Dragon Fruit: ഡ്രാഗൺ ഫ്രൂട്ടിന്റെ 5 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

Dragon Fruit Health Benefits: ഡ്രാഗൺ ഫ്രൂട്ടിലെ ഫൈബറും ആന്റി ഓക്‌സിഡന്റുകളും കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ വളരെ ഫലപ്രദമാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 9, 2023, 02:50 PM IST
  • പ്രമേഹമുള്ളവർക്ക് ഡ്രാഗൺ ഫ്രൂട്ട് വളരെ പ്രയോജനകരമാണ്.
  • ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് പറയപ്പെടുന്നു.
Dragon Fruit: ഡ്രാഗൺ ഫ്രൂട്ടിന്റെ 5 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

ഇന്ന് മാർക്കറ്റുകളിൽ വളരെ സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് ഡ്രാ​ഗൺ ഫ്രൂട്ട്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഏറെ ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ പലരും ഇന്ന് അവരുടെ ഡയറ്റിൽ ഉൾപ്പെടുന്ന പഴങ്ങൾക്കൊപ്പം ഡ്രാ​ഗൺ ഫ്രൂട്ടിനെയും ഉൾപ്പെടുത്തുന്നു. അത്തരത്തിൽ ഡ്രാ​ഗൺ ഫ്രൂട്ട് കഴിക്കുന്നതിന്റെ 5 ആരോ​ഗ്യ ​ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. 

ഈ ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ഡ്രാഗൺ ഫ്രൂട്ട് 

പ്രമേഹം

പ്രമേഹമുള്ളവർക്ക് ഡ്രാഗൺ ഫ്രൂട്ട് വളരെ പ്രയോജനകരമാണ്. ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് പറയപ്പെടുന്നു. 

ALSO READ: കരിമ്പ് ജ്യൂസ് കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്...!

കൊളസ്‌ട്രോൾ നിയന്ത്രണം

ഡ്രാഗൺ ഫ്രൂട്ടിലെ ഫൈബറും ആന്റി ഓക്‌സിഡന്റുകളും കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ വളരെ ഫലപ്രദമാണ്. മാത്രവുമല്ല ഹൃദയാരോഗ്യം നിലനിർത്താനും ഇത് ഏറെ ഗുണം ചെയ്യും.

ദഹനം
 
ഡ്രാഗൺ ഫ്രൂട്ടിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ചർമ്മത്തിന്റെ ആരോഗ്യം
 
ഡ്രാഗൺ ഫ്രൂട്ടിലെ വിറ്റാമിൻ സി സൂര്യപ്രകാശം, മലിനീകരണം എന്നിവ മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു. 

ക്യാൻസറിനെതിരായ സംരക്ഷണം
 
ഡ്രാഗൺ ഫ്രൂട്ടിലെ ആന്റിഓക്‌സിഡന്റുകൾക്ക് കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലിനെതിരെ പോരാടാനുള്ള കഴിവുണ്ട്, അങ്ങനെ ക്യാൻസറിനെതിരെ സംരക്ഷണം നൽകുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News