ജോലി കഴിഞ്ഞ് ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നത് സാധാരണമാണ്. പക്ഷേ, ഇന്നത്തെ കാലത്ത് ഒന്നും ചെയ്യാതെ തന്നെ തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നതിന് കാരണം മോശം ആരോഗ്യവും ജീവിതരീതിയുമാണ്. അതിനാൽ, അന്താരാഷ്ട്ര പുരുഷ ദിനത്തിൽ, നമുക്ക് പുരുഷന്മാരുടെ ആരോഗ്യത്തെ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അലസത അനുഭവപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. പലപ്പോഴും തെറ്റായ ദിനചര്യകളുമായും ജീവിതശൈലി ശീലങ്ങളുമാണ് ക്ഷീണത്തിന്റെ പ്രധാന കാരണം. രാത്രി വൈകിയുള്ള പാർട്ടികൾ, രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുന്നത് തുടങ്ങി ക്ഷീണവും അലസതയും വർധിപ്പിക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്. ക്ഷീണവും അലസതയും ഒഴിവാക്കാൻ ചില ജീവിതശൈലി മാറ്റങ്ങൾ ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.
അലസതയും ക്ഷീണവും മാറ്റാനുള്ള മാർഗങ്ങൾ
ശരീരഭാരം കുറയ്ക്കുക: അമിതഭാരം ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമാക്കും. അതുമൂലം ശരീരം മുഴുവൻ തളർച്ച അനുഭവപ്പെടും. അതിനാൽ ശരീരഭാരം കുറയ്ക്കുന്നതിലൂടെ നിങ്ങൾക്ക് സ്വയം ഊർജ്ജസ്വലത അനുഭവപ്പെടും.
മതിയായ ഉറക്കം: ഉറക്കമില്ലായ്മയാണ് പല രോഗങ്ങളുടേയും മൂലകാരണം. അതിനാൽ പകൽ ഉറങ്ങരുത്, ഇതുവഴി രാത്രിയിൽ നിങ്ങൾക്ക് ഗാഢമായ ഉറക്കം ലഭിക്കും. മതിയായ ഉറക്കം ലഭിച്ചാൽ, രാവിലെ നിങ്ങൾക്ക് ഉന്മേഷം ഉണ്ടാകും. നല്ല ഉറക്കം ലഭിച്ചാൽ ശരീര താപനില സന്തുലിതമാവുകയും ഹോർമോണുകൾ ശരിയായി പ്രവർത്തിക്കുകയും ചെയ്യും. ഇതുകൂടാതെ ദഹനവും മികച്ചതാകും.
വ്യായാമം: ശരീരം ഊർജ്ജസ്വലമായി നിലനിർത്താൻ, ശരീരത്തെ പ്രവർത്തനക്ഷമമായി നിലനിർത്തേണ്ടത് ആവശ്യമാണ്. ഇതിന് വ്യായാമം ആവശ്യമാണ്. വ്യായാമം ശരീരത്തിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തുന്നു. വ്യായാമം സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും പല രോഗങ്ങളെയും അകറ്റി നിർത്തുകയും ചെയ്യുന്നു.
സമ്മർദ്ദത്തിൽ നിന്ന് അകന്ന് നിൽക്കുക: ജോലി സംബന്ധമായോ വ്യക്തിപരമായോ ആകട്ടെ, സമ്മർദം ഇല്ലാത്ത ജീവിതം കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ നിങ്ങളെ സഹായിക്കും. സമ്മർദ്ദങ്ങളുള്ള സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ പല വിട്ടുമാറാത്ത രോഗങ്ങളും ഉണ്ടാകുന്നു. ഇത് മാനസികവും ശാരീരികവുമായ ക്ഷീണം ഉണ്ടാക്കും. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ധ്യാനം ശീലിക്കുന്നത് നല്ലതാണ്.
കഫീൻ ഉപയോഗം കുറയ്ക്കുക: കഫീൻ കഴിക്കുന്നത് തലച്ചോറിലെ നിരവധി രാസപ്രക്രിയകൾക്ക് കാരണമാകുന്നു. കഫീൻ അമിതമായി കഴിക്കുന്നത് ഉറക്കം കുറയുന്നതിന് കാരണമാകും. നിങ്ങൾ ക്ഷീണിതനാണെങ്കിൽ, കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കുറച്ച് സമയത്തേക്ക് ഊർജ്ജസ്വലത അനുഭവപ്പെടുമെങ്കിലും പിന്നീട് ഇത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...