Ketogenic Diet: കീറ്റോ ഡയറ്റ് അപകടകരമോ? തടി കുറയ്ക്കാൻ ഇറങ്ങും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Ketogenic Diet: പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍ തുടങ്ങിയ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക. ഈ ഡയറ്റിന് ഗുണവും ദോഷവും ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 9, 2022, 11:38 AM IST
  • കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്
  • പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍ തുടങ്ങിയ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക
Ketogenic Diet: കീറ്റോ ഡയറ്റ് അപകടകരമോ? തടി കുറയ്ക്കാൻ ഇറങ്ങും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ശരീരഭാരം കുറയ്ക്കാന്‍ പലരും ആശ്രയിക്കുന്ന ഡയറ്റാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാൽ കീറ്റോ ഡയറ്റ് അപകടകരമാണോ എന്ന സംശയങ്ങളും പലപ്പോഴും ഉയർന്ന് വരാറുണ്ട്. പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍ തുടങ്ങിയ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക. ഈ ഡയറ്റിന് ഗുണവും ദോഷവും ഉണ്ട്.

എന്താണ് കീറ്റോജെനിക് ഡയറ്റ്?

അന്നജത്തിന്റെ അളവ് വളരെ കുറച്ചും കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റോ ഡയറ്റ്. എന്നാൽ, പ്രോട്ടീന്റെ അളവിൽ മാറ്റങ്ങളില്ല. സാധാരണ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഗ്ലൂക്കോസ് ഉണ്ടായി അതാണ് കോശങ്ങൾ അവയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. കീറ്റോ ഡയറ്റ് നോക്കുന്നവർ കഴിക്കുന്ന അന്നജത്തിന്റെ അളവ് കുറവാണ്. അതിനാൽ, ആവശ്യത്തിന് ഗ്ലൂക്കോസ് ഉണ്ടാക്കാൻ പറ്റില്ല. ഇത്തരക്കാരിൽ കൊഴുപ്പിനെ ഉപയോഗിച്ച് ശരീരം കീറ്റോൺ ബോഡി എന്ന രാസവസ്തു ഉണ്ടാക്കും. ഗ്ലൂക്കോസ് ശരീരത്തിൽ ഇല്ലാത്തതു കൊണ്ട് കീറ്റോൺ ബോഡി കോശങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കും. കീറ്റോ ഡയറ്റ് നോക്കുന്നവരിൽ രക്തത്തിൽ കീറ്റോൺ ബോഡികളുടെ അളവ് കൂടും. അതാണ് ഈ ഡയറ്റിന് കീറ്റോ ഡയറ്റ് എന്ന പേര് വരാൻ കാരണം.

ALSO READ: Diabetic Foot Symptoms: പ്രമേഹം കാലുകളെ ബാധിക്കുന്നതെങ്ങനെ? പരിഹാരമാർ​ഗങ്ങൾ എന്ത്?

കീറ്റോ ഡയറ്റിൽ ഏതൊക്കെ ഭക്ഷണമാണ് ഉൾപ്പെടുത്തുന്നത്?

പ്രകൃതിദത്തമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പുകൾ, പൂരിത/അപൂരിത കൊഴുപ്പുകൾ, ബട്ടർ, വെളിച്ചെണ്ണ, മുട്ടയുടെ മഞ്ഞ എന്നിവയെല്ലാം കീറ്റോ ഡയറ്റിൽ ഉൾപ്പെടുന്നു. മത്സ്യം, റെഡ് മീറ്റ്, മുട്ടയുടെ വെള്ള, ചിക്കൻ, കൊഴുപ്പു കൂടിയ മീനുകൾ ഇലക്കറികൾ എന്നിവ കഴിക്കാം.

കീറ്റോ ഡയറ്റിൽ ഏതൊക്കെ ഭക്ഷണമാണ് ഒഴിവാക്കുന്നത്?

കപ്പ, ഉരുള കിഴങ്ങ്, മധുരക്കിഴങ്ങ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങൾ, മധുരമുള്ള പഴങ്ങൾ എന്നിവ കീറ്റോ ഡയറ്റിൽ ഇല്ല. ചായ, കാപ്പി, ജ്യൂസുകൾ എന്നിവയും കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. അരി, ഗോതമ്പ്, റാഗി, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ ഈ ഡയറ്റിൽ ഇല്ല. മധുരമുള്ള പഴങ്ങൾ, പഞ്ചസാര തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന മുഴുവൻ ഭക്ഷണങ്ങളും കീറ്റോ ഡയറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കീറ്റോഡയറ്റിന്‍റെ ഗുണങ്ങള്‍:

1. അതിവേഗം ഭാരം കുറയ്ക്കാന്‍ കീറ്റോ ഡയറ്റ് സഹായിക്കും.

2. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറവാണ്. അതിനാൽ തലച്ചോറിന് ഏറെ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. 

3. കാർബോഹൈഡ്രേറ്റ്​ കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ്​ കുറയും. ഇത് പ്രമേഹത്തെ നിയന്ത്രിക്കും.

4. കീറ്റോ ഡയറ്റ് ജങ്ക് ഫുഡിനെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.

ALSO READ: Weight Loss Diet: ശരീരഭാരം കുറയ്ക്കാൻ അഞ്ച് പാനീയങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കാം

കീറ്റോഡയറ്റിന്‍റെ ദോഷങ്ങള്‍:

1. കീറ്റോ ഡയറ്റില്‍ നാരുകൾ ഭക്ഷണം ഇല്ലാത്തതിനാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കില്ല. 

2. ഫൈബറിന്റെ അളവ് കുറവായതിനാല്‍ ദഹനപ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നു. മലബന്ധം, വയറിളക്കം എന്നിവയും ഉണ്ടാകും.

3. കീറ്റോ ഡയറ്റ്​ പിന്തുടരുമ്പോൾ ഇടക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണതയുണ്ടാകും. ഇത്​ മൂലം ശരീരത്തിൽ നിന്ന്​ സോഡിയം, മ​ഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ഇലക്​ട്രോലൈറ്റ്​സ് നഷ്​ടമാകും. ഇത്​ വൃക്കയിലെ കല്ലിനും വൃക്കരോഗത്തിനും കാരണമാകാൻ സാധ്യതയുണ്ട്.

എന്താണ് കീറ്റോ ഫ്ലൂ?

കീറ്റോ ഡയറ്റിന്റെ ആദ്യ ആഴ്ചയിൽ പ്രത്യേകിച്ച് രണ്ട് മുതൽ നാല് ദിവസങ്ങളിൽ പലർക്കും തലവേദന, ക്ഷീണം, ഓക്കാനം, മയക്കം, അസ്വസ്ഥത എന്നിവ ഉണ്ടാകാറുണ്ട്. ഇതിനെയാണ് കീറ്റോ ഫ്ലൂ എന്ന് വിളിക്കുന്നത്. ഇവയെല്ലാം ഏതാനും ദിവസങ്ങൾക്കുള്ളിൽ തനിയെ ശരിയാകും. അമിതമായ മൂത്രമൊഴിക്കൽ കാരണം വെള്ളവും ഉപ്പും ശരീരത്തിൽ നിന്ന് കുറയുന്നതാണ് ഇവക്കെല്ലാം കാരണം. അത് കൊണ്ട് തന്നെ കീറ്റോ ഫ്ലൂ വരാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. സാധാരണയിൽ നിന്ന് അൽപ്പം ഉപ്പും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം. ഒരു ​ഗ്ലാസ് വെള്ളത്തിൽ കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കുടിക്കുന്നതും ​ഗുണം ചെയ്യും. കൃത്യമായ പഠനങ്ങളുടെ പിൻബലം ഇല്ല എന്നതാണ് കീറ്റോ ഡയറ്റിന്റെ ഏറ്റവും വലിയ പോരായ്മ. അതുകൊണ്ടുതന്നെ കീറ്റോ ഡയറ്റ് പോലൊരു ഭക്ഷണരീതി ദീർഘ കാലത്തേക്ക് പിന്തുടരാൻ ഉപദേശിക്കാൻ പറ്റില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News