World Heart Day: ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്ത്? ഹൃദയം അപകടത്തിലാണെന്നതിന്റെ മുന്നറിയിപ്പ് അടയാളങ്ങൾ ഇവ

Sudden Cardiac Arrest Symptoms: ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് തകരാറിലാവുകയും സ്‌പന്ദനം നിലക്കുകയും ചെയ്യുന്ന അവസ്ഥയാണ് സഡൻ കാർഡിയാക് അറസ്റ്റ്. ഹൃദയാഘാതം രക്തചംക്രമണത്തിന്റെ പ്രശ്നമാണ്.

Written by - Zee Malayalam News Desk | Last Updated : Sep 29, 2023, 05:30 PM IST
  • ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായിരിക്കും
  • ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ, അടിയന്തിര വൈദ്യസഹായം നൽകേണ്ടത് നിർണായകമാണ്
  • ധമനികളിലെ തടസം മാറ്റുന്നതിനുള്ള ചികിത്സയിൽ രക്തം അലിയിക്കുന്നതിനുള്ള മരുന്നുകൾ, ആൻജിയോപ്ലാസ്റ്റി, സ്റ്റെന്റുകൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്നു
World Heart Day: ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്ത്? ഹൃദയം അപകടത്തിലാണെന്നതിന്റെ മുന്നറിയിപ്പ് അടയാളങ്ങൾ ഇവ

ഹൃദയാഘാതവും പെട്ടെന്നുള്ള ഹൃദയസ്തംഭനവും രണ്ട് വ്യത്യസ്ഥ ആരോ​ഗ്യാവസ്ഥകളാണ്. ഈ രണ്ട് അവസ്ഥകളും പലപ്പോഴും ഒരുപോലെയാണെന്ന് ആശയക്കുഴപ്പം ഉണ്ടാകുന്നു. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥയാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്. ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് തകരാറിലാവുകയും സ്‌പന്ദനം നിലക്കുകയും ചെയ്യുന്ന അവസ്ഥയാണ് സഡൻ കാർഡിയാക് അറസ്റ്റ്. ഹൃദയാഘാതം രക്തചംക്രമണത്തിന്റെ പ്രശ്നമാണ്.

കൊറോണറി ധമനികളിൽ തടസം ഉണ്ടാകുകയും ഓക്സിജൻ സമ്പുഷ്ടമായ രക്തം ഹൃദയത്തിലേക്ക് വിതരണം ചെയ്യുന്നത് തടയപ്പെടുകയും ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നു. കൊറോണറി ധമനികളിൽ തടസം ഉണ്ടാകുമ്പോൾ ഓക്സിജൻ ലഭിക്കാത്ത ഹൃദയഭാഗം നശിക്കാൻ തുടങ്ങുന്നു. ധമനികൾ എത്രത്തോളം അടയുന്നുവോ അത്രയും കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നു. കൊളസ്ട്രോൾ നിക്ഷേപം മൂലം ധമനികളുടെ ഭിത്തികൾ കട്ടിയാകുന്നത് വഴി രക്തം കട്ടപിടിക്കുകയോ പ്ലാക്ക് അടിഞ്ഞുകൂടുകയോ ചെയ്യുന്നതാണ് രക്തവിതരണത്തിന് തടസം സൃഷ്ടിക്കുന്നത്.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ

നെഞ്ച് വേദന
നെഞ്ചിൽ ഭാരം
കൈകൾ, താടിയെല്ല്, കഴുത്ത്, പുറം, വയറ് തുടങ്ങിയ ശരീരഭാഗങ്ങളിലേക്ക് വേദന പടരുന്നത്
ശ്വാസം മുട്ടൽ
ശ്വാസ തടസം
ചുമ
ഉത്കണ്ഠ
ക്ഷീണം
തലകറക്കം
വിയർപ്പ്
ബലഹീനത
ഹൃദയമിടിപ്പിലെ വ്യതിയാനം

ALSO READ: World Rabies Day 2023: ലോക റാബിസ് ദിനം; ചരിത്രം, പ്രാധാന്യം, പ്രമേയം എന്നിവ അറിയാം

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായിരിക്കും. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ, അടിയന്തിര വൈദ്യസഹായം നൽകേണ്ടത് നിർണായകമാണ്. ധമനികളിലെ തടസം മാറ്റുന്നതിനുള്ള ചികിത്സയിൽ രക്തം അലിയിക്കുന്നതിനുള്ള മരുന്നുകൾ, ആൻജിയോപ്ലാസ്റ്റി, സ്റ്റെന്റുകൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്നു.

എന്താണ് പെട്ടെന്നുള്ള ഹൃദയസ്തംഭനം?

ഏതെങ്കിലും തരത്തിലുള്ള തകരാറുമൂലം ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുന്നതാണ് പെട്ടെന്നുള്ള ഹൃദയസ്തംഭനം. തൽഫലമായി, ഹൃദയമിടിപ്പ് നിലയ്ക്കുകയും ശ്വസനം നിലയ്ക്കുകയും ചെയ്യുന്നു. ഉടൻ തന്നെ ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയസ്തംഭനം ഒരു വ്യക്തിയുടെ മരണത്തിലേക്ക് നയിച്ചേക്കാം. ഒരു പ്രഥമശുശ്രൂഷ എന്ന നിലയിൽ സിപിആർ അതിജീവനത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.

ഹൃദയാഘാതവും ഹൃദയസ്തംഭനവും ഉടനടി വൈദ്യസഹായം ആവശ്യമുള്ള ആരോ​ഗ്യാവസ്ഥകളാണ്. ഹൃദയാഘാതത്തിന്റെയോ ഹൃദയസ്തംഭനത്തിന്റെയോ ഏതെങ്കിലും ലക്ഷണങ്ങൾ ആർക്കെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ, അവർക്ക് അടിയന്തരമായി പ്രഥമശുശ്രൂഷ നൽകുകയും പ്രൊഫഷണൽ വൈദ്യസഹായം ലഭ്യമാക്കുകയും വേണം. ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, ലഹരി പദാർഥങ്ങൾ ഒഴിവാക്കൽ തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News