Knee Pain Remedy : മുട്ടുവേദന പെട്ടെന്ന് കുറയ്ക്കാനുള്ള ചില എളുപ്പവഴികൾ

Knee Pain Fastest Remedy : കുളിക്കുന്ന വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നതും  മുട്ടുവേദനയും സന്ധിവേദനയും ഇല്ലാതാക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 04:46 PM IST
  • കുളിക്കുന്ന വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നതും മുട്ടുവേദനയും സന്ധിവേദനയും ഇല്ലാതാക്കാൻ സഹായിക്കും.
  • കടുകെണ്ണയും മുട്ടുവേദനയ്ക്ക് ഒരു ഉത്തമ പരിഹാരമാണ്.
  • മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ പ്രതിരോധ ശേഷി വർധിപ്പിക്കാനും വേദന കുറയ്ക്കാനും സഹായിക്കും.
 Knee Pain Remedy : മുട്ടുവേദന പെട്ടെന്ന് കുറയ്ക്കാനുള്ള ചില എളുപ്പവഴികൾ

ഇപ്പോഴത്തെ അനാരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണരീതികളും പലപ്പോഴും നിരവധി ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതിൽ തന്നെ വളരെയധികം സാധാരണയായി കണ്ട് വരുന്ന ഒന്നാണ് മുട്ടുവേദന. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നമാണ് മുട്ടുവേദന. ഇപ്പോൾ യുവാക്കളിലും ഈ പ്രശ്‌നം കണ്ട് വരാറുണ്ട്.  ഇന്നത്തെ ജീവിത രീതികളും ജോലിയുടെ സ്വഭാവവും വ്യായാമം ഇല്ലാത്തതുമാണ് ഇതിന്റെ പ്രധാന കാരണമെന്നാണ്  ആരോഗ്യ വിദഗ്ദ്ധരും അഭിപ്രായ പ്പെടുന്നത്. മുട്ടു വേദന പെട്ടെന്ന് കുറയ്ക്കാനുള്ള ചില എളുപ്പ വഴികൾ 

ആപ്പിള്‍ സിഡര്‍ വിനഗര്‍

രണ്ട് സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ രണ്ട് കപ്പ് വെള്ളത്തില്‍ കലക്കുക. ഇത്തരത്തിൽ ചേർത്ത് മിശ്രിതം ദിവസവും കഴിച്ചാൽ മുട്ടുവേദന കുറയ്ക്കാൻ സഹായിക്കും. കുളിക്കുന്ന വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നതും  മുട്ടുവേദനയും സന്ധിവേദനയും ഇല്ലാതാക്കാൻ സഹായിക്കും.

ALSO READ: Weight Loss Guide: ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ? എങ്കില്‍ ഘട്ടം ഘട്ടമായുള്ള ഗൈഡ് നിങ്ങള്‍ക്ക് ഉപകാരപ്പെടും

മഞ്ഞള്‍

മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ പ്രതിരോധ ശേഷി വർധിപ്പിക്കാനും വേദന കുറയ്ക്കാനും സഹായിക്കും. ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പ്പൊടി ഒരു കപ്പ് വെള്ളത്തില്‍  കലക്കുക. ഈ മഞ്ഞൾ വെള്ളം 10 മിനിട്ട് തിളപ്പിക്കുക. ഇത് ദിവസവും രണ്ട് നേരം കുടിക്കുന്നത് മുട്ടുവേദന കുറയ്ക്കും. മഞ്ഞള്‍ കടുകെണ്ണയില്‍ ചാലിച്ച് മുട്ടില്‍ തേച്ച് പിടിപ്പിക്കുന്നതും പ്രയോജനകരമാണ്.

കടുകെണ്ണ

കടുകെണ്ണയും മുട്ടുവേദനയ്ക്ക് ഒരു ഉത്തമ പരിഹാരമാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ കടുകെണ്ണയില്‍ ഒരു വെള്ളുത്തുള്ളിയിട്ട് ചൂടാക്കിയതിന് ശേഷം അതിനെ തണുപ്പിക്കുക. ഇത് വേദനയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ച് മുട്ടിൽ മസ്സാജ് ചെയ്യുക. ഒരു പ്ലാസ്റ്റിക് കൊണ്ട് വേദനയുള്ള മുട്ട് കെട്ടിവെക്കുക. അതിനു മുകളില്‍ ചെറു ചൂടുള്ള ഒരു ടവ്വല്‍ ഉപയോഗിച്ച് ചൂട് പിടിക്കുക. ഇത് ദിവസവും രണ്ട് നേരം രണ്ടാഴ്ചയോളം ചെയ്യുക. ഇത് മുട്ടുവേദന കുറയ്ക്കാൻ സഹായിക്കും.

ഒലിവെണ്ണ

10 ടീസ്പൂൺ ഉപ്പ് ഒരു വലിയ പാത്രത്തിൽ എടുത്ത് ഒരു കപ്പ് വെള്ളത്തിൽ കലക്കുക.  എന്നിട്ട് ഇതൊരു കുപ്പിയിൽ എടുത്തു വെക്കുക. ദിവസവും 5 മിനിറ്റുകൾ ഒലിവെണ്ണ ഉപയോഗിച്ച് വേദനയുള്ള സന്ധികൾ നന്നായി തിരുമണം. അതിന് ശേഷം കുപ്പിൽ കലക്കി വെച്ച ഉപ്പുവെള്ളം സ്പ്രൈ ചെയ്ത് തുടച്ചതിന് ശേഷം നല്ല വെള്ളത്തിൽ കഴുകണം. ഇത് സ്ഥിരമായി ചെയ്‌താൽ സന്ധി വേദന സ്ഥിരമായി ഒഴിവാക്കാൻ സഹായിക്കും

Disclaimer : ഇത് പൊതുവായ വിവരത്തിന്റെയും നാട്ട്വൈദ്യങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിൽ എഴുതിയിരിക്കുന്ന വിവരം ആണ്, സീ മലയാളം ന്യൂസ് ഈ വിവരം സ്ഥിരീകരിക്കുന്നില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News