Ghee: നിങ്ങൾ വീട്ടിൽ ഉപയോ​ഗിക്കുന്ന നെയ്യ് വ്യാജമാണോ? തിരിച്ചറിയാൻ ചില ടിപ്സുകൾ ഇതാ

Ghee Purity Check: ചില ലളിതമായ വഴികളിലൂടെ  യഥാർത്ഥവും വ്യാജവുമായ നെയ്യ് തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയും.

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 04:43 PM IST
  • എല്ലാ വീടുകളിലും നിത്യേന ഉപയോ​ഗിക്കുന്ന ഒന്നാണ് നെയ്യ്.
  • വിവിധ കമ്പനികളുടെ നെയ്യ് ഇന്ന് വിപണിയിൽ ലഭ്യമാണ്.
  • ആരോ​ഗ്യം മെച്ചപ്പെടുത്താനും നെയ്യ് സഹായിക്കും.
Ghee: നിങ്ങൾ വീട്ടിൽ ഉപയോ​ഗിക്കുന്ന നെയ്യ് വ്യാജമാണോ? തിരിച്ചറിയാൻ ചില ടിപ്സുകൾ ഇതാ

എല്ലാ വീടുകളിലും നിത്യേന ഉപയോ​ഗിക്കുന്ന ഒന്നാണ് നെയ്യ്. വിവിധ കമ്പനികളുടെ നെയ്യും നെയ്യ് ഉത്പ്പന്നങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. നെയ്യ് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. നെയ്യ് ഉപയോ​ഗിച്ച് പല വിഭവങ്ങളും ഒരുക്കാമെന്ന് മാത്രമല്ല, ആരോ​ഗ്യം മെച്ചപ്പെടുത്താനും നെയ്യ് സഹായിക്കും. 

നെയ്യിൽ മായം ചേർക്കുന്നത് സാധാരണയായി മാറിയിരിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ആരോഗ്യം മെച്ചപ്പെടുത്താൻ നിങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന നെയ്യ് യഥാർത്ഥമാണോ അതോ മായം കലർന്നതാണോ എന്ന് ചിന്തിക്കാറുണ്ടോ? നെയ്യിൽ എന്തൊക്കെ മായം ചേർക്കാമെന്ന് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. ചില ലളിതമായ വഴികളിലൂടെ നിങ്ങൾക്ക് യഥാർത്ഥവും വ്യാജവുമായ നെയ്യ് തിരിച്ചറിയാൻ കഴിയും. മായം കലർന്ന ഭക്ഷണം വാങ്ങുന്നത് പണം പാഴാക്കുമെന്ന് മാത്രമല്ല നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ALSO READ: മുടി കൊഴിച്ചില്‍ തടയാം, ഈ വിറ്റാമിനുകള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

വെള്ളം ഉപയോഗിച്ച് അറിയാം ​ഗുണമേൻമ

നെയ്യ് മായം കലർന്നതാണോ എന്ന് വെള്ളം ഉപയോ​ഗിച്ച് കണ്ടെത്താം. ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നുള്ള് നെയ്യ് ഒഴിക്കുക. നെയ്യ് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അത് വ്യാജമല്ലെന്ന് ഉറപ്പിക്കാം. നെയ്യ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിന് പകരം വെള്ളത്തിനടിയിലേയ്ക്ക് താഴ്ന്നു പോകുകയാണെങ്കിൽ അതിനർത്ഥം ഈ നെയ്യ് മായം കലർന്നതാണെന്നാണ് എന്നാണ്.

ചൂടാക്കി പരിശോധിക്കാം

നിങ്ങളുടെ വീട്ടിൽ ഉപയോ​ഗിക്കുന്ന നെയ്യ് ചൂടാക്കി നോക്കുക. നെയ്യ് ഉരുകാൻ സമയമെടുക്കുകയും തവിട്ട് നിറത്തിന് പകരം മഞ്ഞ നിറമാവുകയും ചെയ്യുന്നുണ്ടെങ്കിൽ അത് മായം കലർന്നതാണെന്നാണ് അർത്ഥം 

കൈപ്പത്തിയിൽ പുരട്ടി നോക്കാം

നിങ്ങളുടെ കൈപ്പത്തിയിലൂടെ നെയ്യ് മായം കലർന്നതാണോ എന്ന് പരീക്ഷിക്കാം. യഥാർത്ഥവും വ്യാജവുമായ നെയ്യ് തിരിച്ചറിയാൻ നിങ്ങളുടെ കൈപ്പത്തിയിൽ കുറച്ച് നെയ്യ് പുരട്ടുക. അത് ഉരുകാൻ തുടങ്ങുകയാണെങ്കിൽ ഈ നെയ്യ് ശുദ്ധമാണെന്ന് വിലയിരുത്താം. എന്നാൽ, നെയ്യ് ഉരുകാതെ കട്ടപിടിച്ച് തന്നെ ഇരിക്കുകയാണെങ്കിൽ അത് മായം കലർന്നതാകാൻ സാധ്യതയുണ്ട്.

ഉപ്പ് ഉപയോ​ഗിച്ചും തിരിച്ചറിയാം

ശുദ്ധമായ നെയ്യും മായം കലർന്ന നെയ്യും തിരിച്ചറിയാൻ ഉപ്പ് ഉപയോ​ഗിച്ച് പരീക്ഷണം നടത്താം. ഇതിനായി ഒരു പാത്രത്തിൽ ഒരു നുള്ള് നെയ്യ് ഒഴിച്ചതിന് ശേഷം രണ്ട് നുള്ള് ഉപ്പും അൽപം ഹൈഡ്രോക്ലോറിക് ആസിഡും ചേർക്കുക. എന്നിട്ട് ഇത് പേസ്റ്റ് രൂപത്തിലാക്കുക. 20 മുതൽ 25 മിനിറ്റ് വരെ കാത്തിരിക്കുക. ഈ സമയത്ത് നെയ്യിൽ നിന്ന് മറ്റൊരു നിറം പുറത്തുവന്നാൽ ഈ നെയ്യ് വ്യാജമാണെന്നും നിറമൊന്നും പുറത്തുവന്നില്ലെങ്കിൽ ഈ നെയ്യ് ശുദ്ധമാണെന്നും വ്യക്തമാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News