Indigestion: ദഹനക്കേട് പതിവാകുന്നോ? ഭക്ഷണശീലങ്ങളിൽ ചെറിയ മാറ്റം അനിവാര്യം

Indigestion In Winter: ഗ്യാസ്, അസിഡിറ്റി, മലബന്ധം, നെഞ്ചെരിച്ചിൽ, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങൾ നിരവധി പേരെ അലട്ടുന്ന ആരോ​ഗ്യപ്രശ്നങ്ങളാണ്. ദഹനക്കേടിനെ തുടർന്ന് വയറുവേദനയും ജലദോഷവും മറ്റ് ഗ്യാസ്ട്രോഎൻട്രോളജിക്കൽ ഡിസോർഡറുകളും ഉണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 12:40 PM IST
  • ശൈത്യകാലത്തെ സ്ലോ മെറ്റബോളിസം ധാരാളം ആളുകളെ ബാധിക്കുന്നു
  • ഇത് വയറുവേദനയും മലബന്ധവും ഉൾപ്പെടെയുള്ള അവസ്ഥകളിലേക്ക് നയിക്കും
  • അതിനാൽ, ശൈത്യകാലത്തെ ഭക്ഷണശീലങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്
Indigestion: ദഹനക്കേട് പതിവാകുന്നോ? ഭക്ഷണശീലങ്ങളിൽ ചെറിയ മാറ്റം അനിവാര്യം

ദഹനക്കേട്: ശൈത്യകാലത്ത് പലരും അഭിമുഖീകരിക്കുന്ന ആരോ​ഗ്യപ്രശ്നമാണ് ദഹനക്കേട്. ദഹനക്കേടിനെ തുടർന്ന് വയറുവേദനയും ജലദോഷവും മറ്റ് ഗ്യാസ്ട്രോഎൻട്രോളജിക്കൽ ഡിസോർഡറുകളും ഉണ്ടാകും. ഗ്യാസ്, അസിഡിറ്റി, മലബന്ധം, നെഞ്ചെരിച്ചിൽ, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങൾ നിരവധി പേരെ അലട്ടുന്ന ആരോ​ഗ്യപ്രശ്നങ്ങളാണ്.

ശൈത്യകാലത്തെ സ്ലോ മെറ്റബോളിസം ധാരാളം ആളുകളെ ബാധിക്കുന്നു. ഇത് വയറുവേദനയും മലബന്ധവും ഉൾപ്പെടെയുള്ള അവസ്ഥകളിലേക്ക് നയിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അതിന്റെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ശൈത്യകാലത്തെ ഭക്ഷണശീലങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്.

ALSO READ: Testosterone: പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും ഈ ഭക്ഷണങ്ങൾ

സംസ്കരിച്ച ഭക്ഷണം കുറയ്ക്കുക: സംസ്കരിച്ച ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ദഹനനാളത്തിന് വളരെ ബുദ്ധിമുട്ടേറിയ സമയമാണ് ശൈത്യകാലം. 
സംസ്കരിച്ച ഭക്ഷണങ്ങളിൽ നാരിന്റെ അംശം കുറവായതിനാൽ, ഈ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ബുദ്ധിമുട്ടായേക്കാം. അസിഡിറ്റി ഉൾപ്പെടെയുള്ള ദഹനനാളത്തിന്റെ പ്രശ്നങ്ങൾ വർധിപ്പിക്കും.

കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക: നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ദഹനം സു​ഗമമാക്കുകയും മലബന്ധം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദോഷകരമായ അണുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നതിനൊപ്പം മികച്ച ആരോ​ഗ്യം നിലനിർത്താനും സഹായിക്കും.

ALSO READ: Chest Congestion In Kids: കുട്ടികളിലെ ചുമയും ജലദോഷവും പരിഹരിക്കാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ

ഭക്ഷണത്തിൽ പ്രോബയോട്ടിക്സ് ചേർക്കുക: പ്രോബയോട്ടിക്സിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. അത് പ്രതിരോധശേഷി വർധിപ്പിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും കുടലിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുകയും ചെയ്യും. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താൻ പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.

കയ്പുള്ള ഭക്ഷണങ്ങൾ കഴിക്കുക: കയ്പുള്ള ഭക്ഷണങ്ങളായ പാവക്ക, ചീര, ചതകുപ്പ, മഞ്ഞൾ എന്നിവ ശരീരത്തിലെ ദഹന എൻസൈമുകളായ പിത്തരസത്തിന്റെ സൃഷ്ടിയെ പ്രോത്സാഹിപ്പിക്കും. ഇത് ഭക്ഷണത്തെ ദഹിപ്പിക്കുന്ന പ്രക്രിയ വേ​ഗത്തിലാക്കും. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മോചനം നൽകും.

ALSO READ: Acne: ആർത്തവ സമയത്ത് മുഖക്കുരു ഉണ്ടാകുന്നത് തടയാം; ഇക്കാര്യങ്ങൾ ചെയ്യൂ

ശരീരത്തിൽ ജലാംശം നിലനിർത്തുക: ഭക്ഷണം ശരിയായി ദഹിക്കുന്നതിന് ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് പ്രധാനമാണ്. ശരീരത്തിൽ ജലാംശം കുറയുന്നത് നിർജ്ജലീകരണം, മലബന്ധം തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും.

ഭക്ഷണം ചവച്ചരച്ച് കഴിക്കുക: ഭക്ഷണങ്ങൾ ചവച്ചരച്ച് കഴിച്ചാൽ ദഹനം സു​ഗമമാകും. ഉമിനീരിൽ ധാരാളം ദഹന എൻസൈമുകൾ ഉണ്ട്. അതിനാൽ ഭക്ഷണം സാവധാനത്തിൽ ചവച്ചരച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഇത് ദഹനത്തെ എളുപ്പമുള്ളതാക്കുകയും വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News