EPF ൽ നിന്ന് പണം പിൻവലിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? ഈ WhatsApp number നോട്ട് ചെയ്യൂ..

ഈ വാട്ട്‌സ്ആപ്പ് ഹെൽപ്പ്ലൈൻ സേവനത്തിലൂടെ പി‌എഫ് ഓഹരി ഉടമകൾക്ക് ഇപി‌എഫ്‌ഒയുടെ പ്രാദേശിക ഓഫീസുകളുമായി നേരിട്ട് സംവദിക്കാൻ കഴിയും      

Written by - Ajitha Kumari | Last Updated : Jan 7, 2021, 11:46 AM IST
  • കൊറോണ മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ പണത്തിന്റെ ആവശ്യകത കണക്കിലെടുത്ത് PF അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ EPFO പ്രത്യേക സൗകര്യം നൽകിയിട്ടുണ്ട്.
  • നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന് ഇപിഎഫ്ഒയിലേക്ക് വാട്ട്‌സ്ആപ്പ് മെസേജ് ചെയ്ത് ആവശ്യമുള്ള സഹായം ചോദിക്കാനാകും.
  • EPFO അതിന്റെ ഓരോ സോണിനുമായി വാട്ട്‌സ്ആപ്പ് ഹെൽപ്പ്ലൈൻ സേവനം ആരംഭിച്ചിരിക്കുകയാണ്.
EPF ൽ നിന്ന് പണം പിൻവലിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? ഈ  WhatsApp number നോട്ട് ചെയ്യൂ..

കൊറോണ മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ പണത്തിന്റെ ആവശ്യകത കണക്കിലെടുത്ത് PF അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ EPFO പ്രത്യേക സൗകര്യം നൽകിയിരിക്കുകയാണ്.  ഇനി നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇപിഎഫ്ഒയിലേക്ക് വാട്ട്‌സ്ആപ്പ് മെസേജ് ചെയ്ത് ആവശ്യമുള്ള സഹായം ചോദിക്കാനാകും. EPFO അതിന്റെ ഓരോ സോണിനുമായി വാട്ട്‌സ്ആപ്പ് ഹെൽപ്പ്ലൈൻ സേവനം ആരംഭിച്ചിരിക്കുകയാണ്.

വാട്ട്‌സ്ആപ്പ് ഹെൽപ്പ്ലൈൻ സേവനം ഇപിഎഫ്ഒ സമാരംഭിച്ചു ( EPFO launches WhatsApp hellpine service)

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) അതിന്റെ ഷെയർഹോൾഡർമാരുടെ പരാതികൾ ഉടനടി പരിഹരിക്കുന്നതിനായിട്ടാണ് വാട്ട്‌സ്ആപ്പ് ഹെൽപ്പ്ലൈൻ (Whatsapp Helpline Facility) സേവനം ആരംഭിച്ചത്. തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ഇപിഎഫ്ഒയുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള മറ്റ് ഫോറങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഫോറങ്ങളിൽ EPFIGMS Portal (EPFO- യുടെ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ), CPGRAMS, social media platform (Facebook  twitter), 24 മണിക്കൂർ കോൾ സെന്റർ എന്നിവയും ഉൾപ്പെടുന്നു.

Also Read: EPFO: ഈ 4 ഇപിഎഫ് ആനുകൂല്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

അംഗങ്ങൾക്ക് എളുപ്പവും മെച്ചപ്പെട്ടതുമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനായി വാട്ട്‌സ്ആപ്പ് അധിഷ്ഠിത ഹെൽപ്പ് ലൈനും പരാതി പരിഹാര സംവിധാനവും ഇപിഎഫ്ഒ (EPFO) അവതരിപ്പിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഈ സൗകര്യത്തിന്റെ ആരംഭത്തോടെ, കൊറോണയിൽ ബുദ്ധിമുട്ടുന്ന ഈ കാലയളവിൽ ഇപിഎഫ്ഒ അംഗങ്ങൾക്ക് ധാരാളം സൗകര്യങ്ങൾ ലഭിക്കും.

നിങ്ങളുടെ സോണിന്റെ ഹെൽപ്പ്ലൈൻ നമ്പർ ഇവിടെ നോക്കുക

Also Read: ജനുവരി ഒന്നിന് PF Account പരിശോധിക്കാൻ മറക്കരുത്, നിക്ഷേപത്തിൽ വർധനവ് ഉണ്ടാകും!

നിങ്ങൾക്ക് ഹെൽപ്പ്ലൈൻ നമ്പറിലൂടെ നേരിട്ട് സംസാരിക്കാൻ കഴിയും (You can talk directly through the helpline number)

EPFO യുടെ വാട്ട്‌സ്ആപ്പ് ഹെൽപ്പ്ലൈൻ സേവനത്തിലൂടെ പി‌എഫ് ഓഹരി ഉടമകൾക്ക് ഇപി‌എഫ്‌ഒയുടെ പ്രാദേശിക ഓഫീസുകളുമായി നേരിട്ട് സംവദിക്കാൻ കഴിയും. ഇപി‌എഫ്‌ഒയുടെ 138 പ്രാദേശിക ഓഫീസുകളിലും ഇപ്പോൾ വാട്ട്‌സ്ആപ്പ് ഹെൽപ്പ്ലൈൻ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട റീജിയണൽ ഓഫീസിലെ ഹെൽപ്പ്ലൈൻ നമ്പറിലെ വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ ഇപിഎഫ്ഒയുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് ഏത് തരത്തിലുള്ള പരാതിയും രജിസ്റ്റർ ചെയ്യാൻ ഇവർക്ക് കഴിയും. എല്ലാ പ്രാദേശിക ഓഫീസുകളുടെയും വാട്ട്‌സ്ആപ്പ് ഹെൽപ്പ്ലൈൻ നമ്പർ ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

Trending News