Health News: മുന്‍പ് കോവിഡ് ബാധിച്ചവരില്‍ ഒമിക്രോണ്‍ സാധ്യത കൂടുതല്‍

കൊറോണയുടെ ഒമിക്രോണ്‍  വകഭേദം ലോകത്താകമാനം വ്യാപിക്കുന്ന അവസരത്തില്‍  നിര്‍ണ്ണായകമായ  ഒരു പഠന റിപ്പോര്‍ട്ട്‌ പുറത്തുവന്നിരിയ്ക്കുകയാണ് . 

Written by - Zee Malayalam News Desk | Last Updated : Jan 31, 2022, 12:32 AM IST
  • ഒമിക്രോണ്‍ ഏറ്റവുമധികം അപകടസാധ്യത സൃഷ്ടിക്കുക മുന്‍പ് കോവിഡ് ബാധിച്ചവരിലാണ് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന പഠനങ്ങള്‍ പറയുന്നത്.
Health News: മുന്‍പ് കോവിഡ് ബാധിച്ചവരില്‍ ഒമിക്രോണ്‍ സാധ്യത കൂടുതല്‍

Health News: കൊറോണയുടെ ഒമിക്രോണ്‍  വകഭേദം ലോകത്താകമാനം വ്യാപിക്കുന്ന അവസരത്തില്‍  നിര്‍ണ്ണായകമായ  ഒരു പഠന റിപ്പോര്‍ട്ട്‌ പുറത്തുവന്നിരിയ്ക്കുകയാണ് . 

ഒമിക്രോണ്‍  ഏറ്റവുമധികം അപകടസാധ്യത  സൃഷ്ടിക്കുക മുന്‍പ് കോവിഡ് ബാധിച്ചവരിലാണ് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന പഠനങ്ങള്‍ പറയുന്നത്.   

ഒമിക്രോണ്‍  അണുബാധയുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ ഒരു പഠനത്തിന്‍റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വസ്തുതകൾ പുറത്തുവന്നിരിക്കുന്നത്. നേരത്തെ കൊറോണ ബാധിച്ചവരിലാണ് ഒമിക്രോണ്‍  അണുബാധയ്ക്കുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് കോവിഡ് -19 പോസിറ്റീവ് രോഗികളിലാണ് ഈ പഠനം നടത്തിയത്. ഇതിൽ ആരോഗ്യപ്രവർത്തകരും  സാധാരണക്കാരും ഉൾപ്പെടുന്നു. 

Also Read: Black Fungus: എന്താണ് ബ്ലാക്ക് ഫംഗസ്? പകരുന്നത് എങ്ങിനെ? ജീവന് ഭീഷണിയാകുമോ? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ?

ബിബിസിയിൽ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോർട്ട് അനുസരിച്ച്, ഓരോ മൂന്നാമത്തെ രോഗിയും, അതായത് പഠനത്തിൽ ഉൾപ്പെട്ട 65%   ഒമിക്രോണ്‍ രോഗികളും  തങ്ങൾക്ക് മുന്‍പ്  കൊറോണ ബാധിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇവരില്‍ ഒമിക്രോണ്‍ അപകട സാധ്യത  വളരെ കുറവാണ് എന്നതും പഠനം ചൂണ്ടിക്കാട്ടി. 

Also Read: Coffee Benefits: ദഹനം മെച്ചപ്പെടുത്തുന്നു, കരൾ രോഗങ്ങൾക്കെതിരെയും ഫലപ്രദം, കാപ്പിയുടെ ഗുണങ്ങള്‍ അറിയാം

അതേസമയം,  ആളുകൾ വീണ്ടും വൈറസ് ബാധയുടെ  ഇരകളാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. രണ്ടാം തരംഗത്തിൽ  കോവിഡ് പോസിറ്റീവ് ആയവർക്കാണ് ഇത്തവണയും കോവിഡ് ബാധിച്ചത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ,  കോവിഡ് ബാധ ഒഴിവാക്കാന്‍ കോവിഡ്  പ്രോട്ടോക്കോള്‍ പാലിക്കണം  മുന്നറിയിപ്പ് നല്‍കുന്നു.  
 
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, രാജ്യത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 21,05,611 ആണ്.  സജീവമായ കേസുകളിൽ 77 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് 10 സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ, ഒഡീഷ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് ഡെൽറ്റ വേരിയന്‍റ് ഇപ്പോഴും അണുബാധയ്ക്ക് കാരണമാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News