Health Tips: ദഹനത്തിന് ഏറെ സഹായകം സ്ട്രോബറി, ദിവസവും കഴിയ്ക്കുന്നത്‌ ആരോഗ്യം ഉറപ്പാക്കും

മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ചെറിയ പഴമാണ്  സ്ട്രോബറി.  പുറമെയുളള ഭംഗി പോലെ തന്നെ ഈ കുഞ്ഞന്‍ പഴവും ഏറെ സ്വാദിഷ്ടമാണ്‌. തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള മധുരും ഒപ്പം ചെറിയ പുളിപ്പും ചേര്‍ന്ന ഈ പഴം  ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 11:09 PM IST
  • സ്ട്രോബറിആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളാല്‍ സമ്പന്നമാണ്.
  • നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള വിറ്റാമിന്‍ സിയുടെ കലവറയാണ്.
  • ദിവസവും രണ്ട് സ്ട്രോബറി വെച്ച്‌ കഴിക്കുന്നത് നല്ലതാണ്.
Health Tips: ദഹനത്തിന് ഏറെ സഹായകം  സ്ട്രോബറി,  ദിവസവും  കഴിയ്ക്കുന്നത്‌  ആരോഗ്യം ഉറപ്പാക്കും

മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ചെറിയ പഴമാണ്  സ്ട്രോബറി.  പുറമെയുളള ഭംഗി പോലെ തന്നെ ഈ കുഞ്ഞന്‍ പഴവും ഏറെ സ്വാദിഷ്ടമാണ്‌. തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള മധുരും ഒപ്പം ചെറിയ പുളിപ്പും ചേര്‍ന്ന ഈ പഴം  ആരോഗ്യത്തിന് ഏറെ നല്ലതാണ്.

സ്ട്രോബറിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാം എന്ന്  നോക്കാം.... 

സ്ട്രോബറിആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളാല്‍ സമ്പന്നമാണ്.  നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബറി വിറ്റാമിന്‍ സിയുടെ കലവറയാണ്. അതിനാല്‍ ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദിവസവും രണ്ട് സ്ട്രോബറി വെച്ച്‌ കഴിക്കുന്നത് നല്ലതാണ്. 

ദഹനം

ശരിയായ രീതിയില്‍ ദഹനപ്രക്രിയ നടത്താന്‍ സഹായിക്കുന്ന ഒന്നാണ് സ്ട്രോബറി. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ടും സ്ട്രോബറി ദഹനത്തിന് ഉത്തമമാണ്.

 ക്യാന്‍സര്‍

സ്ട്രോബറിആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളാല്‍ സമ്പന്നമാണ്.  ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കാനുളള കഴിവ് ഈ പഴത്തിനുണ്ട്.   ദിവസവും രണ്ട് സ്ട്രോബറി വെച്ച്‌ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

Also Read: Curd Face mask: മുഖം തിളങ്ങാൻ തൈര് ഉത്തമം, ഉപയോഗിക്കേണ്ട രീതി അറിയാം

രക്തസമ്മര്‍ദം

രക്തസമ്മര്‍ദം നിയന്ത്രിക്കാനും എരിച്ചില്‍ കുറയ്ക്കാനും സ്ട്രോബറി ഏറെ സഹായിക്കും.  സ്ട്രോബറയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.

തലമുടി

നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാവുന്നു. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍‌ ഇത് മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News