മൊസാമ്പി ജ്യൂസ് ശരീരത്തിന് ധാരാളം ഗുണങ്ങളുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഓരോ സീസണിലെയും അസുഖങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, ഫോളേറ്റ് എന്നിവയാൽ സമ്പന്നമാണ്. കൂടാതെ, ഇതിന് ആന്റിഓക്‌സിഡന്റും ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. അതുകൊണ്ട് ദിവസവും മൊസമ്പി ജ്യൂസ് കുടിക്കുന്നത് എല്ലാവിധ രോഗങ്ങളിൽ നിന്നും ആശ്വാസം നൽകും. എല്ലാ ദിവസവും ഈ ജ്യൂസ് കുടിക്കുന്നതിൽ മറ്റ് ഗുണങ്ങളുമുണ്ട്.
ശരീരഭാരം കുറയ്ക്കുന്നു
മൊസമ്പി ജ്യൂസിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്. അതുകൊണ്ട് തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും രാവിലെ ഇത് കുടിച്ചാൽ നല്ല ഫലം ലഭിക്കും. മാത്രമല്ല, ശരീരത്തിലെ കൊളസ്‌ട്രോളും നിയന്ത്രിക്കപ്പെടുന്നു.
മലബന്ധത്തിന് ആശ്വാസം
ദിവസവും മൊസമ്പി ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. കൂടാതെ ശരീരത്തിനാവശ്യമായ ആസിഡുകളും ഇത് നൽകുന്നു. അതിനാൽ ഈ ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് വിഷ പദാർത്ഥങ്ങളും നീക്കം ചെയ്യപ്പെടുന്നു. മൊസമ്പിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതുമൂലം ദഹനപ്രശ്‌നങ്ങൾക്കും എളുപ്പത്തിൽ ആശ്വാസം ലഭിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ALSO READ: ഒരുപാടങ്ങ് കഴിക്കല്ലേ..! കശുവണ്ടി കഴിച്ചാൽ പണി കിട്ടും
പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു
ഇക്കാലത്ത് പലർക്കും പ്രതിരോധശേഷി കുറയുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ ഉള്ളവർ ദിവസവും മൊസമ്പി ജ്യൂസ് കുടിക്കണം. ഇത് കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തും.
എല്ലുകളെ ബലപ്പെടുത്തുന്നു
ദിവസവും ജ്യൂസ് കുടിക്കുന്നതും എല്ലുകളെ ബലപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെ പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നു. ഇത് സന്ധി വേദനയ്ക്കും ആശ്വാസം നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy