Mulberry Benefits: വിത്തോ തൊലിയോ ഇല്ലാത്ത ഒരേയൊരു പഴമാണ് മൾബറി, ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും അത്ഭുതപ്പെടും

Mulberry Benefits:  മൾബറിപഴം ആരോഗ്യകരം പോലെ തന്നെ രുചികരവുമാണ്. ആയുർവേദത്തിൽ മൾബറിയുടെ നിരവധി ഗുണങ്ങളെ ക്കുറിച്ച് പറയുന്നുണ്ട്. അതായത്, പൊട്ടാസ്യം, വിറ്റാമിൻ എ, ഫോസ്ഫറസ് എന്നിവ മൾബറിയിൽ ധാരാളമായി കാണപ്പെടുന്നു

Written by - Zee Malayalam News Desk | Last Updated : Jul 10, 2023, 11:05 PM IST
  • മൾബറിപഴം ആരോഗ്യകരം പോലെ തന്നെ രുചികരവുമാണ്. ആയുർവേദത്തിൽ മൾബറിയുടെ നിരവധി ഗുണങ്ങളെ ക്കുറിച്ച് പറയുന്നുണ്ട്.
Mulberry Benefits: വിത്തോ തൊലിയോ ഇല്ലാത്ത ഒരേയൊരു പഴമാണ് മൾബറി, ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും അത്ഭുതപ്പെടും

Mulberry Benefits: ആപ്പിളും ഓറഞ്ചും മുന്തിരിയും എല്ലാം വിലകൊടുത്ത് വാങ്ങുന്ന നാം മൾബറിയെന്ന നാട്ടുപഴത്തെ കണ്ടില്ലെന്ന് നടിക്കുന്നു.  മൾബറി (mulberry) എന്ന കുഞ്ഞന്‍ പഴത്തെ കുറിച്ച് അധികം പേർക്കും അറിയില്ല. 

Also Read:  Dark Circles: കണ്ണിന് ചുറ്റുമുള്ള കറുപ്പ്  മാറ്റാം, ഈ അടുക്കള നുറുങ്ങുകള്‍ പരീക്ഷിക്കൂ 

ഈ ചെറിയ പഴത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറിയ്ക്ക്. മൾബറി പഴം കഴിക്കുന്നതിന്‍റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും അത്ഭുതപ്പെടും. പ്രമേഹ രോഗികൾക്ക് പോലും കഴിക്കാവുന്ന മൾബറി അകാല വാർധക്യം തടയും എന്നു പറഞ്ഞാൽ ഒരു പക്ഷേ നിങ്ങള്‍ വിശ്വസിക്കില്ല...!! 

Also Read:  Beauty Hacks: ചര്‍മ്മത്തിന് ഞൊടിയിടയില്‍ ഉന്മേഷവും തിളക്കവും നല്‍കും ഐസ് ക്യൂബ് പായ്ക്കുകൾ...!!

മൾബറിപഴം ആരോഗ്യകരം പോലെ തന്നെ രുചികരവുമാണ്. ആയുർവേദത്തിൽ മൾബറിയുടെ നിരവധി ഗുണങ്ങളെ ക്കുറിച്ച് പറയുന്നുണ്ട്. അതായത്, പൊട്ടാസ്യം, വിറ്റാമിൻ എ, ഫോസ്ഫറസ് എന്നിവ മൾബറിയിൽ ധാരാളമായി കാണപ്പെടുന്നു. കൂടാതെ, അന്നജം, പ്രോട്ടീന്‍, കൊഴുപ്പ്, ഡയറ്ററി ഫൈബർ, ജീവകങ്ങളായ ഫോളേറ്റുകൾ, നിയാസിൻ, പാന്റോതെനിക് ആസിഡ്, ജീവകം എ, സി, ഇ, കെ എന്നിവ മൾബറി പഴത്തില്‍ അടങ്ങിയിരിയ്ക്കുന്നു. സോഡിയം, കാൽസ്യം, കോപ്പര്‍ ഇരുമ്പ്, മഗ്നീഷ്യം, സെലെനിയം, സിങ്ക് എന്നീ ധാതുക്കളും, ഫൈറ്റോ ന്യൂട്രിയന്റുകളായ ബീറ്റോ കരോട്ടിൻ, ല്യൂട്ടിൻ, സിസാന്തിൻ എന്നിവയും മൾബറി പഴത്തിലുണ്ട്. കൊളസ്ട്രോൾ ഒട്ടും അടങ്ങിയിട്ടില്ലാത്ത പഴമാണ്  മൾബറി.

ഗുണങ്ങള്‍ ഏറെയുള്ള മൾബറി കഴിക്കുന്നതുകൊണ്ട് ലഭിക്കുന്ന പ്രയോജനങ്ങളും ഏറെയാണ്‌.   

മൾബറി കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. അതായത്, ദഹന വ്യവസ്ഥയെ കൂടുതല്‍ ആരോഗ്യമുള്ളതാക്കി മാറ്റാന്‍  മൾബറി നല്ലതാണ്. ഇത് മലബന്ധം അകറ്റുന്നു.  

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. മൾബറി പഴത്തിന്‍റെ പ്രധാന ഗുണങ്ങളിലൊന്ന് അരുണരക്താണുക്കളുടെ നിർമാണം വർധിപ്പിക്കാനുള്ള കഴിവാണ്. 

മള്‍ബറിയില്‍ വിറ്റാമിന്‍ എ ധാരാളം ഉണ്ട്. ഇത് കണ്ണിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.

മൾബറിയിൽ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
 
എല്ലുകളുടെ ആരോഗ്യത്തിന് മൾബറി നല്ലതാണ്. മള്‍ബറിയിലെ വിറ്റാമിന്‍ സി, കാൽസ്യം എന്നിവ  എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു

ജലദോഷം, പനി എന്നിവ അകറ്റാനും മൾബറി സഹായകമാണ്. മൾബറി വാർദ്ധക്യത്തിന്‍റെ ആദ്യകാല ലക്ഷണങ്ങളെ തടയുന്നു. 

വേനൽക്കാലത്ത് മൾബറി കഴിക്കുന്നത് ഹീറ്റ് സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നു . മൾബറി കഴിക്കുന്നത് കരൾ സംബന്ധമായ അസുഖങ്ങൾക്ക് ആശ്വാസം നൽകുന്നു. ഇതോടൊപ്പം കിഡ്‌നിക്കും ഏറെ ഗുണം ചെയ്യും. 

ഇതുകൂടാതെ, മൾബറി ഇലകളും ഏറെ ഗുണങ്ങള്‍ നിറഞ്ഞതാണ്‌. മൾബറി ഇല പേസ്റ്റ് ഉണ്ടാക്കി മുറിവില്‍ പുരട്ടുന്നത് മുറിവുകള്‍ വേഗം ഉണങ്ങാന്‍ സഹായകമാണ്. കൂടാതെ, മൾബറി ഇലകൾ ഇട്ട് തിളപ്പിച്ച് വെള്ളം കവിള്‍ കൊള്ളുന്നത്‌ തൊണ്ടവേദന മാറാന്‍ സഹായിയ്ക്കും  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News