Lemon For Hair care: താരൻ അകറ്റാൻ നാരങ്ങ ഫലപ്രദമാണോ? അറിയാം ഇക്കാര്യങ്ങൾ

How to get rid of dandruff: കൃത്യസമയത്ത് താരൻ ചികിത്സിച്ചില്ലെങ്കിൽ മുടിയുടെ ആരോ​ഗ്യത്തെയും ശിരോചർമ്മത്തെയും ദോഷകരമായി ബാധിക്കും. താരന്റെ പ്രശ്നം രൂക്ഷമായാൽ മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മപ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 12:16 PM IST
  • മുഖക്കുരു, ചർമ്മത്തിൽ ചൊറിച്ചിൽ എന്നിവ താരൻ മൂലമുണ്ടാകാം
  • ശിരോചർമ്മത്തിൽ ചൊറിച്ചിലുണ്ടാകുമ്പോൾ കൈ നഖങ്ങൾ ഉപയോ​ഗിച്ച് ചൊറിയാൻ സാധ്യത കൂടുതലാണ്
  • ഇത് നിങ്ങളുടെ നഖങ്ങളിൽ ഫംഗസ് അണുബാധയ്ക്കും കാരണമാകും
Lemon For Hair care: താരൻ അകറ്റാൻ നാരങ്ങ ഫലപ്രദമാണോ? അറിയാം ഇക്കാര്യങ്ങൾ

താരൻ ഭൂരിഭാ​ഗം പേരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഈ പ്രശ്നം കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ, അത് മുടിയുടെ ആരോ​ഗ്യത്തെയും ശിരോചർമ്മത്തെയും ദോഷകരമായി ബാധിക്കും. താരന്റെ പ്രശ്നം രൂക്ഷമായാൽ മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മപ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.

മുഖക്കുരു, ചർമ്മത്തിൽ ചൊറിച്ചിൽ എന്നിവ താരൻ മൂലമുണ്ടാകാം. ശിരോചർമ്മത്തിൽ ചൊറിച്ചിലുണ്ടാകുമ്പോൾ കൈ നഖങ്ങൾ ഉപയോ​ഗിച്ച് ചൊറിയാൻ സാധ്യത കൂടുതലാണ്. ഇത് നിങ്ങളുടെ നഖങ്ങളിൽ ഫംഗസ് അണുബാധയ്ക്കും കാരണമാകും. അതായത് താരൻ നഖങ്ങൾക്കും ദോഷകരമാണ്. അതുകൊണ്ടാണ് കൃത്യസമയത്ത് താരന് പ്രതിവിധി കാണേണ്ടത് പ്രധാനമാണെന്ന് പറയുന്നത്. താരൻ ഉണ്ടാകാനുള്ള കാരണങ്ങളിൽ ചിലത് ഇവയാണ്.

ALSO READ: Green cabbage: കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ കാരണം ഇതാണ്

മുടിയുടെ പോഷകാഹാരക്കുറവ്
ചർമ്മത്തിന്റെ പിഎച്ച് നിലയിലെ കുറവ്
ശരീരത്തിലെ ജലാംശത്തിന്റെ കുറവ്
കെമിക്കൽ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗം
തലയോട്ടി വൃത്തിയായി സൂക്ഷിക്കാത്തത്

താരൻ നീക്കം ചെയ്യാൻ നാരങ്ങ എങ്ങനെയാണ് ഉപയോഗപ്രദമാകുന്നത്

താരൻ അകറ്റാൻ നാരങ്ങയും വെളിച്ചെണ്ണയും: ഇതിനായി 2-3 സ്പൂൺ വെളിച്ചെണ്ണയും ഒരു നാരങ്ങയും ആണ് വേണ്ടത്. ആദ്യം ഒരു പാത്രത്തിൽ 2-3 സ്പൂൺ വെളിച്ചെണ്ണ എടുത്ത് അതിൽ നാരങ്ങ നീര് ചേർക്കുക. രണ്ട് ചേരുവകളും നന്നായി യോജിപ്പിച്ച്, ഈ മിശ്രിതം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുടിയുടെ വേരുകളിൽ തലയോട്ടിയിൽ പുരട്ടുക.

ALSO READ: Vegan Diet: വീ​ഗൻ ഡയറ്റിലേക്ക് മാറാൻ തീരുമാനിച്ചോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഈ മിശ്രിതം മുടിയുടെ വേരുകളിൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വിശ്രമിക്കാൻ അനുവദിക്കണം. ഇതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. നെല്ലിക്ക, കറ്റാർ വാഴ തുടങ്ങിയ പ്രകൃതിദത്ത ഔഷധങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഷാംപൂകൾ ഉപയോ​ഗിക്കുന്നത് നല്ലതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ മിശ്രിതം പുരട്ടിയാൽ താരൻ എന്നെന്നേക്കുമായി മാറും.

എന്നാൽ, നിങ്ങളെ താരൻ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ച് ഇത് സുഖപ്പെടുന്നതിലും സുഖപ്പെടാൻ എടുക്കുന്ന സമയത്തിലും വ്യത്യാസം ഉണ്ടാകും. ഇതോടൊപ്പം, നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുകയും ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. ഇത് നിങ്ങളുടെ മുടിക്ക് പൂർണ്ണമായ പോഷണം ലഭിക്കാനും തലയോട്ടി ഈർപ്പമുള്ളതാക്കാനും സഹായിക്കും. മുടി കഴുകുമ്പോൾ ചൂടുവെള്ളം ഉപയോ​ഗിക്കരുത്, ഇളം ചൂടുവെള്ളം ഉപയോഗിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News