തെറ്റായ ഭക്ഷണ ശീലങ്ങളും അസന്തുലിതമായ ജീവിതശൈലിയും കാരണം മിക്ക ആളുകളും പൊണ്ണത്തടി എന്ന പ്രശ്നം നേരിടുന്നു. പൊണ്ണത്തടി ദോഷം മാത്രമല്ല, ഗുരുതരമായ പല രോഗങ്ങളും കൊണ്ടുവരുന്നു. അമിതവണ്ണം കുറയ്ക്കാൻ ആളുകൾ പല നടപടികളും സ്വീകരിക്കാറുണ്ട്. പതിവ് വ്യായാമം മുതൽ ഡയറ്റിംഗ് വരെ പലരും പരീക്ഷിക്കുന്നു. ചിലർ വണ്ണം കുറയ്ക്കാനുള്ള സപ്ലിമെന്റുകളും കഴിക്കാറുണ്ട്.
എന്നാൽ ഇത്തരം കൃത്രിമ സപ്ലിമെന്റുകൾ ശരീരത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. ശരീരഭാരം കുറയ്ക്കാൻ എപ്പോഴും ആരോഗ്യകരമായ മാർഗ്ഗങ്ങൾ പിന്തുടരുക. ശരീരഭാരം കുറയ്ക്കാൻ പ്രകൃതിദത്തമായ പല വഴികളും ഉണ്ട്. അടുക്കളയിലെ ചില മസാലകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? അതെ, ഇവ ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കുകയും ചെയ്യുന്നു. ഈ പോസ്റ്റിൽ നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചാണ് നൽകിയിരിക്കുന്നത്.
ALSO READ: ദിവസവും വെറും വയറ്റിൽ ഈ വെള്ളം കുടിച്ചാൽ 7 ദിവസം കൊണ്ട് വയറ്റിലെ കൊഴുപ്പും തടിയും കുറയും!
കറുവപ്പട്ട
ഭക്ഷണത്തിന്റെ രുചിയും മണവും വർദ്ധിപ്പിക്കാൻ കറുവപ്പട്ട ഉപയോഗിക്കുന്നു. എന്നാൽ കറുവപ്പട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പലർക്കും അറിയില്ല. ഇതിലെ ഗുണങ്ങൾ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും രാവിലെ വെറുംവയറ്റിൽ കറുവപ്പട്ട ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങളുടെ സൂപ്പുകളിലും കറികളിലും സാലഡുകളിലും കറുവപ്പട്ട ചേർക്കാം.
മഞ്ഞൾ
മഞ്ഞൾ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. ഇതിന് ആൻറി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. മഞ്ഞൾ കഴിക്കുന്നത് ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കും, ഇത് കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ, മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിനും മഞ്ഞൾ വളരെ ഫലപ്രദമാണ്. ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ മഞ്ഞൾ കലർത്തി കുടിച്ചാൽ വയറിലെ കൊഴുപ്പ് കുറയ്ക്കാം.
പെരുംജീരകം
സാധാരണയായി, ഇതൊരു മൗത്ത് ഫ്രെഷ്നർ ആയി ഉപയോഗിക്കുന്നു. എന്നാൽ ശരീരഭാരം കുറയ്ക്കാനും പെരുംജീരകം സഹായിക്കുന്നു. ഇത് കഴിക്കുന്നത് നമ്മുടെ വിശപ്പ് കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. ഈ രീതിയിൽ, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പെരുംജീരകം കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ഇത് ഉപയോഗിക്കുന്നതിന്, ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ പെരുംജീരകം ചേർത്ത് തിളപ്പിക്കുക. ശേഷം ഈ വെള്ളം അരിച്ചെടുത്ത് കുടിക്കുക.
ജീരകം
എല്ലാ വീട്ടിലെ അടുക്കളയിലും എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ജീരകം. ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. എന്നാൽ ഇത് സ്ഥിരമായി കഴിച്ചാൽ തടി കുറയ്ക്കാം. ജീരകവെള്ളം കുടിക്കാൻ ജീരകം ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. ഇതുകൂടാതെ ജീരകപ്പൊടി സൂപ്പിനൊപ്പമോ മോരിന്റെ കൂടെയോ കുടിക്കാം.
ഉലുവ
ശരീരഭാരം കുറയ്ക്കാൻ ഉലുവ കഴിക്കുന്നത് ഉപയോഗപ്രദമാണ് . നാരുകളാൽ സമ്പുഷ്ടമാണ് ഉലുവ ഇത് വയറ് കൂടുതൽ നേരം നിറയ്ക്കുന്നു. ഇത് കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ദഹനപ്രശ്നങ്ങൾ അകറ്റാൻ ഉലുവ കഴിക്കുന്നത് ഏറെ പ്രയോജനകരമാണ്. ദിവസവും രാവിലെ ഉലുവ വെള്ളം കുടിക്കുന്നത് പെട്ടെന്ന് തടി കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.