Leg Pain Remedies: കാല് വേദന ഇല്ലാതാക്കാൻ ചില എളുപ്പ വഴികൾ

Leg Pain : കാലിൽ വേദന ഉണ്ടാകുമ്പോൾ ചൂട് വെക്കുന്നതും, ഐസ് വെക്കുന്നതും വേദന കുറയ്ക്കാൻ സഹായിക്കും. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 03:13 PM IST
  • കാലിൽ വേദന ഉണ്ടാകുമ്പോൾ ചൂട് വെക്കുന്നതും, ഐസ് വെക്കുന്നതും വേദന കുറയ്ക്കാൻ സഹായിക്കും.
  • ഐസ് നീര് കുറയ്ക്കാനും സഹായിക്കും.
  • വേദനയുള്ള ഭാഗങ്ങളിൽ മുറിവെണ്ണയോ കുഴമ്പോ ഉപയോഗിച്ച് തടവുക.
  • മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം
Leg Pain Remedies: കാല് വേദന ഇല്ലാതാക്കാൻ ചില എളുപ്പ വഴികൾ

കാലിന് സ്ഥിരമായി വേദനയുണ്ടാകുന്നത് ഇപ്പോൾ മിക്കവർക്കും ഉള്ള ആരോഗ്യ പ്രശ്‌നമാണ്. മുമ്പ് കാല് വേദന പ്രധാനമായും ബാധിച്ചിരുന്നത് പ്രായമായവരിൽ ആയിരുന്നെങ്കിൽ, ഇപ്പോൾ ഇത് എല്ലാ പ്രായക്കാരിലും ഉണ്ടകാറുണ്ട്. ചിലരിൽ ദിനചര്യകൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാകാറുമുണ്ട്. സാധാരണയായി മിക്കവരും ഈ അവസ്ഥയിൽ വേദന സംഹാരികൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സ്ഥിരമായി വേദനസംഹാരികൾ കഴിക്കുന്നത് മറ്റ് പല രോഗങ്ങൾക്കും കാരണമാകും. എന്നാൽ ഈ വേദന ഒഴിവാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാര മാർഗങ്ങൾ ഉണ്ട്.

 കാലിൽ ഐസ് വെക്കുക

കാലിൽ വേദന ഉണ്ടാകുമ്പോൾ ചൂട് വെക്കുന്നതും, ഐസ് വെക്കുന്നതും വേദന കുറയ്ക്കാൻ സഹായിക്കും. അത്പോലെ തന്നെ ഐസ് നീര് കുറയ്ക്കാനും സഹായിക്കും. ഒരു തുണിയിലോ, തോർത്തിലോ ഐസ് വെച്ച്  വേദനയുള്ള ഭാഗത്ത് വെക്കുക. വേദന മാറിയില്ലെങ്കിൽ ഇത് ദിവസം രണ്ട് നേരം വെച്ച് ചെയ്യുന്നത് തുടരുക. ക്രമേണ വേദനയിൽ മാറ്റം ഉണ്ടാകും.

ALSO READ: ഈ അസുഖങ്ങൾ ഉള്ളവർ നെയ്യ് കഴിക്കരുത്, സ്ഥിതി കൂടുതൽ വഷളായേക്കാം

മസ്സാജ് ചെയ്യുക

വേദനയുള്ള ഭാഗങ്ങളിൽ മുറിവെണ്ണയോ കുഴമ്പോ ഉപയോഗിച്ച് തടവുക. നീര് ഉള്ള ഭാഗങ്ങളിൽ എന്നാ പുരട്ടുക മാത്രേ ചെയ്യാവൂ. തണുപ്പ് കാലങ്ങളിൽ എണ്ണ ചൂടാക്കി തന്നെ ഉപയോഗിക്കണം. കാൽ മസാജ് ചെയ്യുന്നത് കാലിലെ രക്തയോട്ടം കൂട്ടാനും, വേദന കുറയ്ക്കാനും സഹായിക്കും.

മഞ്ഞളിട്ട പാൽ

കാലിലെ വേദന വർധിക്കുകയാണെങ്കിൽ മഞ്ഞളിട്ട പാൽ കുടിക്കണം. ഇതിന് നേരിയ തോതിൽ വേദന കുറയ്ക്കാൻ കഴിയും. മാത്രമല്ല മഞ്ഞൾ ഒരു ആന്റി ഓക്സിഡന്റ് കൂടിയാണ്.

മഗ്നീഷ്യം

മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണങ്ങൾ വേദന കുറയ്ക്കാനും, ഉണ്ടാകാതിരിക്കാനും സഹായിക്കും. വാഴപ്പഴം, വാൽനട്ട്, പച്ച പച്ചക്കറികൾ എന്നിവയിലൊക്കെ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. 

 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
 

Trending News