പോഷകാഹാരം കഴിച്ചതിനു ശേഷം പലപ്പോഴും അസുഖം വരാറുണ്ടെന്ന് പലരും പരാതിപ്പെടാറുണ്ട്. ഇവരുടെ പ്രതിരോധശേഷി ദുർബലമാണ് എന്നത് തന്നെയാണ് ഇതിന് കാരണം. ഇതുമൂലം ആളുകൾക്ക് പലപ്പോഴും അസുഖം വരാറുണ്ട്. ഒരു വ്യക്തിയുടെ പ്രതിരോധശേഷി ശക്തമാണെങ്കിൽ അയാൾക്ക് ഇടയ്ക്കിടെ അസുഖം വരില്ല. അതിനാൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തമാകാനും രോഗങ്ങളെ നിങ്ങളിൽ നിന്ന് അകറ്റി നിർത്താനും ആഗ്രഹിക്കുന്നുവെങ്കിൽ ചില ഭക്ഷണ ശീലങ്ങൾ ഉപേക്ഷിച്ചേ മതിയാകൂ. അവ എന്തൊക്കെയാണെന്ന് നോക്കാം.
മധുരം അടങ്ങിയ ഭക്ഷണങ്ങൾ
നിങ്ങൾ അമിതമായി മധുരം കഴിക്കുകയാണെങ്കിൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുർബലമാകും. കൂടാതെ ചായയും കാപ്പിയും ഇടയ്ക്കിടെ കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഉടൻ തന്നെ മാറ്റുക. കൂടാതെ, അമിതമായി മധുരം അടങ്ങിയ പലഹാരങ്ങൾ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുമെന്ന് മധുര പലഹാര പ്രേമികൾ ഓർക്കുന്നത് നല്ലതാണ്.
ALSO READ: കാലാവസ്ഥാ മാറ്റങ്ങളിൽ രോഗങ്ങൾ പടരും; ദിവസം ഗ്രാമ്പൂ കഴിച്ചാൽ ഗുണങ്ങളേറെ
മദ്യം
നിങ്ങൾ അമിതമായി മദ്യം കഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. ഇതുമൂലം പല രോഗങ്ങളും വന്നേക്കാം. അതുകൊണ്ട് മദ്യം കഴിക്കുന്നവരും ഈ ശീലം ഉടൻ തന്നെ ഉപേക്ഷിക്കണം.
കഫീൻ
കഫീൻ അമിതമായി കഴിക്കുന്നത് ശരീരത്തിൽ നീര് ഉണ്ടാക്കുകയും പ്രതിരോധശേഷി ദുർബലമാക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ചായയും കാപ്പിയും ഇഷ്ടമാണെങ്കിൽ ഇന്ന് മുതൽ ചായയുടെയും കാപ്പിയുടെയും അളവ് കുറയ്ക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് ഉറങ്ങുന്നതിന് 6 മണിക്കൂർ മുമ്പ് ചായയോ കാപ്പിയോ കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...