ഒരു വികാരമാണ് മത്തി: ഒരു കിടിലൻ റെസിപ്പിയിതാ

മത്തി കഴിക്കാത്തവർ പോലും മത്തിയുടെ ഫാൻ ആയിമാറും.

Written by - Zee Malayalam News Desk | Last Updated : Jun 10, 2021, 01:41 PM IST
  • കപ്പയിൽ ഉപ്പ് ചേർത്തതിനാൽ ഇതിൽ വളരെ കുറച്ച് മാത്രം ചേർക്കുക.
  • തക്കാളിയെല്ലാം നന്നായി ഉടഞ്ഞ് വന്നാൽ മത്തി ചേർക്കുക.
  • ഇനി മത്തി വേവിച്ച് മസാലയെല്ലാം കുറുക്കിയെടുക്കുക
ഒരു വികാരമാണ് മത്തി: ഒരു കിടിലൻ റെസിപ്പിയിതാ

പൊതുവേ എല്ലാവരുടേയും പേഴ്സണൽ ഫേവറേറ്റാണ് മത്തി. പൊരിച്ചും കറി വെച്ചും കഴിക്കാറുണ്ട്. എന്നാൽ മത്തിയിട്ട കപ്പ അതികമാരും കഴിച്ച് കാണില്ല. അസാധ്യ സ്വാദ് കാരണം മത്തി കഴിക്കാത്തവർ പോലും മത്തിയുടെ ഫാൻ ആയിമാറും.

ഉണ്ടാക്കുന്ന രീതി

ആദ്യം 2 കിലോ കപ്പ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ഉപ്പ് ചേർത്ത് വേവിക്കുക. ഇനി 1 കിലോ ചെറിയ മത്തി കഴുകി വൃത്തിയാക്കി വെക്കുക. മസാല ഉണ്ടാക്കുവാൻ മൺകുടത്തിൽ ഒരു സവാളയുടെ പകുതി , രണ്ട് തക്കാളി, 7-8 വെളുത്തുളളി, ഒരു കഷ്ണം ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞ് അതിലേക്ക് അര ഗ്ലാസ് പുളിവെള്ളവും (ഇളം ചൂട്വെളളത്തിൽ അൽപം പുളി ചേർത്ത് അത് നന്നായി പിഴിഞ്ഞെടുത്താൽ പുളിവെളളം റെഡി) ആവശ്യത്തിന് വെളളവും ചേർത്ത് വേവിക്കാൻ വെക്കുക. എരിവിനനുസരിച്ച് 6-7 പച്ചമുളക് ചതച്ചത് ചേർക്കണം.

 ഇനി ഒരു ടീ-സ്പൂൺ മുളക് പൊടി, അര ടീ-സ്പൂൺ മഞ്ഞൾ പൊടി, ഒരു ടീ-സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് അടച്ച് വെച്ച് വേവിക്കുക. കപ്പയിൽ ഉപ്പ് ചേർത്തതിനാൽ ഇതിൽ വളരെ കുറച്ച് മാത്രം ചേർക്കുക. തക്കാളിയെല്ലാം നന്നായി ഉടഞ്ഞ് വന്നാൽ മത്തി ചേർക്കുക. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർക്കുക. ഇനി മത്തി വേവിച്ച് മസാലയെല്ലാം കുറുക്കിയെടുക്കുക. ശേഷം തീ ഓഫ് ചെയ്ത് കരിവേപ്പിലയും അൽപം വെളിച്ചെണ്ണയും ചേർത്ത് ഇളക്കിയെടുക്കുക. ഇനി വേവിച്ച കപ്പ നന്നായി ഉടച്ചെടുത്ത ശേഷം ഈ മത്തിമസാല കപ്പയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. (എരിവും ഉപ്പും ആവശ്യമെങ്കിൽ ഈ സമയത്ത് ചേർക്കാം). കട്ടൻചായക്കൊപ്പം ഈ മത്തിയിട്ട കപ്പ കഴിച്ചു നോക്കൂ. നാവിൽ വെള്ളമൂറും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News