ദിവസവും ഒരു പോലെയുള്ള ചായ കുടിച്ചു മടുപ്പ് തോന്നുന്നില്ലെ. എങ്കിൽ അൽപം വെറൈറ്റി ചായ പരീക്ഷിക്കാം. കഹ്‍വ എന്നറിയപ്പെടുന്ന കശ്മീരി ചായ പരീക്ഷിക്കാം. കഹ്‍വ കുടിച്ചാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും. രാവിലെ വെറും വയറ്റിൽ നല്ല ചൂടോടെ വേണം കഹ്‍വ കുടിക്കാൻ.
കഹ്‍വ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
ചുക്ക് പൊടി - 30 ഗ്രാം
കുരുമുളക് പൊടി - 30ഗ്രാം
ശർക്കര - 200 ഗ്രാം
കൂവപ്പൊടി - 2 ചെറിയ സ്പൂൺ
നെയ്യ് - വലിയ സ്പൂൺ 1
ചുവന്നുളളി - രണ്ട് വലിയ സ്പൂൺ
വെളളം - ആവശ്യത്തിന്
ആവശ്യമെങ്കിൽ ബദാം, കശുവണ്ടി, പിസ്ത തുടങ്ങിയ ചേർക്കാം.
തയ്യാറാക്കാം കഹ്‍വ
ആദ്യം ആവശ്യത്തിന് വെളളം ഒരു പാത്രത്തിൽ എടുത്ത് അതിൽ ചുക്കും കുരുമുളകും ചേർത്ത് ഒരു മണിക്കൂർ നന്നായി വേവിക്കുക. ശേഷം ഇത് അരിച്ചെടുത്ത് ശർക്കര ചേർത്ത് നന്നായ ഇളക്കുക. അങ്ങനെ അത് ഒഴിക്കാൻ പാകത്തിന് ആക്കുക. ശേഷം കൂവപ്പൊടി ഒരു സ്പൂൺ തണുത്ത വെളളത്തിൽ കട്ടയില്ലാതെ കലക്കി ഇതിൽ ചേർത്ത് ചൂടാക്കി വെയക്കുക. ഇതിലേക്ക് ബദാം, കശുവണ്ടി, പിസ്ത തുടങ്ങിയ നട്സ് ചെറുതായി പൊടിച്ചത് ചേർക്കുക. തുടർന്ന് പാനിൽ നെയ്യ് ചൂടാക്കി ചുവന്നുളളി ചേർത്തിളക്കി ഗോൾഡൻ നിറത്തിൽ ആകുമ്പോൾ വറുത്തുകോരി കഹ്‍വയിൽ ചേർത്തിളക്കി ചൂടോടെ കുടിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA