പഴങ്ങൾക്കും പച്ചക്കറികൾക്കും ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. അത്തരത്തിൽ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. പ്രമേഹവും പൊണ്ണത്തടിയുമെല്ലാം കുറയ്ക്കാൻ വെണ്ടയ്ക്ക് സാധിക്കും. വെണ്ടയ്ക്ക വെള്ളത്തിൽ കുതിർത്ത് ആ വെള്ളം രാവിലെ കുടിയ്ക്കുകയാണ് വേണ്ടത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളിൻ്റെ അളവും നിയന്ത്രണത്തിലാക്കുന്നു.
വെണ്ടയ്ക്കയിൽ നിന്ന് വിത്ത് നീക്കം ചെയ്ത് 8 മുതൽ 24 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്താണ് ഇത് തയ്യാറാക്കുന്നത്. ഈ വെള്ളം കുടിച്ചാൽ ധാരാളം ഗുണങ്ങളുണ്ട്. പോഷകങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനുമൊപ്പം വെണ്ടയ്ക്ക വെള്ളം മറ്റ് നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണത്തിൻ്റെ ഭാഗമായി വെണ്ടയ്ക്ക വെള്ളം പരീക്ഷിക്കാം.
ALSO READ: മുടി വളർച്ചയ്ക്ക് വെളിച്ചെണ്ണയും കറവേപ്പിലയും... ഉപയോഗിക്കേണ്ടത് ഇങ്ങനെ
വെണ്ടയ്ക്കയിൽ ഫൈറ്റോകെമിക്കൽസ്, ആൻ്റിഓക്‌സിഡൻ്റുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി, കാൽസ്യം, പ്രോട്ടീൻ, ഫോളേറ്റ്, ലിനോലെയിക് ആസിഡ് തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം ശരീരത്തെ പോഷിപ്പിക്കുകയും ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു. ശരീരത്തിലെ രക്തക്കുറവ് ഇല്ലാതാക്കാനും വെണ്ടയ്ക്ക വെള്ളം സഹായിക്കുന്നു. ഇതുകൂടാതെ, കാൻസർ സാധ്യത കുറയ്ക്കാനും വെണ്ടയ്ക്ക വെള്ളത്തിന് കഴിയും. കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാൻ ഇത് വളരെ ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.