ICMR Guidelines: ഭക്ഷണത്തോടൊപ്പം ചായയോ കാപ്പിയോ കഴിക്കുന്നവരാണോ നിങ്ങൾ; ഐസിഎംആറിന്റെ പുതിയ മാർ​ഗനിർദേശങ്ങളിൽ പറയുന്നത്

ICMR New Guidelines: ഇന്ത്യയിലെ ഭൂരിഭാ​ഗം ആളുകളും ചായയും കാപ്പിയും കഴിക്കുന്നവരാണ്. എന്നാൽ, ഭക്ഷണത്തിന് മുൻപോ ശേഷമോ ചായയോ കാപ്പിയോ കുടിക്കുന്നതിനെതിരെ ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു.

Written by - Zee Malayalam News Desk | Last Updated : May 14, 2024, 05:10 PM IST
  • അതിനാൽ ചായയുടെയും കാപ്പിയുടെയും ഉപഭോ​ഗത്തിൽ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്
  • ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും ചായയും കാപ്പിയും ഒഴിവാക്കണം
ICMR Guidelines: ഭക്ഷണത്തോടൊപ്പം ചായയോ കാപ്പിയോ കഴിക്കുന്നവരാണോ നിങ്ങൾ; ഐസിഎംആറിന്റെ പുതിയ മാർ​ഗനിർദേശങ്ങളിൽ പറയുന്നത്

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുതിയ ഡയറ്റ് ​ഗൈഡ്ലൈൻസ് പുറത്തിറക്കി. ഈ മാർ​ഗനിർദ്ദേശങ്ങൾ സമീകൃതവും ആരോ​ഗ്യകരവുമായ ഭക്ഷണക്രമം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇതിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ (എൻഐഎൻ) ​ഗവേഷണ വിഭാ​ഗമായ മെഡിക്കൽ പാനൽ ചായയുടെയും കാപ്പിയുടെയും ഉപഭോ​ഗത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഭൂരിഭാ​ഗം ആളുകളും ചായയും കാപ്പിയും കഴിക്കുന്നവരാണ്. എന്നാൽ, ഭക്ഷണത്തിന് മുൻപോ ശേഷമോ ചായയോ കാപ്പിയോ കുടിക്കുന്നതിനെതിരെ ഐസിഎംആർ മുന്നറിയിപ്പ് നൽകി. പലരും പ്രഭാതഭക്ഷണത്തിനൊപ്പം ചായയോ കാപ്പിയോ കുടിക്കുന്നവരാണ്. ഇത് ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഐസിഎംആർ വ്യക്തമാക്കുന്നു.

ALSO READ: വേനൽക്കാലത്തെ ഭക്ഷണത്തിൽ ചേർക്കാം ഈ വിത്തുകൾ; ശരീരഭാരം കുറയ്ക്കാൻ മികച്ചത്

ഇന്ത്യയിലെ ഒരു വലിയ ജനവിഭാഗം ചായയോ കാപ്പിയോ അവരുടെ ഇഷ്ട ചൂടുള്ള പാനീയങ്ങളായി ഉപയോഗിക്കുന്നതിനാൽ, ഭക്ഷണത്തിന് മുമ്പോ ശേഷമോ കഴിക്കുന്നതിനെതിരെ ഐസിഎംആർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ചായയും കാപ്പിയും പൂർണമായും ഒഴിവാക്കേണ്ടതില്ല. എന്നാൽ, ഇതിന്റെ ഉപഭോ​ഗം പരിമിതപ്പെടുത്തണം.

കഫീൻ ഉപഭോ​ഗം ദിവസവും 300 മില്ലി ​ഗ്രാമിൽ വർധിക്കരുതെന്ന് ഐസിഎംആർ നിർദേശിക്കുന്നു. അതിനാൽ ചായയുടെയും കാപ്പിയുടെയും ഉപഭോ​ഗത്തിൽ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. എന്നാൽ, ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും ചായയും കാപ്പിയും ഒഴിവാക്കണം.

ALSO READ: വെറും വയറ്റിൽ പപ്പായ കഴിക്കാം; ഇത്രയുമാണ് ​ഗുണങ്ങൾ

കാരണം, ഈ പാനീയങ്ങളിൽ ടാനിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ഇരുമ്പിന്റെ ആ​ഗിരണം തടസപ്പെടുത്തും. ശരീരം ആ​ഗിരണം ചെയ്യുന്ന ഇരുമ്പിന്റെ അളവ് കുറയ്ക്കാൻ ടാനിന് കഴിയും. ഇത് ഭക്ഷണത്തിൽ നിന്ന് ശരീരത്തിന് ലഭിക്കുന്ന ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നു.

ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോ​ഗ്ലോബിൻ നിർമിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ഊർജ ഉത്പാദനത്തിനും കോശങ്ങളുടെ പ്രവർത്തനത്തിനും ഇരുമ്പ് പ്രധാനമാണ്.

ALSO READ: രുചികരമായ ഈ ഭക്ഷണങ്ങൾ കഴിക്കാം.... ശരീരഭാരം വർധിപ്പിക്കാതെ തന്നെ

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് അനീമിയ പോലുള്ള അവസ്ഥകൾക്ക് കാരണമാകും. എപ്പോഴും ക്ഷീണം, ഊർജക്കുറവ്, ശ്വാസതടസ്സം, ഇടയ്ക്കിടെ തലവേദന, വേ​ഗത്തിലുള്ള ഹൃദയമിടിപ്പ്, വിളർച്ച, മുടി കൊഴിച്ചിൽ എന്നിവയെല്ലാം ഇരുമ്പ് കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.

പാൽ ചേർക്കാതെ ചായ കുടിക്കുന്നത് രക്തചംക്രമണം മികച്ചതാക്കാനും കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി), വയറ്റിലെ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ഐസിഎംആർ വ്യക്തമാക്കുന്നു.

ALSO READ: കരളിന്റെ ആരോ​ഗ്യം മികച്ചതാക്കാനും ഫാറ്റി ലിവറിനെ ചെറുക്കാനും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

എന്നാൽ, ഉയർന്ന അളവിൽ കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദം ഉയരാനും ഹൃദയമിടിപ്പ് വർധിക്കാനും കാരണമാകുന്നു. പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കരുതെന്നും പഞ്ചസാര, ഉപ്പ്, എണ്ണ എന്നിവയുടെ ഉപഭോ​ഗം പരിമിതപ്പെടുത്തണമെന്നും ഐസിഎംആർ മാർ​ഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News