Jeera Ajwain Water: കുടവയറും ആർത്തവ സമയത്തെ വയറെരിച്ചിലും നിങ്ങളെ വിഷമിപ്പിക്കുന്നോ? ജീരകവും അയമോദകവും ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

How To Relieve Period Bloating: നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള ഒന്നാണ് സു​ഗന്ധവ്യഞ്ജനങ്ങൾ. അവ ആർത്തവ പ്രശ്നങ്ങൾക്കും ശരീരഭാരം വർധിക്കുന്നതിനും എങ്ങനെ പരിഹാരം കാണുമെന്ന് നോക്കാം.

Written by - Zee Malayalam News Desk | Last Updated : Apr 7, 2023, 11:17 AM IST
  • രകവും അയമോദകവും ചേർത്ത വെ‌ള്ളം നിങ്ങളുടെ ആർത്തവ സമയത്ത് ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും വയറു വീർക്കൽ തടയാനും സഹായിക്കുന്നു
  • ജീരകവും അയമോദകവും ചേർത്ത വെള്ളത്തിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്
  • ഇത് ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം നിരക്ക് വർധിപ്പിക്കാനും സഹായിക്കുന്നു
Jeera Ajwain Water: കുടവയറും ആർത്തവ സമയത്തെ വയറെരിച്ചിലും നിങ്ങളെ വിഷമിപ്പിക്കുന്നോ? ജീരകവും അയമോദകവും ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

പലർക്കും ആർത്തവചക്രം മാനസികവും ശാരീരികവുമായ വേദനകളുടെയും അസ്വസ്ഥതകളുടെയും കാലമാണ്. വയറുവേദന, പേശിവലിവ്, മന്ദത എന്നിവ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ആർത്തവ സമയത്ത് സാധാരണയായി ഉണ്ടാകുന്നതാണ് വയറുവീർക്കലും വയറെരിച്ചിലും. ഇതിൽ നിന്ന് മോചനം ലഭിക്കാൻ എന്താണ് മാർ​ഗമെന്ന് നിങ്ങൾ പലപ്പോഴും ചിന്തിച്ചിരിക്കാം.

ശരീരഭാരം കുറയ്ക്കാനും വയറുവീർക്കൽ പ്രശ്നം നേരിടാനും എന്ത് ചെയ്യാമെന്ന് നോക്കാം. സു​ഗന്ധവ്യഞ്ജനങ്ങൾ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള ഒന്നാണ്. അവ ഉപയോ​ഗിച്ച് ആർത്തവ പ്രശ്നങ്ങൾക്കും ശരീരഭാരം വർധിക്കുന്നതിനും എങ്ങനെ പരിഹാരം കാണാമെന്ന് നോക്കാം. ജീരകവും അയമോദകവും ചേർത്ത വെള്ളം കുടിക്കുന്നത് ഈ ആരോ​ഗ്യപ്രശ്നങ്ങളെ ചെറുക്കുന്നതിന് നിങ്ങളെ സഹായിക്കും.

ജീരകവും അയമോദകവും ചേർത്ത വെള്ളത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?

1- ജീരകവും അയമോദകവും ചേർത്ത വെ‌ള്ളം നിങ്ങളുടെ ആർത്തവ സമയത്ത് ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും വയറു വീർക്കൽ തടയാനും സഹായിക്കുന്നു.

2- ജീരകവും അയമോദകവും ചേർത്ത വെള്ളത്തിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം നിരക്ക് വർധിപ്പിക്കാനും സഹായിക്കുന്നു.

3- ജീരകവും അയമോദകവും ചേർത്ത വെള്ളം ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു.

4- ശരീരത്തിലെ വിഷ മൂലകങ്ങളെ നീക്കം ചെയ്യാനും ജീരകവും അയമോദകവും ചേർത്ത വെള്ളം സഹായിക്കുന്നു.

5- ജീരക വെള്ളത്തിന്റെ ദൈനംദിന ഉപഭോഗം ആരോഗ്യകരമായ ദഹനനാളത്തെ പിന്തുണയ്ക്കും. ഇത് മൊത്തത്തിലുള്ള ശാരീരിക പ്രകടനം മെച്ചപ്പെടുത്തും.

ALSO READ: World Health Day 2023: ആർത്തവ ആരോ​ഗ്യം സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ജീരക-അയമോദക വെള്ളം എങ്ങനെ തയ്യാറാക്കാം?

ചേരുവകൾ:

1/4 ടീസ്പൂൺ അയമോദകം
1/4 ടീസ്പൂൺ ജീരകം
1/4 ടീസ്പൂൺ ഉലുവ
ഒരു ചെറിയ കഷ്ണം ശർക്കര
രണ്ട് ഗ്ലാസ് വെള്ളം

തയ്യാറാക്കേണ്ട വിധം:

ജീരകം, അയമോദകം, ഉലുവ എന്നിവ വെള്ളത്തിലിട്ട് രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. ഈ വെള്ളം രാവിലെ അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കുക. ഈ പാനീയം ചായയുടെ രൂപത്തിൽ കഴിക്കുന്നതും ​ഗുണം ചെയ്യും. ജീരകം, അയമോദകം, ഉലുവ എന്നിവ വെള്ളത്തിലിട്ട് രാത്രി മുഴുവൻ കുതിർത്ത് വച്ച് രാവിലെ വെള്ളം പകുതിയായി കുറയുന്നത് വരെ തിളപ്പിച്ച ശേഷം അരിച്ച് ചായ പോലെ കഴിക്കുക. രുചി വർധിപ്പിക്കുന്നതിന് ഇതിൽ ഒരു കഷ്ണം ഇഞ്ചി, ശർക്കര, നാരങ്ങ എന്നിവ ചേർക്കുന്നത് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News