High Cholesterol: എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ എല്ലാ ദിവസവും രാവിലെ കഴിക്കാം ഈ പാനീയങ്ങൾ

Homemade Drinks For Cholesterol: രക്തത്തിൽ ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അഥവാ മോശം കൊളസ്ട്രോൾ അളവ് വർധിക്കുന്നത് ഹൃദ്രോ​ഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും.

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 12:54 PM IST
  • ഹൃദയാഘാതവും പക്ഷാഘാതവും അനാരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് മൂലമുണ്ടാകുന്ന ​ഗുരുതരമായ ആരോ​ഗ്യാവസ്ഥകളാണ്
  • രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ഹൃദയാരോ​ഗ്യവും മൊത്തത്തിലുള്ള ആരോഗ്യവും നല്ല നിലയിലാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്
High Cholesterol: എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ എല്ലാ ദിവസവും രാവിലെ കഴിക്കാം ഈ പാനീയങ്ങൾ

ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അമിതമായ കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള പ്രാധാന്യം വർധിച്ചിരിക്കുന്നു. രക്തത്തിൽ ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അഥവാ മോശം കൊളസ്ട്രോൾ അളവ് വർധിക്കുന്നത് ഹൃദ്രോ​ഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും.

ഹൃദയാഘാതവും പക്ഷാഘാതവും അനാരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് മൂലമുണ്ടാകുന്ന ​ഗുരുതരമായ ആരോ​ഗ്യാവസ്ഥകളാണ്. അതിനാൽ തന്നെ, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ഹൃദയാരോ​ഗ്യവും മൊത്തത്തിലുള്ള ആരോഗ്യവും നല്ല നിലയിലാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

തക്കാളി ജ്യൂസ്: ഇതിൽ ധാരാളം ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്, ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ലിപിഡ് അളവ് മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ, തക്കാളി ജ്യൂസ് കഴിക്കുന്നത് അവയുടെ ലൈക്കോപീൻ ഉള്ളടക്കം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടാതെ, തക്കാളി ജ്യൂസിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന പോഷകങ്ങളായ നിയാസിൻ, ഫൈബർ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

ഗ്രീൻ ടീ: എൽഡിഎൽ കൊളസ്‌ട്രോൾ അഥവാ ചീത്ത കൊളസ്‌ട്രോൾ, കൊളസ്‌ട്രോളിന്റെ മൊത്തത്തിലുള്ള അളവ് എന്നിവ കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റായ കാറ്റെച്ചിനുകൾ ​ഗ്രീൻടീയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

ALSO READ: Dengue: ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു; ആട്ടിൻ പാൽ കഴിക്കുന്നത് പ്ലേറ്റ്‌ലെറ്റ് എണ്ണം കൂട്ടുമോ? സത്യാവസ്ഥ ഇതാണ്

ക്രാൻബെറി ജ്യൂസ്: ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ക്രാൻബെറി നല്ല കൊളസ്ട്രോൾ അഥവാ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

ഓറഞ്ച് ജ്യൂസ്: ഓറഞ്ചിൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഹെസ്പെരിഡിൻ എന്ന ഫ്ലേവനോയിഡ് അടങ്ങിയിരിക്കുന്നു. ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

നാരങ്ങാ വെള്ളം: രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുകയും വിറ്റാമിൻ സി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. വിറ്റാമിൻ സി ഹൃദയാരോഗ്യം മികച്ചതായി നിലനിർത്തുന്നു.

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കുന്ന പാനീയങ്ങൾ

പൂരിത കൊഴുപ്പ് കൂടുതലുള്ള ദ്രാവകങ്ങൾ ശരീരത്തിൽ കൊളസ്ട്രോൾ വർധിപ്പിക്കും. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സോഡകൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ, ഹോട്ട് ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള പഞ്ചസാര പാനീയങ്ങൾ ഒഴിവാക്കണം.

ആരോഗ്യം മികച്ചതായി നിലനിർത്തുന്നത് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തെ ആശ്രയിച്ചിരിക്കുന്നു. ആരോ​ഗ്യകരമായ ശരീരഭാരം, പതിവ് വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണക്രമം, മൊത്തത്തിലുള്ള സജീവമായ ജീവിതശൈലി എന്നിവയെല്ലാം ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News