യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളവർക്കും ചിലപ്പോഴൊക്കെ തലവേദനയും ഛർദിലും വില്ലനായി എത്താറുണ്ട്. ഒരുപാട് ദൂരം യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഈ പ്രശ്‍നങ്ങൾ മോഷൻ സിക്ക്നസ് എന്നാണ് അറിയപ്പെടുന്നത്. ഒരു യാത്രയെ വളരെയേറെ ദുരന്തമാക്കി മാറ്റാൻ ഇവയ്ക്ക് സാധിക്കും. ചിലരെങ്കിലും ഇത് മൂലം യാത്ര ചെയ്യുന്നത് പോലും ഒഴിവാക്കാറുണ്ട്. യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കേന്ദ്ര നാഡീവ്യൂഹത്തിന് കിട്ടുന്ന സിഗ്നലുകളാണ് ഇതിന് കാരണമാകുന്നത്. ഇത് ഒഴിവാക്കാൻ ചില പൊടികൈകൾ ഉണ്ട്.
1) യാത്ര ചെയ്യുമ്പോൾ പുസ്തകം വായിക്കരുത്
ചിലർക്കെങ്കിലും യാത്രചെയ്യുമ്പോൾ പുസ്‌തകം വായിക്കാൻ വളരെ ഇഷ്ടമാണ്. നിങ്ങൾക്ക് മോഷൻ സിക്ക്നസ് പോലുള്ള ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ ഇത് വളരെ നല്ലൊരു ശീലവുമാണ്. എന്നാൽ നിങ്ങൾക്ക് യാത്ര ചെയ്യുമ്പോൾ പ്രശ്‍നങ്ങൾ ഉണ്ടെങ്കിൽ പുസ്‌തകം വായിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് പലപ്പോഴും തലക്കറക്കത്തിനും, ക്ഷീണത്തിനും, ഛർദിലിനും കാരണമാകും.
ALSO READ: Obstructive Sleep Apnea: എന്താണ് ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ? ലക്ഷണങ്ങളും കാരണങ്ങളും അറിയാം
2) യാത്രയ്ക്ക് മുമ്പ് ഭക്ഷണം കഴിക്കണം
യാത്രയ്ക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് ഛർദിക്കാനും ഓർക്കാനത്തിനും കാരണമാകുമെന്ന് പലർക്കും തോന്നലുണ്ട്. എന്നാൽ ഇത് വളരെ തെറ്റായ വിവരമാണ്. ഭക്ഷണം കഴിക്കാതെ യാത്ര ചെയ്‌താൽ പ്രശനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഒരിക്കലും ഭക്ഷണം കഴിക്കാതെ യാത്ര ചെയ്യരുത്.
ALSO READ: Keto Diet | കീറ്റോ ഡയറ്റ് പിന്തുടരുന്നവരാണോ? ഇത് നിങ്ങളുടെ ചർമ്മത്തെയും മുടിയെയും ബാധിച്ചേക്കാം
3) ബസിൽ പുറകിലെ സീറ്റിൽ ഇരിക്കരുത്
നിങ്ങൾക്ക് യാത്ര ചെയ്യുമ്പോൾ പ്രശ്‌നം ഉണ്ടെങ്കിൽ ഒരിക്കലും ബസിലെയും കാറിലെയും പിറകിലെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യരുത്. ബസിന്റെ പുറകിലെ സീറ്റിൽ വേഗത കൂടുതൽ തോന്നും. ഇത് തലക്കറക്കത്തിനും ഛര്ദിലിനും കാരണമാകും. അതിനാൽ തന്നെ മുമ്പിലെ സീറ്റിലിരുന്നു യാത്ര ചെയ്യാൻ ശ്രദ്ധിക്കുക.
ALSO READ: Intermittent Fasting | ഇടവിട്ടുള്ള ഉപവാസം മാനസികാരോഗ്യത്തിന് ദോഷകരമാകുന്നതെങ്ങനെ?
4) തുളസിയിൽ ചവയ്ക്കുക
യാത്രയ്ക്കിടയിൽ എപ്പോഴും തുളസിയില ചവച്ച് കൊണ്ടിരിക്കുന്നത് ഛർദിൽ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഒരു കുപ്പിയിൽ നാരങ്ങ വെള്ളത്തിൽ പുതിനയില ചേർത്ത് ഉപ്പിട്ട് ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് യാത്രയ്ക്കിടയിലെ പ്രശ്‍നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
5) കൈയിൽ ഒരു നാരങ്ങാ കരുതുക
നല്ല പഴുത്ത ഒരു നാരങ്ങ യാത്ര ചെയ്യുമ്പോൾ കൈയിൽ കരുതുക. തലവേദനയോ, തലകറക്കമോ തോന്നുമ്പോൾ നാരങ്ങ മണപ്പിക്കുക. ഇത് ഛർദ്ദിൽ ഒഴിവാക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...