സന്തോഷകരമായ ജീവിതത്തിന് ആരോഗ്യമുള്ള മനസും ശരീരവും പ്രധാനമാണ്. ശരീരം ആരോഗ്യകരമായി നിലനിർത്താൻ ഭക്ഷണത്തിലും ജീവിതശൈലിയിലുമെല്ലാം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ശരീര സംരക്ഷണത്തിന് അൽപ്പ സമയം മാറ്റിവെയ്ക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്.
ശരീരം ഫിറ്റായി നിലനിർത്താൻ പലരും വ്യായാമം ചെയ്യാറുണ്ട്. ചിലർ ജിമ്മിൽ പോകുമ്പോൾ മറ്റു ചിലർ രാവിലെ നടക്കാൻ പോകുന്നു. ദിവസവും രാവിലെ നടക്കുന്നതിലൂടെ ശരീരത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും. ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കൊളസ്‌ട്രോൾ. ഇത്തരം പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർ ദിവസവും രാവിലെ നടക്കാൻ പോകുകയാണെങ്കിൽ ശരീരത്തിന് നല്ല ഫലം ലഭിക്കും.
ALSO READ: ഈ ഭക്ഷണങ്ങൾ തൊടല്ലേ..! രക്തധമനികളിൽ തടസ്സം സൃഷ്ടിക്കും..ഹൃദയാഘാതമുണ്ടാക്കും
സമ്മർദ്ദം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയിൽ നിന്ന് എളുപ്പത്തിൽ രക്ഷനേടാൻ രാവിലെയുള്ള നടത്തം സഹായിക്കും. എങ്കിലും രാവിലെ നടക്കാൻ പോകുന്നവർ താഴെ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യത്തിന് പുറമെ പല നേട്ടങ്ങളും ലഭിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രഭാത സവാരി കഴിഞ്ഞ് മടങ്ങുമ്പോൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഇന്ന് പലരും ചെയ്യുന്നുണ്ട്. കൂടാതെ, ചിലർ വളരെയധികം ഭക്ഷണം കഴിക്കുന്നു. ഇനി ഇത് ചെയ്യുന്നത് നല്ലതാണോ എന്നും ഇത് ചെയ്യുന്നതിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
പ്രഭാത നടത്തത്തിന് ശേഷം ഈ കാര്യങ്ങൾ നിർബന്ധമായും ചെയ്യുക
ധാരാളം വെള്ളം കുടിക്കുക: പ്രഭാത നടത്തം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം 15 മിനിറ്റ് വിശ്രമിക്കുകയും ഒരു മണിക്കൂറിനുള്ളിൽ വെള്ളം കുടിക്കുകയും ചെയ്യുക. നടക്കുമ്പോൾ ശരീരത്തിന് ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ തിരിച്ചെത്തിയ ശേഷം ആദ്യം വെള്ളം മാത്രം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ദിവസവും ഇങ്ങനെ ചെയ്യുന്നതിലൂടെ വെള്ളത്തിലെ ഇലക്‌ട്രോലൈറ്റുകൾ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
ഫാനിന്റെ അടിയിൽ ഇരിക്കണം: പലരിലും പ്രഭാത നടത്തം ശരീരത്തെ ചൂടുപിടിപ്പിക്കുന്നു. ഇതുമൂലം പല ചെറിയ രോഗങ്ങൾക്കും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ രാവിലെ നടന്ന് തിരിച്ചെത്തിയ ശേഷം എസിയിലോ ഫാനിന്റെ അടിയിലോ ഇരുന്ന് വിശ്രമിക്കുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ശരീരത്തിനൊപ്പം മനസ്സും ശാന്തമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...