N95 Mask | എൻ 95 മാസ്ക് ഒമിക്രോണിനെതിരെ മികച്ച പ്രതിരോധം തീർക്കുന്നു; എന്താണ് എൻ 95 മാസ്ക് മികച്ചതാകാൻ കാരണം

മികച്ച മാസ്‌ക് ധരിച്ചില്ലെങ്കിൽ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരും. പൊതുസ്ഥലങ്ങളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം.

Written by - Zee Malayalam News Desk | Last Updated : Jan 31, 2022, 06:00 PM IST
  • ഉയർന്ന ഫിൽട്ടറേഷൻ നിരക്കുമുള്ള മാസ്കുകൾ ചെറിയ കണങ്ങളെ ഫിൽട്ടർ ചെയ്യുകയും 95 ശതമാനം സംരക്ഷണം നൽകുകയും ചെയ്യുന്നു
  • ഇത്തരം മാസ്കുകൾ ധരിക്കുന്നത് വൈറസിൽ നിന്ന് നിങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കും
  • ഒരു സർജിക്കൽ മാസ്ക് ധരിക്കുന്നത് മെച്ചപ്പെടുത്താനുള്ള മാർഗ്ഗം 'ഡബിൾ മാസ്കിംഗ്' ആണ്
  • ജോഡികളായി ധരിക്കുന്ന ഈ മാസ്‌ക് എല്ലാവർക്കും അനുയോജ്യമാണ്
N95 Mask | എൻ 95 മാസ്ക് ഒമിക്രോണിനെതിരെ മികച്ച പ്രതിരോധം തീർക്കുന്നു; എന്താണ് എൻ 95 മാസ്ക് മികച്ചതാകാൻ കാരണം

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വലിയ രീതിയിൽ വ്യാപിക്കുകയാണ്. കോവിഡ് മുൻ വകഭേദമായിരുന്ന ഡെൽറ്റ വേരിയന്റിനേക്കാൾ വളരെ വേ​ഗത്തിലാണ് ഒമിക്രോൺ പടരുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പരസ്പരം സംസാരിക്കുമ്പോൾ, ശ്വാസം, ചുമ, തുമ്മൽ മുതലായവയിൽ നിന്ന് രോ​ഗം പടരാം. മികച്ച മാസ്‌ക് ധരിച്ചില്ലെങ്കിൽ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരും. പൊതുസ്ഥലങ്ങളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം.

ഏത് മാസ്ക് ധരിക്കണം, ഏത് സാഹചര്യത്തിലാണ് എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്നതിനും കഴിയുന്നത്ര വീടിനുള്ളിൽ തുടരുന്നതിനും പുറമേ, വൈറസിനെതിരെ പ്രതിരോധം തീർക്കാൻ ഏറ്റവും മികച്ച മാസ്‌ക് ഏതെന്ന് ആളുകൾ മനസ്സിലാക്കേണ്ടതുണ്ട്.

N95, KN95, അല്ലെങ്കിൽ KF94: ഇവ ആഗോള നിലവാരമുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ളതും ഉയർന്ന ഫിൽട്ടറേഷൻ നിരക്കുമുള്ളതുമായ മാസ്കുകൾ ചെറിയ കണങ്ങളെ ഫിൽട്ടർ ചെയ്യുകയും 95 ശതമാനം സംരക്ഷണം നൽകുകയും ചെയ്യുന്നു. ഇത്തരം മാസ്കുകൾ ധരിക്കുന്നത് വൈറസിൽ നിന്ന് നിങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കും.

സർജിക്കൽ മാസ്ക്: ത്രീ-പ്ലൈ ഫിൽട്ടറിംഗ് മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചതെങ്കിൽ, സർജിക്കൽ മാസ്കുകൾക്ക് വലിയ കണങ്ങളിൽ നിന്നും ചില ചെറിയ കണങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ കഴിയും. എന്നാൽ സർജിക്കൽ മാസ്കുകൾ മുഖം ശരിയായി മറയ്ക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നുണ്ട്. ഇവ മുഖത്തിന് ഇരുവശത്തും വിടവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഒരു സർജിക്കൽ മാസ്ക് ധരിക്കുന്നത് മെച്ചപ്പെടുത്താനുള്ള ഒരേയൊരു മാർഗ്ഗം 'ഡബിൾ മാസ്കിംഗ്' ആണ്. ജോഡികളായി ധരിക്കുന്ന ഈ മാസ്‌ക് എല്ലാവർക്കും അനുയോജ്യമാണ്, പ്രത്യേകിച്ച് COPD, ആസ്ത്മ അല്ലെങ്കിൽ N95 മാസ്‌ക് ധരിക്കാൻ കഴിയാത്ത മറ്റേതെങ്കിലും ശ്വസന പ്രശ്‌നങ്ങൾ ഉള്ളവർക്ക് ഇത് അനുയോജ്യമാണ്.

തുണി മാസ്ക്: ഒരു സർജിക്കൽ മാസ്കിനൊപ്പം ധരിക്കുമ്പോൾ മാത്രമേ ഈ മാസ്ക് ഫലപ്രദമാകൂ. രോഗബാധിതനായ വ്യക്തിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന ശ്രവങ്ങളെ തുണി മാസ്ക് ഒരു പരിധി വരെ കുറയ്ക്കുന്നു. എന്നാൽ ചെറിയ കണങ്ങളെ കാര്യമായി ഫിൽട്ടർ ചെയ്യാത്തതിനാൽ വലിയ സംരക്ഷണം തുണി മാസ്കിൽ നിന്ന് ലഭിക്കുന്നില്ല.

ഈ മൂന്ന് മാസ്‌കുകളും എങ്ങനെ വീണ്ടും ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്യാം?

നിങ്ങളുടെ കൈകൾ കഴുകി N95 മാസ്‌ക് പതുക്കെ നീക്കം ചെയ്യുക. മാസ്‌ക് അടച്ച പ്ലാസ്റ്റിക്, zip-lock ബാഗ് എന്നിവയിൽ സുരക്ഷിതമായി വയ്ക്കുക. ഏഴാം ദിവസം മാത്രം മാസ്ക് വീണ്ടും ഉപയോഗിക്കുക. ഓരോ മാസ്കും പ്രത്യേകം സീൽ ചെയ്ത ബാഗിൽ വയ്ക്കണം. ഏഴ് ദിവസത്തെ ഇടവേളയിൽ 4-5 തവണ വരെ വീണ്ടും ഉപയോഗിക്കാം. N95 ഒറ്റത്തവണ ഉപയോഗിക്കുമ്പോൾ മാസ്ക് അടച്ച ബാഗിൽ വയ്ക്കുക, ഈ ബാഗ് ഒരു ചവറ്റുകുട്ടയിലോ ബയോമെഡിക്കൽ മാലിന്യ നിർമാർജന യൂണിറ്റിലോ നിക്ഷേപിക്കുക. സർജിക്കൽ മാസ്‌കുകൾ ടിഷ്യൂ പേപ്പറിലോ പോളിത്തീൻ ബാഗിലോ പൊതിഞ്ഞ് ഉടനടി വേസ്റ്റ് ബിന്നുകളിൽ ഉപേക്ഷിക്കണം. അതേസമയം തുണി മാസ്‌കുകൾ കഴുകി ഉണക്കണം. നിങ്ങളുടെ ഒറ്റത്തവണ ഉപയോഗിക്കാവുന്നതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്കുകൾ നീക്കം ചെയ്ത ശേഷം, നിങ്ങളുടെ കൈകൾ നന്നായി കഴുകുക. നിങ്ങളുടെ കൈകൾ ശരിയായി കഴുകിയതിന് ശേഷം മാത്രം പുതിയ മാസ്ക് ധരിക്കുക.

N95 മാസ്കുകൾ ആർക്കുവേണ്ടിയാണ്?

ഒരിക്കൽ ആരോ​ഗ്യരം​ഗത്തെ ജീവനക്കാർക്ക് മാത്രമായി കരുതിവച്ചിരുന്ന N95 മാസ്‌ക് ഇപ്പോൾ പ്രധാനപ്പെട്ടതും എല്ലാവർക്കും അഭികാമ്യവുമാണ്. ഇത് വായുവിലൂടെയുള്ള കണികകളുടെ കാര്യക്ഷമമായ ഫിൽട്ടറേഷൻ നടത്തുന്നു. ഇത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിൽ നിന്ന് ഉയർന്ന സംരക്ഷണം നൽകുന്നു. നിങ്ങളുടെ ചുറ്റുമുള്ള വായുവിലെ 95 ശതമാനം കണങ്ങളെയും നിങ്ങളുടെ മൂക്കിലേക്കും വായിലേക്കും കടക്കുന്നതിൽ നിന്ന് N95 മാസ്ക് തടയുന്നു. ബാങ്ക് ജീവനക്കാർ, പോസ്റ്റ് ഓഫീസ് ജീവനക്കാർ, റെയിൽ, ബസ് ടിക്കറ്റിംഗ് ഏജന്റുമാർ, തുടങ്ങി നിരവധി ആളുകളെ ദിവസവും കണ്ടുമുട്ടുന്ന ആളുകൾ ഉൾപ്പെടുന്ന മുൻനിര തൊഴിലാളികൾ N95 മാസ്‌കുകൾ മാത്രമേ ഉപയോഗിക്കാവൂ. മാസ്ക് കൃത്യമായി ധരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും വേണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News