Diabetes and Body Weight Control: ഇന്ന് പ്രധാനമായും ആളുകള്‍ നേരിടുന്ന വലിയ ഒരു പ്രശ്നമാണ് പൊണ്ണത്തടി. അമിതവണ്ണം ഇന്ന് കാണുന്ന ഒട്ടുമിക്ക രോഗങ്ങളുടേയും അടിസ്ഥാന കാരണമായി കണക്കപ്പെടുന്നു. എന്നാല്‍, പൊണ്ണത്തടിയ്ക്കൊപ്പം പ്രമേഹവും കൂടി ഉണ്ടെങ്കിലോ? ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് പൊണ്ണത്തടി പ്രമേഹ രോഗികൾക്ക് ഏറെ അപകടകരമാണ്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സര്‍വ്വ സാധാരണമായ രോഗാവസ്ഥയില്‍ ഒന്നാണ് പ്രമേഹം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ ((ICMR) കണക്കനുസരിച്ച്, പ്രായപൂർത്തിയായ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണത്തിൽ 150% വർധനവുണ്ടായതായി ഐസിഎംആർ പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു.
Also Read: Opposition at Manipur: മണിപ്പൂരിലെ ശരിയായ വിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിയ്ക്കൂ, ഗവർണറോട് പ്രതിപക്ഷം
പൊണ്ണത്തടിയും പ്രമേഹവും തമ്മില്‍ ബന്ധമുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത്, നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിന്‍റെ തോത് സാധാരണയേക്കാൾ കൂടുതലാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ടൈപ്പ് 2 പ്രമേഹത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് പൊണ്ണത്തടി.
Also Read: Worst Foods For Bones: എല്ലുകളെ ദുര്‍ബലമാക്കും ഈ 5 ഭക്ഷണങ്ങൾ!!
അരക്കെട്ട് 40 ആണെങ്കിൽ ജാഗ്രത പാലിക്കുക..!!
പ്രമേഹമുള്ള പുരുഷന്മാരുടെ അരക്കെട്ടിന്‍റെ അളവ് 40-ൽ കൂടുതലാണെങ്കിൽ, സ്ത്രീകളുടെ അരക്കെട്ടിന്‍റെ വലുപ്പം 30-ൽ കൂടുതലാണെങ്കിൽ അവര്‍ പൊണ്ണത്തടിയുടെ പിടിയിലാണ് എന്ന് കരുതാം. ഇവര്‍ക്ക് ശരീരഭാരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.
പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ഡോക്ടർമാരുടെ അഭിപ്രായത്തിൽ,
ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻഡക്സ് (BMI) അളക്കേണ്ടതുണ്ട്.
ആരോഗ്യവാനായ ഒരി വ്യക്തിയുടെ ബോഡി മാസ് ഇൻഡക്സ് ( 18.5 മുതൽ 24 വരെ ആയിരിക്കണം. BMI 18.5-ൽ കുറവാണെങ്കിൽ, രോഗിയുടെ ശരീരഭാരം കുറവാണെന്നും 24-ന് മുകളില്‍ ആണ് എങ്കില്‍ രോഗിക്ക് അമിതഭാരമുണ്ടെന്നും അർത്ഥമാക്കുന്നു.
നിങ്ങളുടെ BMI ലെവൽ 25 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം. ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് പ്രമേഹം 2, ഹൃദ്രോഗം അല്ലെങ്കിൽ പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്, ബിഎംഐ 30-ൽ കൂടുതലുള്ളപ്പോൾ, അമിതവണ്ണത്തിന്‍റെ പിടിയിലാണ്.
പൊണ്ണത്തടിയും പ്രമേഹവും തടയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ , നിങ്ങൾ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുകയും വേണം.
അമിതവണ്ണവും പ്രമേഹവും തമ്മിലുള്ള ബന്ധമുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. അമിതഭാരം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് എങ്ങനെ ദോഷകരമാണെന്ന് നമുക്കറിയാം. ആ സാഹചര്യത്തില്‍ പൊണ്ണത്തടിയും പ്രമേഹവും തടയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾഅനാരോഗ്യകരമായ ജീവിതശൈലി മാറ്റുകയും ശരീരഭാരം കുറയ്ക്കാൻ സജീവമായ ജീവിതശൈലി സ്വീകരിക്കുകയും വേണം.
അമിതവണ്ണം എങ്ങനെ പ്രമേഹത്തിലേക്ക് നയിക്കുന്നത്? പൊണ്ണത്തടി എങ്ങനെയാണ് ടൈപ്പ് 2 പ്രമേഹത്തിന്‍റെ സാധ്യത വർദ്ധിപ്പിക്കുന്നത്?
ലോകമെമ്പാടും വർദ്ധിച്ചുവരുന്ന പ്രമേഹ കേസുകളുടെ പിന്നിലെ ഒരു സാധാരണ കാരണമായി പൊണ്ണത്തടി ഇന്ന് മരിയിരിയ്ക്കുകയാണ്. വാസ്തവത്തിൽ, അമിതവണ്ണമുള്ള ആളുകൾക്ക് പ്രമേഹം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ 80 മടങ്ങ് കൂടുതലാണെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. നിങ്ങളുടെ വയറിന് ചുറ്റും അധിക കൊഴുപ്പ് അടിഞ്ഞുകൂടുകയാണെങ്കിൽ, നിങ്ങൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രമേഹരോഗികൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
1. പ്രമേഹ രോഗി ഉയർന്ന പ്രോട്ടീൻ, കുറഞ്ഞ കാർബോഹൈഡ്രേറ്റ്, ഉയർന്ന ഫൈബർ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. അരിക്കും ഗോതമ്പിനും പകരം ബീൻസ്, മധുരക്കിഴങ്ങ്, മരച്ചീനി എന്നിവ കൂടുതല്‍ കഴിക്കാം.
2. പ്രമേഹ രോഗി കുറഞ്ഞത് 150 മിനിറ്റ് മിതമായ ശാരീരിക വ്യായാമം ചെയ്യണം, അതായത് വേഗതയുള്ള നടത്തം, നീന്തൽ, സൈക്ലിംഗ്. ജോഗിംഗ്, ഓട്ടം തുടങ്ങിയ 75 മിനിറ്റ് ആയാസകരമായ പ്രവർത്തനങ്ങളുമായി അവർക്ക് ഇത് സംയോജിപ്പിക്കാനും കഴിയും. കുറഞ്ഞത് രണ്ട് ദിവസമെങ്കിലും സ്ട്രെച്ച് ബാൻഡ് പോലുള്ള ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും പ്രമേഹ രോഗികള്‍ ചെയ്യണം.
3.പ്രമേഹ രോഗികൾ ശരീരത്തില്‍ കൂടുതല്‍ ജലാംശം നിലനിർത്താന്‍ ശ്രദ്ധിക്കണം. അതായത്, അവര്‍ ദിവസവും കുറഞ്ഞത് 2-3 ലിറ്റർ വെള്ളമോ മറ്റ് ദ്രാവകമോ കുടിക്കണം.
4. പ്രമേഹ രോഗികള്‍ക്ക് നല്ല ഉറക്കം ആവശ്യമാണ്. അതായത്, ഉറക്കം പൂർണ്ണമായില്ലെങ്കിൽ, അത് ശരീരത്തിൽ സമ്മർദ്ദം ഉണ്ടാക്കും. ഇത് കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ വർദ്ധിപ്പിക്കുകയും പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും, അതുകൊണ്ടാണ് ആരോഗ്യമുള്ള ഒരാൾ ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറങ്ങണം എന്ന് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...