, അണുബാധ അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് തുടങ്ങി നിരവധി കാരണങ്ങളാൽ വരണ്ട ചുമ ഉണ്ടാകാം. വരണ്ട ചുമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വീട്ടുവൈദ്യങ്ങളും ഉപയോ​ഗിക്കാം. ഇവ ഒരുപരിധി വരെ ചുമയെ പ്രതിരോധിക്കാനും ശ്വാസതടസ പ്രയാസങ്ങൾക്ക് പരിഹാരം കാണാനും സഹായിക്കും.

ALSO READ: COPD in winter: ശൈത്യകാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് എങ്ങനെയാണ് സിഒപിഡി സാധ്യതകൾ ഉയർത്തുന്നത്?

ഇഞ്ചി ചായ: ചുമയെ ചികിത്സിക്കുന്നതിനുള്ള മികച്ച ആയുർവേദ ഔഷധങ്ങളിൽ ഒന്നാണ് ഇഞ്ചി. ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ് ഇഞ്ചി. ഇത് തൊണ്ടയിലെ അസ്വസ്ഥതയും ശ്വസന നാളങ്ങളിലെ അസ്വസ്ഥതയും പരിഹരിക്കാൻ സഹായിക്കുന്നു, 
ഇഞ്ചി ചുമയ്ക്ക് ആശ്വാസം നൽകുന്ന മികച്ച ഔഷധമാണ്. ഇഞ്ചി ചേർത്ത ചായ കുടിക്കുന്നത് ചുമയിൽ നിന്ന് ആശ്വാസം നേടാൻ സഹായിക്കും.

വെളുത്തുള്ളി: വരണ്ട ചുമയെ ചികിത്സിക്കുന്നതിനുള്ള മറ്റൊരു മികച്ച ഔഷധമാണ് വെളുത്തുള്ളി. ഒരു അല്ലി വെളുത്തുള്ളി പാലിൽ തിളപ്പിച്ച ശേഷം അതിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുക (ഓർഗാനിക് മഞ്ഞളാണ് ചേർക്കുന്നതെന്ന് ഉറപ്പാക്കുക). ഈ പാനീയം ചൂടോടെ കഴിക്കുക. നിങ്ങളുടെ തൊണ്ടയെ അസ്വസ്ഥതകളിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കുന്നതിനാൽ വരണ്ട ചുമയ്ക്ക് ഇത് അനുയോജ്യമായ ചികിത്സയാണ്.

തേൻ: വരണ്ട ചുമ മൂലം സംഭവിക്കാവുന്ന തൊണ്ടയിലെ അസ്വസ്ഥതകൾക്ക് തേൻ മികച്ചതാണ്. ആയുർവേദം അനുസരിച്ച്, ചായയിലെ ചെറുചൂടുള്ള നാരങ്ങ വെള്ളത്തിലോ തേൻ കലർത്തി കഴിക്കുന്നത് തൊണ്ടവേദന ശമിപ്പിക്കാൻ നല്ലതാണ്.

ALSO READ: National Epilepsy Day 2022: അപസ്മാരത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും

ഇരട്ടിമധുരം: ചുമ, ആസ്ത്മ, തൊണ്ടവേദന എന്നിവയ്ക്ക് ഉത്തമമായ പരമ്പരാഗത ആയുർവേദ ഔഷധങ്ങളിൽ ഒന്നാണ് ലൈക്കോറൈസ് അഥവാ ഇരട്ടിമധുരം. കുറച്ച് ലൈക്കോറൈസ് വെള്ളത്തിൽ തിളപ്പിക്കുക ഈ മിശ്രിതം ചെറിയ ചൂടോടെ കഴിക്കുന്നത് ചുമയിൽ നിന്ന് ആശ്വാസം നൽകുകയും തൊണ്ട വേദന ശമിപ്പിക്കുകയും ചെയ്യും.

കാശിത്തുമ്പ ചായ: വരണ്ട ചുമ ചികിത്സിയ്ക്കുന്നതിനുള്ള മറ്റൊരു ആയുർവേദ ഔഷധസസ്യമാണ് കാശിത്തുമ്പ. വരണ്ട ചുമ, നിർത്താതെയുള്ള ചുമ, വില്ലൻ ചുമ എന്നിവയുടെ ചികിത്സയ്ക്കായി യൂറോപ്പിൽ ഏറ്റവും സാധാരണയായി ശുപാർശ ചെയ്യുന്ന ഔഷധങ്ങളിൽ ഒന്നാണ് കാശിത്തുമ്പ. കാശിത്തുമ്പ ചേർത്ത ചായ കഴിക്കുന്നത് ചുമയെ പ്രതിരോധിക്കാൻ മികച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News