Important Eating Habits: ഒരു വ്യക്തിയുടെ ആരോഗ്യം എന്നത് ആ വ്യക്തിയുടെ ആരോഗ്യ ശീലങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. സമയത്തിന് ഭക്ഷണം കഴിയ്ക്കുക, പോഷക സമ്പന്നമായ ഭക്ഷണം കഴിയ്ക്കുക, വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക തുടങ്ങിയ ശീലങ്ങള്‍ ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്.
Also Read: Hot water Side Effects: അധികം ചൂടുവെള്ളം കുടിയ്ക്കുന്നതും ആപത്ത്, ദോഷങ്ങള്‍ അറിയാം
എന്നല്‍, പോഷകസമൃദ്ധമായ ഭക്ഷണം എപ്പോള്‍ കഴിയ്ക്കുന്നു എന്നതും പ്രധാനമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത്, ചില ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കാന്‍ ഒരു സമയമുണ്ട്. അതായത് ചില ഭക്ഷണസാധനങ്ങള്‍ യാതൊരു കാരണവശാലും വൈകുന്നേരങ്ങളില്‍ കഴിയ്ക്കാന്‍ പാടില്ല.
Also Read: Cracked Heels Treatment: വിണ്ടുകീറിയ പാദങ്ങള്‍ പൂ പോലെ സുന്ദരമാക്കാം, അടുക്കളയിലുണ്ട് പോംവഴി
പലപ്പോഴും ആളുകൾ വൈകുന്നേരങ്ങളിൽ കഴിയ്ക്കുന്ന ചില ഭക്ഷണസാധനങ്ങള്‍ മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. അത്തരമൊരു സാഹചര്യത്തിൽ, വൈകുന്നേരം കഴിക്കാൻ പാടില്ലാത്ത ഭക്ഷണസാധനങ്ങള്‍ ഏതൊക്കെയാണെന്ന് എന്നറിയാം....
വൈകുന്നേരങ്ങളിൽ ഭക്ഷണസാധനങ്ങള്‍ കഴിക്കരുത്
ഒരിക്കലും വൈകുന്നേരം ഓറഞ്ച് കഴിക്കരുത്. ഇത് കഴിക്കുന്നത് ശരീരത്തിൽ എപ്രശ്നങ്ങള്‍ക്കും വഴിതെളിക്കും
വൈകുന്നേരം കാരറ്റ് കഴിക്കരുത്. കാരറ്റിനുള്ളിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ, അമിതമായി ക്യാരറ്റ് കഴിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് വഴിതെളിക്കും.
തൈര് ഒരിക്കലും വൈകുന്നേരം കഴിക്കാൻ പാടില്ല. തൈര് കഴിക്കുന്നത് ചുമ, ജലദോഷം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. തൈര് കഴിക്കുന്നത് മൂലം വയറുവേദന, ഛർദ്ദി തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം.
വൈകുന്നേരം വാഴപ്പഴം കഴിക്കരുത്. വാഴപ്പഴത്തിന് ശീത പ്രകൃതിയാണ്. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ, സൈനസ് പ്രശ്നങ്ങൾക്കും വഴിതെളിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...