കുട്ടികൾ മുതൽ മുതിർന്നവർ വരെ ആർക്കും ഏത് സമയത്തും പിടിപെടാവുന്ന ഒന്നാണ് പനി. കാലാവസ്ഥാവ്യതിയാനം ആണ് പനി ഉണ്ടാകാൻ ഒരു പ്രധാന കാരണം, കൂടാതെ തണുത്ത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതും പനി ഉണ്ടാകാൻ കാരണമാകും. പനിയോടൊപ്പമെത്തുന്ന അസ്വസ്ഥതകൾ ചെറുതൊന്നുമല്ല. ശരീര താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസത്തോടൊപ്പം ക്ഷീണം, രുചി ഇല്ലായ്മ തുടങ്ങിയവയെല്ലാം പനിയുടെ ദിവസങ്ങൾ കൂടുതൽ അസ്വസ്ഥമാക്കും.
പനി വരുമ്പോൾ വായ്ക്ക് രുചി നഷ്ടപ്പെടുന്നു. ഈ സമയം വായ്ക്ക് പൊതുവെ ഒരു കയ്പ്പ് രുചി ആയിരിക്കുകയും ചെയ്യും. പലപ്പോഴും അസുഖം ഭേദമായാൽ പോലും നാവിൻ്റെ രുചി കയ്പുള്ളതായി തന്നെ തുടരുകയും ചെയ്യും. പലപ്പോഴും, പനി കുറഞ്ഞിട്ടും, ഭക്ഷണത്തിന് രുചിയില്ലെന്നും കയ്പ്പാണെന്നും നമ്മൾ പരാതി പറയാറുണ്ട്. ഇതിനൊരു പരിഹാരമാണ് ഇനി പറയാൻ പോകുന്നത്. നാവിൻ്റെ രുചി സാധാരണ നിലയിലാക്കാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണ പദാർത്ഥങ്ങൾ പരിചയപ്പെടാം.
ALSO READ: വിറ്റാമിൻ സിയും കൊളാജനും വർധിപ്പിക്കും... ഈ ഭക്ഷണങ്ങൾ ചർമ്മത്തിന് മികച്ചത്
തക്കാളി സൂപ്പ്
തക്കാളി സൂപ്പ് കുടിക്കുന്നത് ഈ പ്രശ്നത്തിന് പരിഹാരം കാണും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തക്കാളി സൂപ്പ് ശരീരത്തിനും ഗുണം ചെയ്യും. തക്കാളി സൂപ്പ് കുടിക്കുന്നത് നാവിൻ്റെ കയ്പ്പ് കുറയ്ക്കും. ഇതോടൊപ്പം പനിക്കും ആശ്വാസം ലഭിക്കും. ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് സൂപ്പ് കുടിച്ചാൽ മതിയാകും.
ഉപ്പുവെള്ളം കൊള്ളുക
ചുമയോ ജലദോഷമോ ഉള്ളപ്പോൾ മാത്രമല്ല, പനിയും വായിൽ കയ്പ്പും ഉള്ളപ്പോഴും ഉപ്പ് വെള്ളം കൊണ്ട് ഗാർഗിൾ ചെയ്താൽ ഗുണം ചെയ്യും. ചെറുചൂടുള്ള വെള്ളത്തിൽ ഉപ്പ് ചേർത്ത് ദിവസവും രണ്ടോ മൂന്നോ തവണ കഴുകുന്നത് വായിൽ ഉൽപാദിപ്പിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും രുചി സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.
കറ്റാർ വാഴ നീര്
പനി സമയത്തും കറ്റാർ വാഴ നീര് ഉപയോഗിക്കാം. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. കറ്റാർ വാഴ നീരിൽ ആൻ്റിഓക്സിഡൻ്റ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്, ഇത് തൊണ്ട വേദന ഇല്ലാതാക്കുകയും വായിലെ കയ്പ്പ് രുചി മാറ്റുകയും ചെയ്യുന്നു.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.