Hypertension: ഉയർന്ന രക്തസമ്മർദ്ദം ​ഗുരുതര രോ​ഗങ്ങളിലേക്ക് നയിക്കും; ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Hypertension Treatment: ഉയർന്ന ബിപി പല ഗുരുതരമായ ആരോ​ഗ്യ സങ്കീർണതകൾക്കും കാരണമാകുമെന്നതിനാൽ ഹൈപ്പർടെൻഷൻ പ്രശ്നമുള്ള ആളുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 27, 2023, 09:26 AM IST
  • തണുത്ത കാലാവസ്ഥയിൽ ധമനികളും രക്തക്കുഴലുകളും ചുരുങ്ങുന്നു
  • തൽഫലമായി, ശരീരത്തിലുടനീളം രക്തം വിതരണം ചെയ്യുന്നതിന് കൂടുതൽ ശക്തി ആവശ്യമായി വരും
  • കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള രോഗികളെ രക്തസമ്മർദ്ദം ബാധിച്ചേക്കാം
Hypertension: ഉയർന്ന രക്തസമ്മർദ്ദം ​ഗുരുതര രോ​ഗങ്ങളിലേക്ക് നയിക്കും; ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

രക്തധമനികളിലെ ഉയർന്ന മർദ്ദം മൂലം ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർടെൻഷൻ. കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം രക്തസമ്മർദ്ദത്തെ പ്രതികൂലമായി ബാധിച്ചേക്കാം. രക്തസമ്മർദ്ദം സാധാരണയായി ശൈത്യകാലത്ത് വർധിക്കുന്നതിന് സാധ്യത കൂടുതലാണ്. ഉയർന്ന ബിപി പല ഗുരുതരമായ ആരോ​ഗ്യ സങ്കീർണതകൾക്കും കാരണമാകുമെന്നതിനാൽ ഹൈപ്പർടെൻഷൻ പ്രശ്നമുള്ള ആളുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

തണുത്ത കാലാവസ്ഥയിൽ ധമനികളും രക്തക്കുഴലുകളും ചുരുങ്ങുന്നു. തൽഫലമായി, ശരീരത്തിലുടനീളം രക്തം വിതരണം ചെയ്യുന്നതിന് കൂടുതൽ ശക്തി ആവശ്യമായി വരും. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള രോഗികളെ രക്തസമ്മർദ്ദം ബാധിച്ചേക്കാം. നിങ്ങളുടെ രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത വഴികൾ എന്തെല്ലാമാണെന്ന് നോക്കാം.

ആൽക്കഹോൾ, കഫീൻ എന്നിവ ഒഴിവാക്കുക- ആൽക്കഹോൾ അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം വർധിക്കാൻ കാരണമാകും. ഇത് രക്തക്കുഴലുകളുടെയും ധമനികളുടെയും സങ്കോചത്തിലേക്ക് നയിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. മദ്യവും കഫീനും കഴിക്കുന്നത് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക-  പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഹൃദയത്തിന് ആരോഗ്യകരമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

ALSO READ: തിളങ്ങുന്ന ചർമ്മം വേണോ? വൈറ്റമിൻ-ഇ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ...

വസ്ത്രധാരണം- കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരത്തിൽ ചൂട് നിലനിർത്താൻ നിങ്ങളെ സഹായിക്കും. ശൈത്യകാലത്ത് ശരീരത്തിലെ ചൂട് വേ​ഗത്തിൽ നഷ്ടപ്പെടും. ഇത് നിങ്ങൾക്ക് തണുപ്പ് അനുഭവപ്പെടുന്നതിനും രക്തസമ്മർദ്ദം വർധിക്കുന്നതിനും കാരണമാകും. തണുപ്പുള്ള ദിവസങ്ങളിൽ ചർമ്മം മുഴുവൻ മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക.

വ്യായാമം- ഹൈപ്പർടെൻഷൻ പ്രശ്നമുള്ള ആളുകൾ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ശരീരത്തിന് കൂടുതൽ ആയാസം നൽകരുത്, എന്നാൽ പതിവ് നടത്തവും ചെറിയ വ്യായാമവും ചെയ്യുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കും.

നിങ്ങളുടെ രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുക- ശൈത്യകാലത്ത് നിങ്ങളുടെ രക്തസമ്മർദ്ദം ഇടയ്ക്കിടെ പരിശോധിക്കുക. ഉയർന്ന ബിപി മൂലമുണ്ടാകുന്ന പ്രശ്നം ശൈത്യകാലത്ത് സാധാരണമായതിനാൽ അത് പതിവായി പരിശോധിക്കുന്നത് ​ഗുണം ചെയ്യും. എന്തെങ്കിലും ഗുരുതരമായ മാറ്റങ്ങൾ നിങ്ങൾ നിരീക്ഷിക്കുകയാണെങ്കിൽ നിങ്ങളുടെ കാർഡിയോളജിസ്റ്റുമായി ഉടൻ ബന്ധപ്പെടുക.

ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക- ശൈത്യകാലത്ത് പോലും നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. മതിയായ ജലാംശം നിലനിർത്തുന്നത് പൊതുവെ ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കുടിച്ച് പകൽ സമയത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ശീലമാക്കുക.

നിങ്ങളുടെ മരുന്നിലോ ജീവിതരീതിയിലോ ഭക്ഷണക്രമത്തിലോ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെ അനുമതി നേടുക. ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News