അസാധ്യരുചിയിൽ നാവിൽ കൊതിയൂറും മക്കാച്ചിയുടെ പായസക്കട

 പ്രീത പതിവായി മെനു മാറ്റുകയും ചില ദിവസങ്ങളിൽ അപൂർവമായ പപ്പായ, ചേന , ചക്ക തുടങ്ങിയ പായസങ്ങളും തയ്യാറാക്കുന്നു

Written by - Akshaya PM | Last Updated : Jul 9, 2022, 08:04 PM IST
  • കരിമ്പിൻ ചണ്ടികൊണ്ട് തയ്യാറാക്കിയ പാത്രത്തിലാണ് പായസം നൽകുന്നത്
  • പായസം ഏതു സമയത്തും ചൂട് മാറാതെ വിളമ്പുന്നു എന്നതാണ് പ്രത്യേകത
  • തിരുവനന്തപുരത്തെ വെള്ളയമ്പലത്തിലാണ് പായസക്കട
അസാധ്യരുചിയിൽ നാവിൽ കൊതിയൂറും മക്കാച്ചിയുടെ പായസക്കട

നാവിൽ കൊതിയൂറും നാടൻ പായസങ്ങളുമായി, മക്കാച്ചിയുടെ പായസക്കട . കടയല്ല ശരിരക്കും ഇതൊരു  ചെറിയ കുട്ടി സ്റ്റാളാണ് . അതായത് ചൂട് പറക്കുന്ന അട പ്രധമനും പാൽ പായസവും വെർമിസെല്ലി പായസവും ഗോതമ്പ് പായസവും കൊണ്ട് നിറഞ്ഞു നിൽക്കുന്ന കട.  ഒന്നിനുപുറകെ ഒന്നായി വരുന്ന പായസം ആവശ്യക്കാർക്ക് വാരിക്കോരി  ഇവിടെ നിന്ന് കുടിക്കാം. കരിമ്പിൻ ചണ്ടികൊണ്ട് തയ്യാറാക്കിയ പാത്രത്തിലാണ് പായസം നൽകുന്നത്. 

ഞാൻ പായസം കുടിക്കാൻ പോ/പ്പോൾ ചോദിച്ചത് ആരാണ് മക്കാച്ചി? എന്നാണ് "അത് ഞാനാണ്. മക്കാച്ചി എന്നത് എന്റെ വളർത്തുപേരാണ്,” പ്രീത പറഞ്ഞു. കുറെ നാളായി പായസം വിൽക്കാൻ തുടങ്ങിയിട്ട് . ഇവിടെ പ്രീത പതിവായി മെനു മാറ്റുകയും ചില ദിവസങ്ങളിൽ അപൂർവമായ പപ്പായ, ചേന , ചക്ക തുടങ്ങിയ പായസങ്ങളും വിളമ്പുകയും ചെയ്യുന്നു. കല്ല്യാണങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും പായസം തയ്യാറാക്കി കൊടുക്കും. ഓൺലൈനിലും പായസം വിൽക്കുന്നുണ്ട്.  തിരുവനന്തപുരത്തെ വെള്ളയമ്പലത്തിലാണ് പായസക്കട

 “സാധാരണ പ്രധമാനെപ്പോലെയാണ് അവ തയ്യാറാക്കുന്നത്. പായസം ഏതു സമയത്തും ചൂട് മാറാതെ വിളമ്പുന്നു എന്നതാണ് പ്രത്യേകത. കാരണം വീട്ടിൽ ഇടവിട്ട് പായസം തയ്യാറാക്കും . രാവിലെ കൊടുക്കുന്ന മെനുവല്ല വൈകിട്ട് കൊടുക്കുന്നത്. വളരെ നേരത്തെ തയ്യാറാക്കിയാൽ, ഞങ്ങൾ ഇത് വിൽക്കാൻ തുടങ്ങുമ്പോഴേക്കും തണുത്തുപോകും എന്നു പ്രീത പറഞ്ഞു. 

ബൾക്ക് ഓർഡറുകളും എടുക്കുകയും പലപ്പോഴും ബോളി വിൽക്കുകയും ചെയ്യുന്നുണ്ട്.  ഭർത്താവ് ആർട്ടിസ്റ്റ് രാജേഷ് തങ്കച്ചനും കട്ട സപ്പോർട്ടായി കൂടെയുണ്ട്. പായസത്തിൽ നിന്ന് മാറി ചിന്തിക്കാൻ ഇവർക്ക് താൽപ്പര്യമില്ല. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News